എച്ച് ഐ എൽ പി എസ് നീർക്കുന്നം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട്

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ നീർക്കുന്നം എന്ന ഗ്രാമത്തിലാണ് H I L P സ്കൂൾ സ്ഥിതിചെയ്യുന്നത്. ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന ഞങ്ങളുടെ നാട്ടിൽ ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ എല്ലാ വിഭാഗത്തിലുംപെട്ട കുഞ്ഞുങ്ങൾ ഞങ്ങളുടെ സ്കൂളിൽ നിന്നും പഠിച്ചിറങ്ങുന്നു. കാർഷികവൃത്തിയും, അതോടൊപ്പം തന്നെ മത്സ്യബന്ധനവുമാണ് ഇവിടുത്തുകാരുടെ ഉപജീവനമാർഗ്ഗം. കൂടാതെ പൂക്കൈതയാറും, നെൽപ്പാടവും, ചെറിയ തോടുകളും ഈ ഗ്രാമത്തിനെ മനോഹരമാക്കുന്നു.