എസ്.എം.എച്ച്.എസ്.എസ് കാളിയാർ/ഗണിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ഗണിതഭിരുചി വളർത്തിയെടുക്കുക, ഗണിത ശാസ്ത്രത്തിലെ നൂതന അറിവുകൾ സമ്പാദിക്കുന്നതിൽ വിദ്യാർത്ഥികളെ താല്പര്യമുള്ളവരാക്കുക  എന്നീ ലക്ഷ്യങ്ങളോടുകൂടി കാളിയാർ സെന്റ് മേരീസ്‌ ഹയർ സെക്കന്ററി സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകർ നേതൃത്വം കൊടുത്തു കൊണ്ട് ഗണിത ശാസ്ത്ര ക്ലബ് വളരെ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

          ഗണിത ക്ലബ്ബ് പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഹൈസ്കൂൾ, യു.പി  വിഭാഗം യോഗങ്ങൾ പ്രത്യേകമായി നടത്തി വരുന്നു. ഗണിത അധ്യാപകരെല്ലാം യോഗത്തിൽ പങ്കെടുക്കുകയും അവശ്യം വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. Number chart, puzzle, geometrical chart, still model എന്നിവ ക്ലാസ് പ്രതിനിധികളുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിൽ നിന്നും മാറി മാറി ഗണിത ക്ലബ്ബിൽ അവതരിപ്പിക്കുന്നു. ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ചോദ്യങ്ങൾ തയ്യാറാക്കി ക്വിസ് മത്സരങ്ങൾ എല്ലാ മാസവും നടത്തുന്നു.

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാഗസിൻ നിർമ്മിക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തിവരുന്നു.   സബ്ജില്ലാ തലത്തിൽ ഗണിതശാസ്ത്ര മേളയിൽ 2015 മുതൽ  തുടർച്ചയായി ഓവറോൾ ലഭിച്ചുവരുന്നു. റവന്യൂ ജില്ല മത്സരങ്ങളിലും സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുത്തുവരുന്നു.

    കുട്ടികളുടെ ഗണിത നിലവാരം ഉയർത്തുന്നതിനായി നടത്തുന്ന  Talent search examination ൽ ക്യാഷ് അവാർഡുകളും ലഭിച്ചിട്ടുണ്ട്

         കുട്ടികളുടെ  ഗണിതപഠനം പരിപോഷിപ്പിക്കുന്നതിനായി വിവിധ പഠന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകിവരുന്നു.