എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ

Schoolwiki സംരംഭത്തിൽ നിന്ന്
09:54, 18 ഫെബ്രുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ) (jjjjjk)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


സ്വാഗതം - എഫ് എം ജി എച്ച് എസ് എസ് ക‍ൂമ്പൻപാറ


എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ
29040 1.jpeg
വിലാസം
കൂമ്പ൯പാറ

അടിമാലി പി.ഒ,
കൂമ്പ൯പാറ
,
685561
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04864222673
ഇമെയിൽ29040fmghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. മോളി ജോസഫ് മൈലാടൂർ സി.എം.സി
പ്രധാന അദ്ധ്യാപകൻസി. ലാലി മാണി സി. എം .സി
അവസാനം തിരുത്തിയത്
18-02-2020SR. SHIJIMOL SEBASTIAN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്ക൯ഡറി സ്കൂൾ കൂമ്പ൯പാറ
എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ_അടിമാലി ഉപജില്ല_തൊടുപുഴ വിദ്യാഭ്യാസ ജില്ല

സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട കൂമ്പൻപാറ. കുടിയേറ്റ കർഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പൻപാറയും കുടിയേറ്റകാലത്തിൻറെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. 1962 ജൂൺ 1 ന് സ്കൂൾ ആരംഭിച്ചതിനുശേഷം അതിനുണ്ടായ വളർച്ച ത്വരിത ഗതിയിലായിരുന്നു. അതിനായി വിയർപ്പൊഴുക്കിയവരുടെ കഷ്ടപ്പാടുകൾ അവർണ്ണനീയവും. ദൈവത്തിൽ അടിയുറച്ച ആശ്രയബോധമായിരുന്നു വിജയത്തിലേക്കുള്ള കുറുക്കു വഴി. 1963 മാർച്ച് 3 – ന് എൽ. പി സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവുണ്ടായി. പ്രധാനാദ്ധ്യാപിക സി. ദീസ്മാസ്. ഈ സ്കൂളിനെ ഇല്ലായ്മകളിൽ നിന്ന് ഇന്നത്തെ നിലയിലേക്ക് ഉയർത്താൻ സിസ്റ്ററിന്റെ നേതൃത്വവും ദീർഘവീക്ഷണവും ത്യാഗസന്നദ്ധതയും വലിയ മുതൽ കൂട്ടായി. 1982 ജൂൺ 26 ന് പെൺകുട്ടികൾക്ക് മാത്രമായി ഹൈസ്കൂൾ അനുവദിക്കുകയും പ്രധാനാദ്ധ്യാപികയുടെ സ്ഥാനം സി. ലിനറ്റ് ഏറ്റെടുക്കുകയും ചെയ്തു. 1985 ൽ 39 വിദ്യാർത്ഥിനികളുമായി ആദ്യ ബാച്ച് എസ്. എസ്. എൽ. സി. പരീക്ഷയെഴുതി.. 100 ശതമാനം വിജയം കണ്ട അന്നുമുതൽ ഇന്നുവരെ അക്കാദമീയ തലത്തിലും ഇതര മണ്ഡലങ്ങളിലും അസൂയാർഹമായ നേട്ടങ്ങൾ കൂമ്പൻപാറയിലെ ഈ വിദ്യാലയത്തിന് സ്വന്തമാണ്. 1998 ൽ ഇത് ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. 1999 ൽ സി. ലിനറ്റ് റിട്ടയർ ചെയ്തപ്പോൾ സി. തോമസ് മൂറും തുടർന്ന് സി. വിമൽ റോസും സി. ഷേർലി ജോസഫും സി. ലാലി മാണിയും പ്രധാനാദ്ധ്യാപികമാരായി. സി. ലാലി മാണി ഇപ്പോഴും ഫാത്തിമാ തനയരെ നയിച്ചുകൊണ്ടിരിക്കുന്നു.. 150 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 2800 ലധികം കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. 80 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഇപ്പോൾ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഫാത്തിമ മാതാവിന്റെ പാവനമായ സംരക്ഷണത്തിൻ 1963 ൽ തളിരിട്ട ഫാത്തിമ മാതാ സ്കൂൾ ആ വിശ്വൈക മാതാവിന്റെ കാപ്പയിൻ തണലിൽ വളർന്ന് ഇന്ന് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആയിമാറിയിരിക്കുന്നു

ദർശനം

സമഗ്ര വളർച്ച ആർജ്ജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാർത്തെടുക്കുക

ദൗത്യം

ബൗദ്ധീകവും ആത്മീയവുമായ വിജ്ഞാനം പകർന്ന്, പക്വതയുള്ള വ്യക്തികളാക്കി, സത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് നടക്കുവാൻ കുരുന്നുകളെ പ്രാപ്തരാക്കുക

ആപ്ത വാക്യം

ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക

ലക്ഷ്യം

  • കുട്ടികളെ പക്വതയാർന്ന വ്യക്തിത്വത്തിന് ഉടമകളാക്കുക
  • കർത്തവ്യ ബോധമുള്ളവരാക്കി നേതൃത്വനിരയിൽ എത്തിക്കുക
  • ധാർമ്മീക ബോധത്തിലൂന്നിയ സാമൂഹ്യ പ്രതിബദ്ധത വളർത്തുക
  • ദൈവോത്മുഖ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുക
  • ദേശ സ്നേഹത്തിലൂന്നിയ ഉത്തരവാദിത്വവും സമർപ്പണ ബുദ്ധിയുമുള്ളപൗരൻമാരെ രൂപപ്പെടുത്തുക

മാനേജ്മെന്റ്

സി. എം. സി കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് കാർമൽഗിരി പ്രൊവിൻസ് ഇടുക്കിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ. സി. ആനീസ് കെ പി ആണ് മാനേജർ.

പി ടി എ

2019-20 അദ്ധ്യയന വർഷത്തിൽ ജൂൺമാസത്തിൽ തന്നെ ആദ്യ ക്ലാസ്സ് തല പി ടി എ യോഗം ചേരുകയും പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് പി ടി എ എക്സിക്യൂട്ടീവ് യോഗം ചേർന്ന് ശ്രീ. സി യു മാത്യുവിനെ പി ടി എ പ്രസിഡന്റായും ശ്രീ. സുനീർ കാരിമറ്റത്തെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റിനോട് ചേർന്ന് പി ടി എ സ്കൂളിന്റെയും കുട്ടികളുടേയും ഉന്നമനത്തിനായി കാര്യക്ഷമമായി പ്രവർത്തിക്കുന്നു

എം പി ടി എ

2019-20 അദ്ധ്യയന വർഷത്തിൽ ജൂൺ മാസത്തിൽ തന്നെ ആദ്യ ക്ലാസ്സ് തല പി ടി എ യോഗം ചേരുകയും പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് പി ടി എ എക്സിക്യൂട്ടീവ് യോഗം ചേർന്ന് ശ്രീമതി ലിജ ജോയിസണിനെ എം പി ടി എ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റിനോട് ചേർന്ന് എം പി ടി എ സ്കൂളിന്റെയും കുട്ടികളുടേയും ഉന്നമനത്തിനായി കാര്യക്ഷമമായി പ്രവർത്തിക്കുന്നു

സ്കൂൾ പ്രോജക്ട് - മൈ പ്ലാസ്റ്റിക് - പെൻ ഫ്രണ്ട്

വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "മൈ പ്ലാസ്റ്റിക്" എന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‍മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്. മാലിന്യശേഖരണത്തിനായി വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിരിക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ വീടുകളിൽ പ്ലാസ്റ്റിക് മിലിന്യ നിർമ്മാർജ്ജനത്തിന് സാധ്യതകളില്ലെങ്കിൽ തങ്ങളുടെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്ന് ഈ ബിന്നുകളിൽ നിക്ഷേപിക്കാം. ഇതിന്റെ ഭാഗമായി വിദ്യാലയപരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരേയും പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും വ്യക്തമാകുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ച് അടിമാലി ഗ്രാമ പഞ്ചായത്തിലെ "മൈ പ്ലാസ്റ്റിക്" പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു.
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ ഓരോ മാസവും വലിച്ചറിയുന്ന പ്ലാസ്റ്റിക് പേനകളുടെ എണ്ണം 8O ലക്ഷം വരുമെന്നാണ് കണക്ക്. നാൽപ്പത് ലക്ഷത്തോളം കുട്ടികൾ മാസത്തിൽ രണ്ട് ബോൾ പെന്നുകൾ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയുളള കണക്കാണിത്. രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഓരോ മാസവും ഏകദേശം ആറായിരത്തോളം പേനകൾ വലിച്ചെറിയപ്പെടുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "പെൻ ഫ്രണ്ട്" എന്ന ക്യാംപെയ്നിലൂടെ മഷിപേനകളും കടലാസ് പേനകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉപയോഗ ശൂന്യമായ പേനകൾ സ്കൂളിൽ തന്നെ ശേഖരിക്കുകയും അതിനായി ഓരോ ബ്ലോക്കിലും കടലാസ് പെട്ടികൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോഗ ശൂന്യമായ ഈ പേനകൾ അടിമാലി ഗ്രാമ പഞ്ചായത്തിലെ മൈ പ്ലാസ്റ്റിക് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു.

മുൻ സാരഥികൾ

  • സി. ദീസ്‌മാസ് സി എം സി
  • സി. ലിനററ് സി എം സി
  • സി. തോമസ്‌ മൂർ സി എം സി
  • സി. വിമൽ റോസ് സി എം സി
  • സി. പുഷ്പലത സി എം സി
  • സി. എൽസീന സി എം സി

ഉപതാളുകൾ

ചിത്രശാല| കവിതകൾ| കഥകൾ| ആർട്ട് ഗാലറി| വാർത്ത| പ്രസിദ്ധീകരണം |

വഴികാട്ടി

Loading map...

|- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 49 റോഡ് അടിമാലി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൂമ്പ൯പാറ റോഡിൽ സ്ഥിതിചെയ്യുന്നു.
  • മൂന്നാ൪ ടൗണില് നിന്നും 40 കി.മി. അകലം

|} <googlemap version="0.9" lat="10.009974" lon="76.977202" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, FMGHSS KOOMPANPARA 10.015172, 76.998539 </googlemap> </googlemap>