എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം/മഹാമാരി

മഹാമാരി


ആഞ്ഞടിച്ച കാറ്റിൽ
കെട്ടിപ്പിടിച്ചിരുന്നവർ.......
വീണ്ടുമൊരു കാറ്റിൽ
അകന്നിരിക്കുന്നു.
തോരാ പേമാരിയിൽ
ഒട്ടി ഇരിക്കാൻ ആഗ്രഹിച്ചവർ
പേമാരിക്കു മുൻപേ
അകന്നിരിക്കുന്നു.
കാറ്റിനും മഴയ്ക്കും
അറിയില്ലല്ലോ
പ്രകൃതി ഇന്ന്
മഹാമാരിയിൽ ആണെന്ന്.
 

ദേവരാജ് കെ. എ.
8 എ എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ്.
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത