എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം/യുദ്ധം.

യുദ്ധം.


അമ്മ വലിച്ചെറിഞ്ഞ
അപ്പക്കഷ്ണത്തിനു വേണ്ടി
യുദ്ധം ചെയ്യുന്ന
കാക്കകളെ ഞാൻ കണ്ടിട്ടുണ്ട്.

വീട്ടിലെ ജനാലകൾ തട്ടി
യുദ്ധം ചെയ്യുന്ന
ചാവോലരി കിളികളെ
ഞാൻ കണ്ടിട്ടുണ്ട്.

ഞെട്ടറ്റുവീഴാത്ത മാങ്ങകൾക്ക്
വേണ്ടി യുദ്ധം ചെയ്യുന്ന
അണ്ണാൻ കുഞ്ഞിനെ
ഞാൻ കണ്ടിട്ടുണ്ട്.

കൈ കഴുകിയും മുഖം മറച്ചും
പരിസരം ശുചീകരിച്ചും ഇന്ന്
ഞാനും യുദ്ധം ചെയ്യുകയാണ്.


 

ആൽബിൻ തോമസ്
8 എ എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത