എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ

Schoolwiki സംരംഭത്തിൽ നിന്ന്
04:56, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ
വിലാസം
വെണ്ടാർ.

വെണ്ടാർ.പി.ഒ,
കൊട്ടാരക്കര
,
691507
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0474-2457070
ഇമെയിൽsvmhs39048@gmail.com
കോഡുകൾ
സ്കൂൾ കോഡ്39048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ,ബി.രാധാകൃഷ്​ണൻ
പ്രധാന അദ്ധ്യാപകൻറ്റി ജയഭദ്രൻ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ശ്രീ വിദ്യാധിരാജാ മോഡൽ ഹയർ സെക്കന്ററി & വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ, വെണ്ടാർ, കൊട്ടാരക്കര, കൊല്ലം (ജില്ല) ഫോൺ. 0474-2417070 email: svmvhss2026@gmail.com

ചരിത്രം

1976-എൻ ജാനകിയമ്മ സ്ഥാപക മാനേജരായി ശ്രീ വിദ്യാധിരാജ മോഡൽ സ്‌കൂളിന്റെ ഹൈസ്കൂൾ വിഭാഗം,കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്‌ക്ക് അടുത്തുള്ള വെണ്ടാർ എന്ന കൊച്ചു ഗ്രാമത്തിൽ ആരംഭിച്ചു . വെണ്ടാർ എന്ന കൊച്ചു ഗ്രാമത്തിൽ സർക്കാർ സർവ്വീസിൽ അധ്യാപകനായിരുന്ന ശ്രീ വെണ്ടർ ബാലകൃഷ്ണപിള്ള തന്റെ ജീവിതലക്ഷ്യം കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുക എന്ന് തിരിച്ചറിഞ് ഈ സ്കൂളിണ്ടെ പ്രവർത്തനങ്ങൾ ആരംഭിച്ചു . വെണ്ടാർ എന്ന ഗ്രാമത്തിൻറെ യെശസ്‌ വാനോളം ഉയർത്തിയ ശ്രീ വിദ്യാധിരാജ മെമോറിയൽ മോഡൽ സ്കൂൾ 1976 ലാണ് സ്ഥാപിതമായത് .അദ്വത് ദർശനത്തിന്റെ പിതാവായ ശ്രീ പരമഭട്ടാരക ചട്ടമ്പി സ്വാമികളുടെ തിരു നാമധേയത്തിലാണ് ഈ വിദ്യാലയം വിരാജിക്കുന്നത് . കുന്നുകളും, വയലേലകളും, കാവും, കുളവുമെല്ലാം ഒത്തിണങ്ങിയ നാട്ടിൻപുറത്തിന്റെ വിശുദ്ധി ഇപ്പോഴും നിലനിർത്തുന്ന ഒരു കാർഷിക ഗ്രാമമാണ് വെണ്ടാർ. വെള്ളത്താമര എന്ന് അർത്ഥം വെൺ + താർ ലോപിച്ച് വെണ്ടാർ എന്ന് പേരുണ്ടായതായാണ് സ്ഥലനാമ ഗവേഷകരുടെ മതം. വെള്ളത്താമര സരസ്വതീ ദേവിയുടെ ഇരിപ്പിടമാത്രേ. ഈ പേരിനെ അന്വർത്ഥമാക്കുന്നതാണ് ഈ ഗ്രാമത്തിന്റെ മധ്യഭഗത്തായ് കുന്നിൻചരിവിൽ തലയുയർത്തി നിൽക്കുന്ന ശ്രീ വിദ്യാധിരാജാ മോഡൽ സ്ക്കൂൾ എന്ന സരസ്വതീ ക്ഷേത്രം. ഗ്രാമീണ മേഖലയിൽ ഗുണനിലാവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ബോദ്ധ്യപ്പെട്ട് 1976 ലാണ് ഹൈസ്ക്കൂളായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. എട്ടാം ക്ലാസ്സിൽ 10 ഡിവിഷനുകളോടെയായിരുന്നു തുടക്കം. പിന്നീട് യു.പി. വിഭാഗവും കൂട്ടിച്ചേർക്കപ്പെട്ടു. യു.പി., എച്ച്.എസ്സ്. വിഭാഗങ്ങളിലായി ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിൽ 1000 കുട്ടികൾ ഇവിടെ പഠിച്ചുവരുന്നു. 1995 ൽ പ്രവർത്തനമാരംഭിച്ച വി.എച്ച്.എസ്സ്.ഇ. വിഭാഗത്തിൽ ഇന്ന് നാലു കോഴ്സുകളാണുള്ളത്. സയൻസ് വിഭാഗത്തിൽ എം.ആർ.ഡി.എ, അഗ്രികൾച്ചർ, എം.എൽ.ടി എന്നിവയും കൊമേഴ്സ് വിഭാഗത്തിൽ ഓഫീസ് സെക്രട്ടറിഷിപ്പുമാണ് വി.എച്ച്.എസ്സ്.ഇ. കോഴ്സുകൾ. 2000 ൽ തുടക്കം കുറിച്ച ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് ബയോളജി, സയൻസ് കമ്പ്യൂട്ടർ, കൊമേഴ്സ് കമ്പ്യൂട്ടർ എന്നിങ്ങനെ മൂന്നു ബാച്ചുകളാണുള്ളത്. ഇംഗ്ലീഷ് മീഡിയം എൽ.പി.എസ്., ടീച്ചർ ട്രയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്, ബി.എഡ്ഡ്. ട്രയിനിങ്ങ് കോളേജ്, എം.എഡ്ഡ്. ട്രയിനിങ്ങ് കോളേജ് എന്നിവക്കൂടി ഉൾപ്പെട്ട ഒരു സമഗ്ര വിദ്യാഭ്യാസ സമുച്ചയമാണ് ശ്രീ വിദ്യാധിരാജ ക്യാമ്പസ്.

ഭൗതികസൗകര്യങ്ങൾ

പടിഞ്ഞാറോട്ട് ദർശനമായി നാലുനിലയിൽ നാലുകെട്ട് ശൈലിയിൽ പണികഴിപ്പിക്കപ്പെട്ടിട്ടുള്ള മുഖ്യ കെട്ടിടവും അതിനു മുന്നിലായി ഇരു ഭാഗത്തും തലയുയർത്തി നിൽക്കുന്ന ശില്പഭംഗിയാർന്ന സൗധങ്ങളും കാറ്റും, വെളിച്ചവും കടന്നുവരുന്ന ആരോഗ്യകരമായ പഠനമുറികളൊരുക്കുന്നു. സ്ക്കൂൾ കെട്ടിടത്തിനു നടുത്തളത്തിലെ ആഡിറ്റോറിയവും, പ്രത്യേക ടോയിലറ്റ് ബ്ലോക്കുകളും ശുദ്ധജലവിതരണ ശൃംകലയും, അതി വിശാലമായ കളിക്കളവും 12 ഏക്കറിലായി സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനരംഗത്ത് ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ക്കൂൾ. എസ്സ്.എസ്സ്.എൽ.സി., വി.എച്ച്.എസ്സ്.ഇ., പ്ലസ്സ് ടു മേഖലകളിൽ എല്ലാ വർഷങ്ങളിലും 98% വരെ റിസൾട്ട് നിലനിർത്താനാവുന്നു. പാഠ്യേതര പ്രവർത്തനങ്ങളിൽ കേരളത്തിലെ ഏറ്റവും മികച്ച കലാലയങ്ങളിലൊന്നാണ് ശ്രീ വിദ്യാധിരാജ സ്ക്കൂൾ. മൂന്നു ദശാബ്ദങ്ങളിലേറയായി തുടർച്ചയായി കലോൽസവങ്ങളിൽ സബജില്ലാ ഓവറോൾ ചാമ്പ്യാൻമാരാണ് ഈ സ്ക്കൂൾ. എൽ.പി.എസ്., യു.പി.എസ്സ്., എച്ച്.എസ്സ്., എച്ച്.എസ്സ്.എസ്സ്., വി.എച്ച്.എസ്സ്.എസ്സ്. വിഭാങ്ങളിൽ നിന്നായി നൂറുകണക്കിന് കുരുന്നു പ്രതിഭകളാണ് ജില്ലാ, സംസ്ഥാന മേളകളിൽ നാടിന്റെ അഭിമാന താരങ്ങളാവുന്നത്. 25 വർഷങ്ങളായി സംസ്ഥാനതല ശാസ്ത്രമേളകളിൽ പങ്കെടുക്കുന്ന സ്ക്കൂളിന്റെ പ്രതിഭകൾ ദേശിയ ശാസ്ത്രമേളകളിലും, കായിക മേഖലകളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എൻ.സി.സി. യൂണിറ്റുകൾ പ്രവർത്തിക്കുന്നു. വി.എച്ച്.എസ്സ്.ഇ., എച്ച്.എസ്സ്.എസ്സ്. വിഭാഗങ്ങളിൽ എൻ.എസ്സ്.എസ്സ്. യൂണിറ്റുകളുണ്ട്. ഏറ്റവും മികച്ച യൂണിറ്റിനും, പ്രോഗ്രാം ഓഫിസർക്കുമുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള വി.എച്ച്.എസ്സ്.ഇ. യിലെ എൻ.എസ്സ്.എസ്സ്. വിഭാഗം അഞ്ചു തവണ ദേശീയതല പരിപാടിയിൽ പ്രതിനിധികളെ അയച്ചിട്ടുണ്ട്. ഫോറസ്ട്രി ക്ലബ്, പരിസ്ഥിതി ക്ലബ്, ഐറ്റി ക്ലബ്, ഇലക്ട്രിക്കൽ അസോസിയേഷൻ, മെഡിക്കൽ അസോസിയേഷൻ, ടൂറിസം ക്ലബ്, വൊക്കേഷണൽ സ്റ്റുഡൻസ് സൊസൈറ്റി, ബാലജനസംഖ്യം, സീഡ് ക്ലബ്, എന്നിങ്ങനെ അനുബന്ധ സംവിധാനങ്ങൾ അനവധിയാണ്.

മാനേജ്മെന്റ്

യശശ്ശരീരയായ ശ്രീമതി. ജാനകിയമ്മയാണ് സ്ഥാപക മാനേജർ. തുടർന്ന് ആദ്യ ഹെഡ്മാസ്റ്ററായ വെണ്ടാർ ബാലകൃഷ്ണ പിള്ള മാനേജറായി തുടർന്നു. തിരുവനന്തപുരം മോഡൽ സ്ക്കൂളിലെ 12 വർഷത്തെ സേവനത്തിനു ശേഷമാണ് ഈ സ്ക്കൂളിന്റെ മേധാവിയായി ചുമതലയേറ്റത്. ഏതൊരു വിജയത്തിന്റെയും പിന്നിൽ ഒരു അർപ്പണ വ്യക്തിത്വം പ്രവർത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ശ്രീ വിദ്യാധിരാജാ മോഡൽ ഹൈസ്ക്കൂൾ. മനുഷ്യസ്നേഹിയും, വിദ്യാഭ്യാസ വിചക്ഷണനുമായ വെണ്ടാർ ബാലകൃഷ്ണ പിള്ളയ്ക്ക് നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 40 വർഷക്കാലംകൊണ്ടുള്ള ഈ സ്ക്കൂളിന്റെ അസൂയാവഹമായ നേട്ടത്തിനു പിന്നിൽ മാനേജ്മെന്റിന്റെ അശ്രാന്ത പരിശ്രമം സ്തുസർഹമാണ്.2014 ൽ ഡിസംബർ 6ന് വെണ്ടാർ ബാലകൃഷ്ണ പിള്ള നിത്യതയിൽ ലയിച്ചു .അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം പുത്രനായ ശ്രീ കെ ബി രാധാകൃഷ്ണൻ മാനേജരായി ചുമതല ഏറ്റെടുത്തു

മുൻ സാരഥികൾ

സ്ഥാപക ഹെഡ്മാസ്റ്റർ വെണ്ടാർ ബാലകൃഷ്ണ പിള്ളയാണ്. അദ്ദേഹം 1993 ൽ വിരമിച്ചരിനുശേഷം ശ്രീമതി. ഏ.ആർ. മീനാക്ഷിയമ്മ പ്രിൻസിപ്പലായി. 10 വർഷത്തെ സേവനത്തിനു ശേഷം അവർ വിരമിച്ചതിനെത്തുടർന്ന് എൻ. രാധാകൃഷ്ണൻ നായർ ഹെഡ്മാസ്റ്ററായി. എം. സരസ്വതിയമ്മ, എൽ. ശാന്തകുമാരിയമ്മ ,കെ സൂസമ്മ പണിക്കർ ,എസ് തങ്കമണി അമ്മ ,എൻ ഗോപാലകൃഷ്ണ പിള്ള, K പ്രസന്നകുമാരി ,കെ സതീഷ്ചന്ദ്ര ൻ ഉണ്ണിത്താൻ എന്നിവർ പിന്നീട് ഹെഡ്മിസ്ട്രസായി പ്രവർത്തിച്ചു. ഇപ്പോൾ ശ്രീ റ്റി ജയഭദ്രനാണ് ഹെഡ് മാസ്റ്റർ . ഹയർ സെക്കന്ററി - വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളുടെ ചുമതലയുള്ള പ്രിൻസിപ്പലായി ശ്രീ. കെ.ബി. രാധാകൃഷ്ണൻ 2002മുതൽ പ്രവർത്തിച്ചു വരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 40 വർഷത്തെ മഹനീയമായ സ്ക്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ഗ്രാമീണ വിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നു നൽകിയത്. ഒട്ടുമിക്കവരും ജീവിത പന്ഥാവിൽ വിജയികളായി നിലകൊള്ളുന്നുവെന്നതും, ഈ നാടിന്റെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായകമായി എന്നതും അഭിമാനർഹമായ നേട്ടങ്ങളാണ്. മികച്ച ഉദ്ദ്യോഗസ്ഥൻമാരേയും, പ്രഫഷണലുകളെയും, രാഷ്ടീയ-സാമൂഹ്യ നേതാക്കളെയും സൃഷ്ടിക്കാൻ ഈ കലാലയത്തിനായി. യുവ സംഘാടകനും രാഷ്ട്രീയ നേതാവുമായ ശ്രീ. പി.സി. വിഷ്ണുനാഥ് എം.എൽ.എ. ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മറ്റു പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികളുടെ ഒരു ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു.

മെഡിക്കൽ

  1. ജവഹർ. എസ്സ്. കെ
  2. സാഗർ തങ്കച്ചൻ
  3. കവിത
  4. സന്തോഷ് ജോൺ
  5. സജീവ്. എം
  6. ലക്ഷ്മി. ആർ
  7. ദിവ്യാ മോഹൻ
  8. ഗോപകുമാർ എം.ജി
  9. രാകേഷ്. പി.എസ്സ്
  10. ഐഷാലത്ത് തുളസ്സീധരൻ
  11. അനീഷ് രാജ്
  12. ഹരീകൃഷ്ണൻ
  13. രാഖീ രാജഗോപാൽ
  14. സുബി സാരംഗ്
  15. ശ്രുതി സുകുമാരൻ
  16. ശ്രീജിത്ത്. എസ്സ്.
  17. രജിതാ. റ്റി

എഞ്ചിനിയറിംഗ്

  1. ഗണേഷ്. ജി
  2. ശ്രീകുമാർ. കെ.പി
  3. അരുൺ ശശി
  4. പ്രേം ജി. പ്രകാശ്
  5. അതുൽ. വി
  6. ബിജു. ജി

ഐ.പി.എസ്

  1. അനീഷ് മുരളീധരൻ

ഷിപ്പിംങ് കോർപ്പറേഷൻ

  1. ശ്രീകുമാർ. എസ്സ്
  2. ശില്പാ പ്രകാശ്
  3. ജഗദീഷ്. സി

മ്യൂസിക്ക്, ആർട്ട്സ് & സിനിമ

  1. സരിതാ. എസ്സ്
  2. സായികുമാർ
  3. ദ്രൗപതി
  4. പത്മിനി
  5. വിനീഷ് വിജയൻ
  6. അമർ ചന്ദ്

സബ് ഇൻസ്പെക്ടർ

  1. സാദൻ. എസ്സ്. കെ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.