സഹായം Reading Problems? Click here


"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(pretty url)
 
(bjk)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

09:37, 16 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈ-ടെക് ക്ലാസ്സ് മുറികൾ

ഫാത്തിമ മാതയിലെ ഹൈ സ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് ക്ലാസ്സ് മുറികളായി. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഹൈ-ടെക് സംവിധാനങ്ങൾക്കുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെ. കുട്ടികൾക്ക് പഠനം ഏറെ രസകരവും താൽപ്പര്യമുള്ളതുമായി മാറി.

ലൈബ്രറി & റീഡിംഗ് റൂം

വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.

സുസജ്ജമായ ലാബുകൾ

കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ

ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ക്ലാസ് ലൈബ്രറി

ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.

ആകർഷകമായ ക്ലാസ്സ് മുറികൾ

ഓരോ ക്ലാസ് മുറികളും ആകർഷമാക്കി കുട്ടികളുടെ പഠനം രസകരമാക്കുന്നു

വിശാലമായ കളി സ്ഥലം

കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു.

പ്രാർത്ഥനാലയം

കുട്ടികളുടെ ആത്മീയ വളർച്ച ലക്ഷ്യം വച്ചുകൊണ്ട് പ്രാർത്ഥനാലയവും സ്കൂളിനോട് ചേർന്ന്ഒരുക്കിയിരിക്കുന്നു.

ബോർഡിംഗ്

സ്കൂളിനോടനുബന്ധിച്ച് നൂറോളം കുട്ടികൾക്ക് താമസിച്ചു പഠിക്കാനാവശ്യമായ ബോർഡിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു.

ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ

ക‌ൗമാരക്കാരായ കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് UTI (Urinary Tract Infection). ഈ പ്രശ്ന പരിഹാരത്തിനായി സ്കൂളിൽ ആവശ്യാനുസരണം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകളും ഒരുക്കിയിരിക്കുന്നു

പൂന്തോട്ടം

കുട്ടികളുടെ മാനസീകോല്ലാസം വർദ്ധിപ്പിക്കാനായി, കുട്ടികളുടെ നേതൃത്വത്തിൽ ഒരു പൂന്തോട്ടവും പക്ഷിക്കൂടും ഒരുക്കിയിരിക്കുന്നു.

ഹരിതാഭം

സ്കൂൾ ക്യാപസിൽ നിറയെ മരങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്നു.പച്ചപ്പ് നിറഞ്ഞ ഈ ക്യാംപസ് ആരെയും ആകർഷിക്കുന്നു.സ്കൂളിലേയ്ക്കുള്ള വഴിയിലും ധാരാളം പൂമരങ്ങൾ കാണാം.

യാത്രാസൗകര്യങ്ങൾ

സ്കൂൾ ബസുകൾ, വാനുകൾ, ജീപ്പുകൾ, ഓട്ടോറിക്ഷകൾ എന്നിവ ട്രിപ്പ് സർവ്വീസുകൾ നടത്തുന്നു.