എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/ഇനി എത്ര നാൾ ?

Schoolwiki സംരംഭത്തിൽ നിന്ന്
08:13, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഇനി എത്ര നാൾ? <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇനി എത്ര നാൾ?

വെട്ടം തരുന്ന സൂര്യനറിയില്ല
ഇനി എത്ര നാൾ ഇങ്ങനെ ഉദിക്കുമെന്ന്.

പൗർണ്ണമിയും അമാവാസിയും നമുക്കായ് സമ്മാനിക്കുന്ന പുഴയ്ക്കറിയില്ല ഇനി എത്ര നാൾ ഇങ്ങനെ തുടരുമെന്ന് .

പടർന്ന് പന്തലിച്ചു നില്ക്കുന്ന വൃക്ഷങ്ങൾക്കറിയില്ല ഇനി എത്ര നാൾ നമ്മുക്ക് തണലേകുമെന്ന്.

ഓരോ ജീവനും ഏറ്റുവാങ്ങുന്ന മണ്ണിനറിയില്ല ഇനിയെത്ര നാൾ ഞാൻ സുരക്ഷിത യായിരിക്കുമെന്ന് .

എല്ലാ വ്യഥകളും പേറുന്ന പുഴയ്ക്കറിയില്ല ഇനിയെത്ര നാൾ ഞാൻ ഒഴുകുമെന്ന് .

എപ്പോഴും തേങ്ങുന്ന ഭൂമിയ്ക്കറിയില്ല

ഈ ദുഃഖമെല്ലാം എത്ര നാൾ കാണേണ്ടി വരുമെന്ന്.

ഷമീമ നസ്റിൻ . സി.കെ
9 D എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത