എച്ച് ഐ എം യു പി എസ് വൈത്തിരി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

രണ്ടു മുതൽ ഏഴു വരെ ക്ലാസിലെ കുട്ടികളെ ചേർത്തു കൊണ്ട് സയൻസ് ക്ലബ് രൂപികരിച്ചു.ശാസ്ത്രം പരിപാടിയോടനുബന്ധിച്ച് സ്കൂൾ ഉപജില്ല ജില്ല തലത്തിലുള്ള മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. വീട്ടിൽ നിന്ന് ഒരു പരീക്ഷണം,ശാസ്ത്ര ലേഖനം, ജീവചരിത്ര ക്കുറിപ്പ്,ശാസ്ത്ര ഗ്രന്ഥാസ്വാദനം,പ്രാദേശികചരിത്ര രചന, എന്നീ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. വിജയികളായ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. ശാസ്ത്രരംഗം പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു ഐ എ എസ് ,പ്രൊഫസർ അജിത്പരമേശ്വരൻ എന്നിവർ ഗൂഗിൾ മീററ് വഴി ക്ലാസുകൾ നയിച്ചു.പ്രപഞ്ചവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾ വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ സംവദിക്കാനും സംശയനിവാരണം നടത്തുവാനും കുട്ടികൾക്ക് സാധിച്ചു.ശാസ്ത്രവുമായി ബന്ധപ്പെട്ട് ഇത്തരം പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ ഉത്സാഹ പൂർവ്വം പങ്കെടുത്തു.ശാസ്ത്രാവബോധവും,ശാസ്ത്രാഭിരുചിയും, വളർത്തുന്നതിനു സാധിച്ചു. എൽപി യിൽ നിന്ന് അർച്ചന ടീച്ചറും, യുപി യിൽ നിന്ന് മേഴ്സി ടീച്ചറുമാണ് ശാസ്ത്ര ക്ലബിന് നേതൃത്വം നൽകുന്നത്.