"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 416: വരി 416:
{| class="wikitable"
{| class="wikitable"
|<div  style="background-color:#E6E6FA;text-align:center;"><big>'''ഉപജില്ലാ കലോത്സവ വിജയികൾ'''</big></div>
|<div  style="background-color:#E6E6FA;text-align:center;"><big>'''ഉപജില്ലാ കലോത്സവ വിജയികൾ'''</big></div>
<p align=justify>മുത്തോലപുരം സെന്റ് പോൾസ് ഹൈസ്ക്കൂളിൽ നവംബർ 5, 6, 7 തീയതികളിൽ നടന്ന കൂത്താട്ടുകുളം ഉപജില്ലാ കലോത്സവത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ എച്ച്.എസ്.എസ്. വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി. എച്ച്. എസ്. വിഭാഗത്തിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്ക്കൂൾ ഹാളിൽ ചേർന്ന അനുമോദനയോഗത്തിൽ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്ത.''(13/11/2019)''</p>
<p align=justify>മുത്തോലപുരം സെന്റ് പോൾസ് ഹൈസ്ക്കൂളിൽ നവംബർ 5, 6, 7 തീയതികളിൽ നടന്ന കൂത്താട്ടുകുളം ഉപജില്ലാ കലോത്സവത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ എച്ച്.എസ്.എസ്. വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി. എച്ച്. എസ്. വിഭാഗത്തിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്ക്കൂൾ ഹാളിൽ ചേർന്ന അനുമോദനയോഗത്തിൽ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്ത. ''(13/11/2019)''</p>
{| class="wikitable"
{| class="wikitable"
|+<div  style="background-color:#E6E6FA;text-align:center;">ഉപജില്ലാ കലോത്സവ വിജയികൾ </div>
|+<div  style="background-color:#E6E6FA;text-align:center;">ഉപജില്ലാ കലോത്സവ വിജയികൾ </div>

21:12, 18 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഞങ്ങളുടെ സ്ക്കൂൾ വാർത്തകളും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഈ സ്ക്കൂൾ പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പത്രത്തിന്റെ ചുമതല വഹിക്കുന്നത് ഹൈസ്ക്കൂൾ മലയാളം അദ്ധ്യാപകൻ ശ്യാംലാൽ വി. എസ്.ന്റെ നേതൃത്വത്തിലുള്ള പത്രാധിപസമിതിയാണ്.
കൂത്താട്ടുകുളത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന 'അനുരഞ്ജനം' പത്രം
1960 ജൂലൈ 16 ന് പുറത്തിറങ്ങിയ ദിനപ്പത്രങ്ങളിൽ വന്ന സി. ജെ.യുടെ നിര്യാണ വാർത്തയും അനുശോചനക്കുറിപ്പുകളും

സ്ക്കൂൾ വാർത്തകൾ 2019-20

ജൂൺ 2019

ജൂൺമാസ വാർത്തകൾ

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂട്ടം അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം

കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ അക്ഷരമുറ്റം പരിപാടി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മാനേജർ ശ്രീ ശ്രീകുമാരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കൂട്ടം സംസ്ഥാന വൈസ് പ്രസി‍ഡന്റ് ശ്രീ ബി. ആർ. മുരളീധരൻ ( ഹൈക്കോടതി സീനിയർ ഗവ. പ്ലീഡർ), സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ ബിനോയി പുരുഷൻ, ജില്ലാപ്രസിഡന്റ് ശ്രീ സ്വാമിനാഥൻ, സംസ്ഥാന രക്ഷാധികാരസമിതി അംഗം ശ്രീമതി ഗ്രേസി തുടങ്ങിയവർ പങ്കെടുത്തു. അക്ഷരമുറ്റം പരിപാടിയുടെ ഭാഗമായി ഇരുപത് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. (02/06/2019)

പ്രവേശനോത്സവം 2019

2019-20 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ആറാംതീയതി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവ ഗാനത്തോടെ രാവിലെ പത്തുമണിക്ക് ആരംഭിച്ച സമ്മേളനത്തിൽ പി. ടി. എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു ആദ്ധ്യക്ഷം വഹിച്ചു. കൂത്താട്ടുകുളം നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സി. എൻ. പ്രഭകുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ബഹു. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം കുട്ടികളെ അറിയിച്ചു. നവാഗതരെ പേരെഴുതിയ ബാഡ്ജുകൾ നൽകി സ്വീകരിച്ചു. യോഗത്തിൽ ഹെഡ്‌മിസ്ട്രസ് ശ്രീമതി ഗീതാദേവി എം. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. (06/06/2019)

എസ്. എസ്. എൽ. സി. എ പ്ലസ് ജേതാക്കൾക്ക് അഭിനന്ദനം

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും 2019 മാർച്ചിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ പ്രവേശനോത്സവത്തോടനുബന്ധിച്ച് അഭിനന്ദിച്ചു. പത്തും ഒമ്പതും എട്ടും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവവേദിയിൽ കൂത്താട്ടുകുളം നഗരസഭാംഗം നളിനി ബാലകൃഷ്ണൻ, മാനേജർ ശ്രീകുമാരൻ നമ്പൂതിരി എന്നിവർ ചേർന്ന് അദ്ധ്യാപക രക്ഷാകർത്തൃസമിതി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു.പതിനാറ് വിദ്യാർത്ഥികൾ 10 എ പ്ലസ്സും അഞ്ചും രണ്ടും വിദ്യാർത്ഥികൾ ഒമ്പതും എട്ടും എ പ്ലസ്സും നേടിയിരുന്നു.(06/06/2019)

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്രതിഭകൾക്ക് അഭിനന്ദനം

അക്കാദമിക രംഗത്ത് മികച്ച നേട്ടം കൈവരിച്ച കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പൂർവ്വവിദ്യാർത്ഥികളായ കുമാരി പ്രസീന വി. പി. ( എം. എ. ഇക്കണോമിക്സ് എം. ജി. യൂണിവേഴ്സിറ്റി നാലാം റാങ്ക്), കുമാരി അഭിരാമി അജി ( ബി.ടെക്. സി. എസ്. ഇ., എം. ജി. യൂണിവേഴ്സിറ്റി നാലാം റാങ്ക്), കുമാരി കൃഷ്ണപ്രിയ കെ. ജെ. (ഹയർസെക്കന്ററി ഫുൾ എ പ്ലസ്സ്) എന്നിവരെ 2019 ലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് അനുമോദിച്ചു. .അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെ ഉപഹാരം കൂത്താട്ടുകുളം നഗരസഭ ഉപാദ്ധ്യക്ഷ ശ്രീമതി വിജയ ശിവൻ പ്രതിഭകൾക്ക് സമർപ്പിച്ചു.(06/06/2019)

മുത്തൂറ്റ് ഫിൻ കോർപ്പ് നോട്ടുബുക്ക് വിതരണം

മുത്തൂറ്റ് ഫിൻ കോർപ്പ് കൂത്താട്ടുകുളം ശാഖ അവരുടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തു. മുത്തൂറ്റ് പ്രതിനിധികളായ ബിജു നാരായണൻ, പീറ്റർ എന്നിവർ പ്രവേശനോത്സവ യോഗത്തിൽ വച്ച് സ്ക്കൂളിലെ വിദ്യാർത്ഥികൾക്കുള്ള നോട്ടുബുക്കുകൾ ഹെഡ്‌മിസ്ട്രസിനെ ഏൽപ്പിച്ചു. അ‍ഞ്ചു മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും രണ്ട് ബുക്കുകൾ വീതം ലഭ്യമാകത്തക്കവിധത്തിൽ 900 നോട്ടുബുക്കുകളാണ് ലഭ്യമാക്കിയത്. (06/06/2019)

യോഗാ ബോധവൽക്കരണക്ലാസ്സും പരിശീലനവും

കൂത്താട്ടുകുളം ഗവ. ആയുർവ്വേദ ആശുപത്രിയുടെയും സ്ക്കൂൾ യോഗക്ലാബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ 2019 ലെ അന്താരാഷ്ട്ര യോഗാദിനാഘോഷത്തിന്റെ മുന്നോടിയായി യോഗാ ബോധവൽക്കരണക്ലാസ്സും പരിശീലനവും നടന്നു. കൂത്താട്ടുകുളം ഗവ. ആയുർവ്വേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. കബീർ എസ്., ഡോ. ദിവ്യ സി. നായർ, ഡോ. ബിനി വർഗ്ഗീസ് ​എന്നിവർപരിപാടികൾക്ക് നേതൃത്വം നൽകി. മുപ്പത് വിദ്യാർത്ഥികളാണ് പരിശീലനപരിപാടിയിൽ പങ്കെടുത്തത്. സ്ക്കൂൾ യോഗാക്ലബ്ബ് കോർഡിനേറ്റർ കെ. വി. ശൈലജാദേവിയുടെ നേതൃത്വത്തിൽ പരിശീലനപരിപാടികൾ തുടരും.(20/06/2019)

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അന്താരാഷ്ട്ര യോഗാദിനാഘോഷം 2019

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ രണ്ടാമത് അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു. രാവിലെ ഒമ്പതുമണിക്ക് പി. റ്റി. എ. പ്രസഡന്റ് പി. ബി. സാജു ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയീമഠം യോഗാ കോർഡിനേറ്റർ സുജാത കൊല്ലപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് മിസ്ട്രസ് എം. ഗീതാദേവിയോഗാദിന സന്ദേശം നൽകി. ആയുർവ്വേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. കബീർ എസ്., .പിറവം എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ ജോണി അഗസ്റ്റിൽ എന്നിവർ പങ്കെടുത്തു. തുർന്ന് യോഗാപരിശീലനവും നടന്നു. പരിശീലത്തിൽ യോഗാക്ലബ്ബ് അഗങ്ങളും സ്കൗട്ട് ഗൈഡുകളും, ജൂനിയർ റെഡ് ക്രോസ് അംഗങ്ങളും പങ്കെടുത്തു.(21/06/2019)

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് ടി. എം. ജേക്കബ് എക്സലൻസ് അവാർഡ്

2019 മാർച്ച് എസ്. എസ്. പരീക്ഷയിലെ 100% വിജയത്തിന് കൂത്താട്ടുകുളം ഹൈസ്ക്കൂളിന് ടി. എം. ജേക്കബ് എക്സലൻസ് അവാർഡും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച പതിനാറ് പ്രതിഭകൾക്ക് വ്യക്തിഗത അവാഡുകളും ലഭിച്ചു. പിറവം മാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പിറവം എം.എൽ.എ. അനൂപ് ജേക്കബ് അവാഡുകൾ വിതരണം ചെയ്തു. മുൻ കേരള വിദ്യാഭ്യാസമന്ത്രീ ടി. എം ജേക്കബ്ബിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന ഈ അവാർഡ് ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവിയും എസ്. എസ്. എൽ. സി. എ പ്ലസ് ജേതാക്കളും ചേർന്ന് ഏറ്റുവാങ്ങി. (22/06/2019)

കൂത്താട്ടുകുളം ഹയർ സെക്കന്റ്റി സ്ക്കൂൾ പ്ലാസ്റ്റിക് ദിന ദീപശിഖ ഏറ്റുവാങ്ങി

ഹലോ സേവ് എർത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്ലാസ്റ്റിക് ഡേ ആചരണത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളും പങ്കാളികളാകുന്നു. ദിനാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ദീപശിഖ ഏറ്റുവാങ്ങി. യോഗത്തിൽ ഹലോ സേവ് എർത്ത് ഫൗണ്ടേഷന്റെ നാഷണൽ കോ-ഓർഡിനേറ്റർ ശ്രീ സുനു വിജയൻ മുഖ്യ പ്രഭാഷണം നടത്തി. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക് വലിച്ചെറിയൽ അവസാനിപ്പിക്കുക, പ്ലാസ്റ്റിക് പുനരുപയോഗിക്കുക എന്നീ സന്ദേശങ്ങളാണ് പ്ലാസ്റ്റിക് ഡേ നൽകുന്നത്. (25/06/2019)

പ്ലാസ്റ്റിക് ദിനാഘോഷം

'എന്റെ പ്ലാസ്റ്റിക് എന്റെ ഉത്തരവാദിത്തം' എന്ന സന്ദേശവുമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പ്ലാസ്റ്റിക് ദിനം ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ കൂത്താട്ടുകുളം ഗവ.യു.പി. സ്ക്കൂൾ മുൻ ഹെഡ്‌മാസ്റ്റർ കെ. വി. ബാലചന്ദ്രൻ പ്ലാസ്റ്റിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഹലോ സേവ് എർത്ത് ഫൗണ്ടേഷന്റെ നാഷണൽ കോ-ഓർഡിനേറ്റർ സുനു വിജയൻ, പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു എന്നിവർ സംസാരിച്ചു. മേരിഗിരി സ്ക്കൂൾ പ്രതിനിധികൾ ഹെഡ്‌മിസ്ട്രസ് ഗീതാദേവിയിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി. സ്ക്കൂളിലെ വിദ്യാർത്ഥികൾ സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് ഹലോ സേവ് എർത്ത് ഫൗണ്ടേഷന്റെ അധികൃതരെ ഏൽപ്പിക്കുകയും ചെയ്തു. .(26/06/2019)

കൂത്താട്ടുകുളം ഹയർ സെക്കന്റ്റി സ്ക്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു

കൂത്താട്ടുകുളം ഹയർ സെക്കന്റ്റി സ്ക്കൂളിൽ നാഷണൽ സർവ്വീസ് സ്കീം യുണിറ്റിന്റെയും മദ്യവിരുദ്ധ ജനകീയ സമരസമിതി കൂത്താട്ടുകുളം യൂണിറ്റിന്റെയും സ്ക്കൂൾ ലഹരി വിരുദ്ധക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആഘോഷിച്ചു. കെ. എസ്. ഹരികുമാർ (റിട്ട. സേഫ്റ്റി ഓഫീസർ, എഫ്.എ.സി‍.റ്റി.) മുഖ്യപ്രഭാഷണം നടത്തി. അശ്വതി മുരളിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഹെഡ്‌മിസ്ട്രസ് ​എം ഗീതാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. എൻ. എസ്. എസ്. യൂണിറ്റ് അംഗങ്ങൾ, സ്കൗട്ട് ഗൈഡ് യൂണിറ്റ് അംഗങ്ങൾ, ജൂനിയർ റെഡ് ക്രോസ് അഗങ്ങൾ എന്നിവർ പരിപാടികളിൽ പങ്കെടുത്തു.(27/06/2019)

വായന മാസാഘോഷം പോസ്റ്റർ

വിദ്യാരംഗം ഉദ്ഘാടനം പോസ്റ്റർ

ജൂലൈ 2019

ജൂലൈമാസ വാർത്തകൾ

പരിസ്ഥിതി ക്ലബ്ബ് ഉപജില്ലാതല ഉദ്ഘാ‍നം

കൂത്താട്ടുകുളം ഉപജില്ലാ പരിസ്ഥിതിക്ലബ്ബിന്റെ 2019-20 വർഷത്തെ പ്രവർത്തനോദ്ഘാടനം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നഗരസഭാ മുൻ അദ്ധ്യക്ഷനും കൗൺസിലറുമായ പ്രിൻസ് പോൾ ജോൺ നിർവ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോർജ് തോമസ് ആദ്ധ്യക്ഷം വഹിച്ചു. ഉപജില്ലാ കൺവീനർ സി. എൻ. ഗോപകുമാർ സ്വാഗതവും ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി കൃതജ്ഞതയും പറഞ്ഞു. തുടർന്ന് എൽ. പി., യു. പി., എച്ച്. എസ്., എച്ച്. എസ്. എസ്. വിഭാഗങ്ങളിലായി പരിസ്ഥിതി ക്വിസ്, ചിത്രരചന, ഉപന്യാസ രചന എന്നീ ഇനങ്ങളിൽ മത്സവും നടന്നു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരിയ റെജി ഹൈസ്ക്കൂൾ വിഭാഗം ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.(02/07/2019)

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ അദ്ധ്യാപക രക്ഷാകർത്തൃ സമിതി വാർഷിക പൊതുയോഗം

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2019-20 അദ്ധ്യയന വർഷത്തെ അദ്ധ്യാപക രക്ഷാകർത്തൃ സമിതിയുടെ ആദ്യ പൊതുയോഗം 2019 ജൂലെ 10 ഉച്ചകഴിഞ്ഞ് 1.30 ന് സ്ക്കൂൾഹാളിൽ നടന്നു. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു ആദ്ധ്യക്ഷം വഹിച്ചു. 2019 ജൂൺ മാസത്തെ പ്രവർത്തനങ്ങൾ ഹെഡ്‌മിസ്ട്രസ് വിശദീകരിച്ചു. എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസറും പൂർവ്വവിദ്യാർത്ഥിയും രക്ഷകർത്താവുമായ സജികമാർ കെ. പി. കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ രക്ഷിതാക്കൾക്കായി ക്ലാസ്സ് നയിച്ചു. 2019-20 അദ്ധ്യയനവർഷത്തെ പി.റ്റി.എ. എക്സിക്യൂട്ടീവ് കമ്മിറ്റിയെയും മദേഴ്സ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു..(10/07/2019)

ദേശാഭിമാനി എന്റെ പത്രം പദ്ധതി ഉദ്ഘാടനം ചെയ്തു.

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഇടയാർ എം.പി.ഐ. ഡയറക്ടർ ശ്രീ ഷാജു ജേക്കബ് ദേശാഭിമാനി 'എന്റെ പത്രം' പദ്ധതി ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം ഗവ. സെർവ്വന്റ്സ് സഹകരണസംഘം പ്രസിഡന്റ് ബിജു ജോസഫ് പദ്ധതി വിശദീകരണം നടത്തി. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തനായി തയ്യാറെടുക്കുന്നതിന് പത്രം പര്യോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. എ. വി. മനോജ്, ബോബി ജോയി, ടി. എൻ. മനോജ്, ദേശാഭിമാനി റിപ്പോർട്ടർ അരുൺ തിരുമാറാടി, സ്ക്കൂൾ മദേഴ്സ് ഫോറം പ്രസിഡന്റ് ഷാന്റി മുരളി എന്നിവർ പങ്കെടുത്തു. കൂത്താട്ടുകുളം ഗവ. സെർവ്വന്റ്സ് സഹകരണസംഘമാണ് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.ഈ പദ്ധതിയിലൂടെ അദ്ധ്യയനദിവസങ്ങളിൽ സ്കൂളിൽ 10 ദേശാഭിമാനി ദിനപ്പത്രം ലഭ്യമാകും.(15/07/2019)

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മോട്ടിവേഷൻ ക്ലാസ്സ്

കൂത്താട്ടുകുളം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ +2 വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നടന്നു. റോട്ടറി ക്ലബ്ബിന്റെ RYLA (റോട്ടറി യൂത്ത് ലീഡർഷിപ്പ് അവാർഡ്) പദ്ധതിയുടെ ഭാഗമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ജോൺസൺ ടി. എ. (പ്രസിഡന്റ്, റോട്ടറി ക്ലബ്ബ്, കൂത്താട്ടുകുളം), ജോസ് എം. പി. (എ.ജി.,റോട്ടറി ക്ലബ്ബ്), മായ ജോണി (റോട്ടറി ക്ലബ്ബ് ഡയറക്ടർ), പി. ബി. സാജു (പി. റ്റി. എ. പ്രസിഡന്റ്) എന്നിവർ സംസാരിച്ചു. പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ എച്ച്. ഒ. ഡി. ഡോ. തങ്കച്ചൻ ടി. സി. ക്ലാസ്സ് നയിച്ചു. പ്ലസ്സ് ടു വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്ലാസ്സിൽ ഉന്നത വിദ്യാഭ്യാസരംഗത്തെ സാധ്യതകളും കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങളും വിശദീകരിച്ചു(18/07/2019)

കൂത്താട്ടുകുളം ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന് സംസ്ഥാനതല അവാർഡ്

കൂത്താട്ടുകുളം ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന് സംസ്ഥാനതല അവാർഡ് ലഭിച്ചു. 2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ വിലയിരുത്തി സംസ്ഥാനതലത്തിൽ കൈറ്റ് സംഘടിപ്പിച്ച മത്സരത്തിൽ എറണാകുളം റവന്യൂ ജില്ലയിൽനിന്നും കൂത്താട്ടുകുളം ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് രണ്ടാം സ്ഥാനം നേടി. 2019 ജൂലൈ 5 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ചടങ്ങിൽ കേരള വിദ്യാഭ്യാസമന്ത്രി പ്രോഫ. സി. രവീന്ദ്രനാഥ് പ്രശസ്തിപത്രവും ഫലകവും സമ്മാനിച്ചു. ഇതോടൊപ്പം സമ്മാനത്തുകയായി 25000 രൂപ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി കൈറ്റ് നൽകും. സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിനെ പ്രതിനിധീകരിച്ച് ക്ലബ്ബ് അംഗം ഹരികൃഷ്ണൻ അശോക്, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവർ ചേർന്ന് സമ്മാനം ഏറ്റുവാങ്ങി..(05/07/2019)

മോട്ടിവേഷൻ ക്ലാസ്സ്

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂത്താട്ടുകുളം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 9, 10 ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നടന്നു. റോട്ടറി ക്ലബ്ബിന്റെ RYLA (റോട്ടറി യൂത്ത് ലീഡർഷിപ്പ് അവാർഡ്) പദ്ധതിയുടെ ഭാഗമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ജോൺസൺ ടി. എ. (പ്രസിഡന്റ്, റോട്ടറി ക്ലബ്ബ്, കൂത്താട്ടുകുളം), ഇ. എം. വർഗ്ഗീസ് ( ഡിസ്ട്രിക്റ്റ് വെബ് മാസ്റ്റർ, റോട്ടറി ക്ലബ്ബ്), ജോസ് എം. പി. (എ.ജി.,റോട്ടറി ക്ലബ്ബ്), മായ ജോണി (റോട്ടറി ക്ലബ്ബ് ഡയറക്ടർ) എന്നിവർ പങ്കെടുത്തു. കൂത്താട്ടുകുളം സന്തുല ഹോസ്പിറ്റൽ ഡയറക്ടർ ഫാ. എഡ്വേർഡ് ജോർജ് ക്ലാസ്സ് നയിച്ചു. (19/07/2019)

ഫാ. എഡ്വേർഡ് ജോർജ് ക്ലാസ്സ് നയിക്കുന്നു


കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ആസാമിനൊരു കൈത്താങ്ങ്

പ്രളയദുരന്തത്തിന് ഇരയായ ആസാമിലെ ജനതയ്ക്ക് കൈത്താങ്ങാകുവാൻ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളും. ദുരിതത്തെ തരണം ചെയ്യുന്നതിന് അവശ്യസാധനങ്ങൾ വിദ്യാർത്ഥികൾ ശേഖരിച്ചുവരുന്നു. ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ പിറമാടം ബി.പി.എസ്. കോളേജ് എൻ.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് ആസാമിൽ എത്തിച്ചു കൊടുക്കുന്നതാണ് 'ആസാമിനൊരു കൈത്താങ്ങ്' പദ്ധതി.(26/07/2019)

സ്കൗട്ട് ഗൈഡുകൾ നിത്യോപയോഗ സാധനങ്ങൾ പിറമാടം ബി.പി.എസ്. കോളേജ് എൻ.എസ്.എസ്. യൂണിറ്റിന് കൈമാറുന്നു.

പുസ്തകസമ്മാനം

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നുവരുന്ന വായന മാസാഘോഷത്തെക്കുറിച്ച് അറിഞ്ഞ ഒരു പൂർവ്വ വിദ്യാർഥി കൊച്ചനുജന്മാർക്കും അനുജത്തിമാർക്കും വായിക്കുന്നതിനായി പുസ്തകങ്ങൾ സമ്മാനമായി അയച്ചു തന്നു. 2001 മാർച്ച് എസ്. എസ്. എൽ. സി. ബാച്ചിലെ തോമസ് അൽഫോൻസാണ് ഈ സമ്മാനം നൽകിയത്.(29/07/2019)

രാമായണമാസാഘോഷം പോസ്റ്റർ

ആഗസ്റ്റ് 2019

ആഗസ്റ്റ്മാസ വാർത്തകൾ

മുട്ടക്കോഴിക്കുഞ്ഞ് വിതരണം

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കേരള സർക്കാർ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന 'റൂറൽ ബാക്ക്‌യാർഡ് പൗൾട്രി ഡെവലപ്മെന്റ് സ്ക്കൂളുകളിലൂടെ' പദ്ധതി പ്രകാരം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അഞ്ചുമുതൽ ഒൻപതു വരെ ക്ലാസ്സുകളിലെ തെരഞ്ഞെടുത്ത അൻപത് വിദ്യാർത്ഥികൾക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളും മൂന്നു കിലോ കോഴിത്തീറ്റയുമാണ് നൽകിയത്. കൂത്താട്ടുകുളം നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. വി ബേബിയുട അദ്ധ്യക്ഷതയിൽ സ്ക്കൂളിൽ ചേർന്ന യോഗത്തിൽ പദ്ധതിയുടെ ഉദ്ഘാടനം കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ, കൗൺസിലർ രിൻസ് പോൾ ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. കൂത്താട്ടുകുളം മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ. ഈപ്പൻ ജോൺ പദ്ധതി വിശദീകരണം നടത്തി. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു കൃതജ്ഞതയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, പി.റ്റി.എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി എന്നിവർ കോഴിക്കുഞ്ഞുങ്ങളുടെ വിതരണത്തിന് നേതൃത്വം നൽകി. (02/08/2019)

ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ്സ്

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ദുരന്തനിവാരണ സമിതിയുടെയും സ്ക്കൂൾ നാഷണൽ സർവ്വീസ് സ്ക്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ്സ് നടന്നു. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു ഉദ്ഘാടനം നിർവ്വഹിച്ചു. സജിമോൻ റ്റി. ജോസഫ് (സ്റ്റേഷൻ ഓഫീസർ, ഫയർ സ്റ്റേഷൻ, കൂത്താട്ടുകുളം), ജീവൻകുമാർ (ഫയർ മാൻ, ഫയർ സ്റ്റേഷൻ, കൂത്താട്ടുകുളം) ഷിബിൻ ഗോപി (ഫയർ മാൻ, ഫയർ സ്റ്റേഷൻ, കൂത്താട്ടുകുളം) എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. (05/08/2019)

ചാന്ദ്രദിന സെമിനാർ വിജയികൾ

സ്വാതന്ത്ര്യദിനാഘോഷം

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മനോരമ വായനക്കളരി

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മനോരമ വായനക്കളരിയുടെ ഉദ്ഘാടനം വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രം നൽകി ക്ലബ്ബ് പ്രസിഡന്റ് മനോജ് അംബുജാക്ഷൻ നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് ഭാരവാഹികളും മനോരമ നല്ലപാഠം കോർഡിനേറ്റർമാരും പങ്കെടുത്തു. ഈ പദ്ധതിയിലൂടെ അദ്ധ്യയനദിവസങ്ങളിൽ സ്കൂളിൽ 20 മലയാളമനോരമ ദിനപ്പത്രം സ്ക്കൂളിൽ ലഭ്യമാകും. (06/08/2019)

സ്വാതന്ത്ര്യദിനാഘോഷം

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ രാജ്യത്തിന്റെ 73-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ 8.30 ഹെഡ്‌മിസ്ട്രസ് ഗീതാദേവി എം. പതാക ഉയർത്തി. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.റ്റി.എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി, മദേഴ്സ് ഫോറം പ്രസിഡന്റ് ഷാന്റി മുരളി തുടങ്ങിയവർ പങ്കെടുത്തു. (15/08/2019)

അക്കാദമിക മികവിന് അംഗീകാരം

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഫസ്റ്റ് മിഡ് ടേം പരീക്ഷയിൽ അക്കാദമിക മികവ് തെളിയിച്ച പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് അംഗീകാരം. പൂർവ്വവിദ്യർത്ഥിയും പി.റ്റി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സ്ക്കൂളിന്റെ ചുമതലയുള്ള എക്സൈസ് പ്രിവന്റീവ് ഓഫീസറുമായകെ. പി. സജികുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹരികൃഷ്ണൻ അശോക് (10 ബി), ആര്യ സുരേഷ് (10 എ) എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. അശ്വതി മുരളി (10 ബി), ആര്യ സുരേന്ദ്രൻ (10 എ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. (17/08/2019)

'അപ്പോളോ 2019' ചാന്ദ്രഗവേഷണ സെമിനാർ വിജയികൾ

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ബി. ആർ. സി. ഉപജില്ലാ തലത്തിൽ നടത്തിയ 'അപ്പോളോ 2019' ചാന്ദ്രഗവേഷണ സെമിനാർ മത്സരത്തിൽ ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഒന്നാം സ്ഥാനം നേടി. ഹൈസ്ക്കൂൾ വിഭാഗത്തിൽ അശ്വതി മുരളി, ഹയർ സെക്കന്ററി വിഭാഗത്തിൽ സഞ്ജയ്‌കൃഷ്ണ വി. എന്നിവരാണ് വിജയികളായത്. ജേതാക്കൾക്ക് സ്ക്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. (17/08/2019)

കർഷകദിനാഘോഷം

ചിങ്ങം 1 കർഷകദിനം

പച്ചക്കറിക്കൃഷി - വിളവെടുപ്പ്

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പരിസ്ഥിതി ക്ലബ്ബ്, ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്, ജൂനിയർ റെഡ് ക്രോസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച പച്ചക്കറിക്കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പ് നടന്നു. സ്കൗട്ട് മാസ്റ്റർ പ്രകാശ് ജോർജ് കുര്യൻ, ഹെഡ്‌‌മിസ്ട്രസ് ഗീതാദേവി എന്നിവർ വിളവെടുപ്പിന് നേതത്വം നൽകി. (24/08/2019)

വയനാടിനൊരു കൈത്താങ്ങ്

വയനാട്ടിൽ മഴക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റ ആഭിമുഖ്യത്തിൽ സമാഹരിച്ച തുക റെഡ്ക്രോസ് മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ് അഡ്വ. ജിമ്മി ജോസ് ടി., സെക്രട്ടറി ക്ലിന്റൺ സ്കറിയ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. (26/08/2019)

കെ. ഐ. സൈമൺ മെമ്മോറിയൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂത്താട്ടുകുളം അസോസിേഷൻ (യു.എ.ഇ) നൽകുന്ന കെ. ഐ. സൈമൺ മെമ്മോറിയൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഓരോ വർ‍ഷവും ഒൻപതാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ സ്കോർ നേടുന്ന രണ്ടു വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. 2018-19 വർഷത്തിൽ ഹരികുൃഷ്ണൻ അശോക്, ഗൗരി എസ്. എന്നിവർ സ്കോളർഷിപ്പിന് അർഹരായി. കൂത്താട്ടുകുളം അസോസിേഷൻ (യു.എ.ഇ) ജോയിന്റ് സെക്രട്ടറി എബി മാത്യു, ഹോണററി മെമ്പർ ജോയി മർക്കോസ് എന്നിവർ ചേർന്ന് രണ്ടായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന സ്കോളർഷിപ്പുകൾ സമ്മാനിച്ചു. (30/08/2019)

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് ഡിജിറ്റൽ പൂക്കളമത്സരം എറണാകുളം കൈറ്റ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ പി. എൻ. സജിമോൻ സന്ദർശിച്ചു.

എന്റെ കൗമുദി ഉദ്ഘാടനം

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കേരള കൗമുദി ദിനപ്പത്രത്തിന്റെ 'എന്റെ കൗമുദി' പദ്ധതി ജൂലിയസ് ജോൺ (ബ്രിക്സ് ഇന്ത്യ, കൂത്താട്ടുകുളം) ഉദ്ഘാടനം ചെയ്തു. കേരള കൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ അജിത്കുമാർ കെ. കെ., കേരള കൗമുദി ഫോട്ടോഗ്രാഫർ ജോഷ്വാ മനു, പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു എന്നിവർ പങ്കെടുത്തു. എന്റെ കൗമുദി പദ്ധതിയിലൂടെ സാദ്ധ്യായദിനങ്ങളിൽ 10 കേരളകൗമുദി പത്രം സ്ക്കൂളിൽ ലഭിക്കും. (31/08/2019)

ഡിജിറ്റൽ പൂക്കളം 2019

സുഭക്ഷിത സമൂഹം സുരക്ഷിത കേരളം ജനകീയ കൂട്ടായ്‌മ ഉദ്ഘാടനം

സോഷ്യൽ ജസ്റ്റീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് സുഭക്ഷിത സമൂഹം സുരക്ഷിത കേരളം ജനകീയ കൂട്ടായ്‌മ ഉദ്ഘാടനം ഫോറം സംസ്ഥാന പ്രസിഡന്റ് കെ. എം. വർഗ്ഗീസ് നിർവ്വഹിച്ചു. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന ട്രഷറർ ഹേമ ആർ. നായർ ആദ്ധ്യക്ഷം വഹിച്ചു. 'കുഞ്ഞിളം കൈയ്യിൽ സമ്മാനം', ഭക്ഷ്യസുരക്ഷാ സന്ദേശ പ്രതിജ്ഞ, പേരന്റ്സ് ഫോറം കൺവൻഷൻ എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. പ്രതിഭാസംഗമത്തിൽ 2019 മാർച്ച് എസ്.എസ്.എൽ.സി., പ്ലസ്സ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ നൂറില്പരം പ്രതിഭകളെ അനുമോദിച്ചു. 'കുഞ്ഞിളം കൈയ്യിൽ സമ്മാനം' പദ്ധതിയുടെ ഭാഗമായി നൂറ്റി അമ്പത് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. (31/08/2019)

സുഭക്ഷിത സമൂഹം സുരക്ഷിത കേരളം ജനകീയ കൂട്ടായ്‌മ ഉദ്ഘാടനവേദിയിൽ നിന്ന്
28012 SP 1920 42.jpg
28012 SP 1920 43.jpg
28012 SP 1920 44.jpg
28012 SP 1920 45.jpg

സെപ്റ്റംബർ 2019

സെപ്റ്റംബർമാസ വാർത്തകൾ

'നാടിന്റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും'

പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ധനസമാഹരണത്തിനായി കൂത്താട്ടുകുളം ഹയർ സെക്കന്ററിസ്ക്കൂളിൽ 'നാടിന്റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും' പദ്ധതി നടപ്പിലാക്കുന്നു. സ്ക്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സിൽ സെപ്തംബർ 2 മുതൽ 6 വരെ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്വമനസ്സാലെ തുകകൾ സംഭാവനയായി നിക്ഷേപിക്കും. ആറാംതീയതി കുട്ടികളുടെ സാന്നിദ്ധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തി തുക ബാങ്ക് അക്കൗണ്ട് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അടയ്ക്കും.(02/09/2019)

28012 SP 1920 38.jpg

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഓണാഘോഷം 2019

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഈ വർഷത്തെ ഓണാഘോഷം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. എല്ലാ കുട്ടികളും ചെർന്ന് നാടൻ പൂക്കൾ കൊണ്ട് 'ഒരുമയുടെ പൂക്കളം' ഒരുക്കി. രാവിലെ സ്ക്കൂൾ അസംബ്ലി ചേർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളെ അറിയിച്ചു. 'നാടിന്റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും പദ്ധതി' വിശദീകരിച്ചു. കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് അതിജീവന പ്രതി‍ജ്ഞ എടുത്തു. കുട്ടികളിൽ നിന്നുള്ള സംഭാവനകൾ സ്വീകരിക്കുന്നതിനായി പെട്ടി സ്ഥാപിച്ചു. ഉച്ചയ്ക്ക് സ്ക്കൂൾ അദ്ധ്യാപക രക്ഷാകർത്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ ഓണസദ്യയും ഒരുക്കിയിരുന്നു.(02/09/2019)

28012 SP 1920 39.jpg

ഐ.ടി. പഠനക്കളരി

കൂത്താട്ടുകുളം ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം ഗവ. യു.പി. സ്കൂൾ ഇ- കി‍ഡ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾക്കായി ഐ.ടി. പഠനക്കളരി നടത്തി. 07/09/2019 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടന്ന കളരിയിൽ പരിശീലനത്തിനായി 30 വിദ്യാർത്ഥികളും ആറ് അദ്ധ്യാപകരും പങ്കെടുത്തു. ഹെഡ്മിസ്ട്രസ് എം.ഗീതാദേവി ഉദ്ഘാടനം നിർവ്വഹിച്ചു. എറണാകുളം ഡയറ്റ് ഐ. ടി. ഫാക്കല്റ്റി ബിജോയ് കെ. എസ്. മുഖ്യ പ്രഭാഷണം നടത്തി.‍‍ ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗം സജിൽ വിൻസന്റ്, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി.എസ്., ഇ-കിഡ്സ് ഐ.ടി. ക്ലബ് കോർഡിനേറ്റർ നിഖിൽ ജോസ്എന്നിവർ ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലെ (2018-20 ബാച്ച്) 17 അംഗങ്ങൾ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി. കമ്പ്യൂട്ടർ അടിസ്ഥാന ആശയങ്ങൾ, വേഡ് പ്രോസസർ (ലിബർ ഓഫീസ് റൈറ്റർ), മലയാളം കമ്പ്യൂട്ടിംങ്, കളർപെയിന്റ് എന്നിവയിലാണ് പരിശീലനം നൽകിയത്. മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി..(07/09/2019)

നാടൻപാട്ട് മത്സരം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ജേതാക്കളായി

പുരോഗമന കലാ സാഹിത്യസംഘം കൂത്താട്ടുകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന നാടൻപാട്ട് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ അഭിഷേക് അജയനനും പെൺകുട്ടികളുടെ വിഭാഗത്തിൽ അഥീന ബിനു, സാക്ഷി മരിയ സാബു, മരിയമോൾ ജോബി, സ്നേഹാമോൾ ജോജോ, ജ്യോതിക രമേശ്, അപർണ കെ. എസ്., ആദിത്യ സന്തോഷ് എന്നിവരുൾപ്പെടുന്ന ടീമുമാണ് വിജയികളായത്. മത്സരം സംഗീത സംവിധായകൻ കെ.ജി.പീറ്റർ ഉദ്ഘാടനം ചെയ്തു. ആദ്യകാല നാടകപ്രവർത്തകൻ കെ. എം. പൗലോസ് സമ്മാനവിതരണം നടത്തി. (09/09/2019)

28012 SP 1920 40.jpg
'ധന്യമീ അദ്ധ്യാപനജീവിതം'

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ അദ്ധ്യാപകൻ പ്രകാശ് ജോർജ് കുര്യൻ തന്റെ ധന്യമായ അദ്ധ്യാപനജീവിതത്തിന്റെ മുപ്പത്തൊന്നാം വർഷത്തിലേയ്ക്ക് പ്രവേശിക്കുന്നു. 1989 സെപ്തംബർ 18 ന് യു. പി. വിഭാഗം അദ്ധ്യാപകനായി അദ്ധ്യാപനജീവിതം ആരംഭിച്ച അദ്ദേഹം അന്നുമുതൽ സ്കൗട്ട് മാസ്റ്ററായും സേവനമനുഷ്ഠിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാ സ്കൗട്ട് കമ്മിറ്റിയിൽ സെക്രട്ടറിയായും ട്രഷററായും നിരവധി വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴും ജില്ലാ ട്രഷററാണ്. (18/09/2019)

'ഓണം കഴിഞ്ഞും മുറം നിറയെ പച്ചക്കറി'

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ജൈവപച്ചക്കറി ക‍ൃഷിയുടെ രണ്ടാംവട്ട വിളവെടുപ്പ്. (19/09/2019)

വിദ്യാരംഗം കൂത്താട്ടുകുളം ഉപജില്ല പ്രവർത്തനോദ്ഘാടനവും നാടൻപാട്ട് ശില്പശാലയും

വിദ്യാരംഗം കലാസാഹിത്യവേദി കൂത്താട്ടുകുളം ഉപജില്ല പ്രവർത്തനോദ്ഘാടനവും നാടൻപാട്ട് ശില്പശാലയും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് 2019 സെപ്തംബർ 20 ഉച്ചകഴിഞ്ഞ് 1 . 30 ന് നടന്നു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി. എൻ. പ്രഭകുമാർ അദ്ധ്യക്ഷം വഹിച്ചയോഗത്തിൽ നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു. സൈലേഷ് എം. ആർ. (നാടൻപാട്ട് കലാകേന്ദ്രം, ഫോക് ലോർ അക്കാദമി) മുഖ്യപ്രഭാഷണം നടത്തി. കൂത്താട്ടുകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോർജ് തോമസ് സ്വാഗതവും വിദ്യാരംഗം ഉപജില്ലാകൺവീനർ സതി കെ. തങ്കപ്പൻ നന്ദിയും പറഞ്ഞു. നഗസഭാകൗൺസിലർ പ്രിൻസ് പോൾ ജോൺ, സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് ഗീതാദേവി എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾക്കായി നാടൻ പാട്ട് ശില്പശാലയും സ്ക്കൂൾ വിദ്യാരംഗം കൺവീനർമാർക്കായി പ്രവർത്തന രൂപരേഖ പരിചയപ്പെടുത്തൽ ശില്പശാലയും നടന്നു. നാടപാട്ട് ശില്പശാലയ്ക്ക് സൈലേഷ് എം. ആർ., മനീസ് ഫോക്‌ലോർ കലാസാംസ്കാരിക സംഘം എന്നിവർ നേതൃത്വം നൽകി. (20/09/2019)

താലൂക്ക് ലൈബ്രറി കലോത്സവം 2019 കൂത്താട്ടുകുളം ഹൈസ്കൂൾ ജേതാക്കളായി

2019 സെപ്റ്റംബർ 21, 22 തീയതികളിൽ വാഴപ്പിള്ളി ഗവ. ജൂനിയർ ബോയ്സ് സ്കൂളിൽ നടന്ന മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കലോത്സവം 2019 ൽ കുത്താട്ടുകളം ഹൈസ്കൂൾ വിജയികളായി. മംഗലത്തുതാഴം ജീനിയസ് ലൈബ്രറി ബാലവേദിയെ പ്രതിനിധീകരിച്ചാണ്‌ കലോത്സവത്തിൽ പങ്കെടുത്തത്. അഥീന ബിനു (പ്രസംഗം മലയാളം ഒന്നാം സ്ഥാനം), ആര്യാ സുരേഷ് (ആസ്വാദനക്കുറിപ്പ് ഒന്നാം സ്ഥാനം), വൈഷ്ണവി എസ്. (കാവ്യാലാപനം രണ്ടാം സ്ഥാനം), അഭിഷേക് അജയൻ (ചിത്രീകരണം രണ്ടാം സ്ഥാനം), അദ്രതി ജെ. നായർ (മോണോആക്ട് രണ്ടാം സ്ഥാനം), അലീന മനോജ് (ആസ്വാദനക്കുറിപ്പ് രണ്ടാം സ്ഥാനം), അഞ്ജന കൃഷ്ണ (കവിതാരചന രണ്ടാം സ്ഥാനം), ദേവിക കെ. ബാബു (കഥാപാത്രനിരൂപണം രണ്ടാം സ്ഥാനം), അഥീന ബിനു, സാക്ഷി മരിയ സാബു, സ്നേഹമോൾ ജോജോ, ജ്യോതിക രമേശ്, അപർണ കെ.എസ്., ആദിത്യ സന്തോഷ് , രഞ്ജിത രമേശ് (നാടൻപാട്ട് രണ്ടാം സ്ഥാനം), ആര്യാ സുരേന്ദ്രൻ (കഥാപാത്രനിരൂപണം മൂന്നാം സ്ഥാനം), കൃഷ്ണവേണി ടി. എസ്. (കാർട്ടൂൺ മൂന്നാം സ്ഥാനം), നന്ദന സാബു (കഥാരചന മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികളായത്. പങ്കെ‍ടുത്ത എല്ലാ വിദ്യാർത്ഥികളും സമ്മാനാർഹരായി. (23/09/2019)

28012 SP 1920 48.jpg
നോട്ടുബുക്ക് വിതരണം

കൂത്താട്ടുകുളം ഗവ. സെർവ്വന്റ്സ് സഹകരണസംഘം പഠനോപകരണ വിതരണത്തിന്റെ ഭാഗമായി നൽകുന്ന നോട്ടുബുക്കുകൾ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വിതരണം ചെയ്തു. (20/09/2019)

ലഹരിവിരുദ്ധ കാമ്പയിൻ

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ക്ലബ്ബ് സ്പോൺസർ അനിൽ ബാബു കെ. കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

28012 SP 1920 53.jpg

ഉപജില്ലാ വാർത്തവായനമത്സര വിജയികൾ

കൂത്താട്ടുകുളം ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ബി. ആർ. സി. യിൽ വച്ച് ഉപജില്ലാ തല വാർത്തവായനമത്സരം നടന്നു. കൂത്താട്ടുകുളം ഹയർ സെക്കന്ററിസ്ക്കൂൾ വിദ്യാർത്ഥിനികളായ ആൻ സിഷ ബെന്നി ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ലിബിയ ബിജു ഹൈസ്ക്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് എൻ. യു. ഉലഹന്നാൻ (റിട്ട. ഹെഡ്‌മാസ്റ്റർ, ജി.എൽ.പി.എസ്. കൂത്താട്ടുകുളം) സ്ക്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. (24/09/2019)

28012 SP 1920 55.jpeg
ഉപജില്ലാ സയൻസ് സെമിനാർ

കൂത്താട്ടുകുളം ഉപജില്ലാ സയൻസ് സെമിനാർ സെപ്തംബർ 25 ന് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. ജയലക്ഷ്മി എസ്. (ഇൻഫന്റ് ജീസസ് ഹൈസ്ക്കൂൾ കൂത്താട്ടുകുളം) എൽബ ആൻ ജോമി (സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ്. ഇലഞ്ഞി), മരിയ റെജി (ഹയർ സെക്കന്ററി സ്ക്കൂൾ കൂത്താട്ടുകുളം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. (25/09/2019)

ഡിജിറ്റൽ പൂക്കളമത്സര സമ്മാനവിതരണം

സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഡിജിറ്റൽ പൂക്കളമത്സരത്തിൽ വർഷ കെ. ബി. (10 എ), അഭിഷേക് അജയൻ (10 എ), ആതിര എസ്. (9 ബി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് എൻ. യു. ഉലഹന്നാൻ (റിട്ട. ഹെഡ്‌മാസ്റ്റർ, ജി.എൽ.പി.എസ്. കൂത്താട്ടുകുളം) സ്ക്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. (25/09/2019)

അക്ഷരമുറ്റം ക്വിസ് മത്സരവിജയികൾ

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആൽബിൻ സണ്ണി, അന്ന സണ്ണി, (യു.പി. വിഭാഗം), ഗ്രേഷ്യസ് കെ. ബിജു, ജെയിൻ ഷാജി, ആൽവിൻ ‍ഷാജി ചാക്കോ (ഹൈസ്ക്കൂൾ വിഭാഗം), എബി കെ. ബേബി, ഐഡ മരിയ ബേബി (എച്ച്.എസ്.എസ്. വിഭാഗം) എന്നിവർ വിജയികളായി.(26/09/2019)


സ്ക്കൂൾ പാർലമെന്റ് പ്രതിനിധികൾ

സെപ്റ്റംബർ 25 ന് നടന്ന സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അന്ന സണ്ണി (ക്ലാസ്സ് 5), അഭിജിത്ത് അജയൻ (ക്ലാസ്സ് 6), മെൽവിൻ ജോയി (ക്ലാസ്സ് 7), അലീന ബിജു (ക്ലാസ്സ് 8 എ), ആദർശ് വിജയൻ (ക്ലാസ്സ് 8 ബി), അജയ് സുരേഷ് (ക്ലാസ്സ് 9 എ), സോനു സൂസൻ എബി (ക്ലാസ്സ് 9 ബി), ഗോപു ഗിരീഷ് (ക്ലാസ്സ് 10 എ), മരിയ റജി (ക്ലാസ്സ് 10 ബി), അലീന ബിനു (11 സയൻസ്), അഭിമന്യു രതീഷ് (11 കൊമേഴ്സ്), അപർണ രാജ് (12 സയൻസ്), അഹല്യ വി. എ. (12 കൊമേഴ്സ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സ്ക്കൂൾ പാർലമെന്റ് യോഗം ചേർന്ന് സ്ക്കൂൾ ലീഡറായി മരിയ റെജിയെയും സ്ക്കൂൾ ചെയർമാനായി അഭിമന്യു രതീഷിനെയും തെരഞ്ഞെടുത്തു. (25/09/2019)

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥാപകദിനം

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥാപകനും ആദ്യമാനേജരും ആയിരുന്ന അത്തിമണ്ണില്ലത്ത്‌ എ. കെ. കേശവൻ നമ്പൂതിരിയുടെ ചരമദിനമാണ് സെപ്റ്റംബർ 28. പ്രാർത്ഥനാ ഗീതങ്ങളോടെ ഇന്ന് സ്ഥാപകദിനം ആചരിച്ചു.‍ സാമൂഹ്യപരിഷ്‌കർത്താവായിരുന്ന അദ്ദേഹം ക്ഷേത്രപ്രവേശനവിളംബരത്തിന്റെ പിറ്റേന്നുതന്നെ കൂത്താട്ടുകുളം മഹാദേവക്ഷേത്രം അധഃകൃതർക്ക്‌ തുറന്നുകൊടുക്കുകയും ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം എന്നപേരിൽ സ്‌ക്കൂൾ സ്ഥാപിക്കുകയും ചെയ്‌തു.. (28/09/2019)

ഉപജില്ലാ ചെസ് ചാമ്പ്യഷിപ്പ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന്

കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഹൈസ്ക്കുളിൽ നടന്ന കൂത്താട്ടുകുളം ഉപജില്ലാ ചെസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് ചാമ്പ്യൻ ഷിപ്പ് ലഭിച്ചു. അർജുൻ എസ്. കൃഷ്ണ (സീനിയർ ബോയ്സ് ഫസ്റ്റ്), ആതിര ജെ. (സീനിയർ ഗേൾസ് ഫസ്റ്റ്), അഭിനവ് പി. അനൂപ് (സബ്‌ജൂനിയർ ബോയ്സ് ഫസ്റ്റ്), അദ്രതി ജെ. നായർ (സബ്‌ജൂനിയർ ഗേൾസ് ഫസ്റ്റ്), എന്നിവർ വിജയികളായി. 27/09/2019

പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്

നെല്ലിന്റെ ജന്മദിനമെന്നു കരുതുന്ന കന്നിമാസത്തിലെ മകം നാളിൽ 'പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്' പദ്ധതിക്ക് തുടക്കമായി. സ്ക്കൂൾ വിദ്യാർത്ഥികൾക്ക് നെൽക്കൃഷിയിൽ നേരിട്ട് പങ്കാളികളാകുന്നതിനും നെല്ലറിവുകൾ നേടുന്നതിനുമായി വിദ്യാഭ്യാസവകുപ്പും കൃഷിവകുപ്പും സംയുക്തമായി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. കൂത്താട്ടുകുളം കൃഷിഭവനും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ കാർഷിക ക്ലബ്ബും ചേർന്നാണ് പെരുമറ്റം-പാലത്താനം പാഠശേഖരത്തിൽ ഞാറുനട്ട് 'പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്' പദ്ധതിക്ക് തുടക്കം കുറിച്ചത്. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എൽ. വസുമതി അമ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൃഷി ഓഫീസർ ബെന്നി കെ. മാത്യു പദ്ധതി വിശദീകരണം നടത്തി. പാഠശേഖര സമിതി പ്രസിഡന്റ് ഇ. പി. എബ്രഹാം, സെക്രട്ടറി എം. ബി. സരസ്വതി അമ്മ, കൃഷി ഓഫീസർ ബെന്നി കെ. മാത്യു, കൃഷി അസിസ്റ്റന്റ് ലൈല ടി. ജി., സ്ക്കൂൾ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു, മദേഴ്സ് ഫോറം പ്രസിഡന്റ് ഷാന്റി മുരളി, സ്ക്കൂൾ കാർഷിക ക്ലബ്ബ് കൺവീനർ കുര്യൻ ജോസഫ് എന്നിവർ പങ്കെടുത്തു. കാർഷികക്ലബ്ബ് അംഗങ്ങളായ 30 വിദ്യാർത്ഥികൾ ഞാറുനടീലിൽ പങ്കാളികളായി (26/09/2019)

'പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്' ഉദ്ഘാടനച്ചടങ്ങിൽ നിന്ന്
28012 SP 1920 63.jpg
28012 SP 1920 60.jpg
28012 SP 1920 61.jpg
28012 SP 1920 62.jpg

ഒക്ടോബർ 2019

ഒക്ടോബർമാസ വാർത്തകൾ
'അക്കാദമിക മികവിന് അംഗീകാരം'

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഒന്നാം ടേം പരീക്ഷയിൽ ആദ്യ മൂന്നു മികച്ച സ്ഥാനങ്ങൾ നേടിയ അഞ്ചുമുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്ക്കൂൾ അസംബ്ലിയിൽ പി. റ്റി. എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു സമ്മാനങ്ങൾ വിതരണം ചെയ്തു.

28012 Sp 1920 68.jpg

കൃഷ്ണ അനിൽ (പ്ലസ് ടു സയൻസ് ഒന്നാം സ്ഥാനം), ആൻ സിഷ ബെന്നി (പ്ലസ് ടു സയൻസ് രണ്ടാം സ്ഥാനം), അനസ ബെന്നി (പ്ലസ് ടു സയൻസ് മൂന്നാം സ്ഥാനം), അഹല്യ വി. എ. (പ്ലസ് ടു കൊമേഴ്സ് ഒന്നാം സ്ഥാനം), ഗൗതം കൃഷ്ണ (പ്ലസ് ടു കൊമേഴ്സ് രണ്ടാം സ്ഥാനം), നിഖിൽ മോഹൻ (പ്ലസ് ടു കൊമേഴ്സ് മൂന്നാം സ്ഥാനം), മരിയ ജോസ് (പ്ലസ് വൺ സയൻസ് ഒന്നാം സ്ഥാനം), ഐഡ മറിയം സുനിൽ (പ്ലസ് വൺ സയൻസ് രണ്ടാം സ്ഥാനം), അപർണ സന്തോഷ് (പ്ലസ് വൺ സയൻസ് മൂന്നാം സ്ഥാനം), സഞ്ജയ് കൃഷ്ണ (പ്ലസ് വൺ കൊമേഴ്സ് ഒന്നാം സ്ഥാനം), അർജുൻ കൃഷ്ണ (പ്ലസ് വൺ കൊമേഴ്സ് രണ്ടാം സ്ഥാനം), ഹരികൃഷ്ണൻ (പ്ലസ് വൺ കൊമേഴ്സ് മൂന്നാം സ്ഥാനം), ഹരികൃഷ്ണൻ അശോക് (പത്താംക്ലാസ്സ് ഒന്നാം സ്ഥാനം), അശ്വതി മുരളി (പത്താംക്ലാസ്സ് രണ്ടാം സ്ഥാനം), ഗൗരി എസ്., നന്ദന ജയകുമാർ (പത്താംക്ലാസ്സ് മൂന്നാം സ്ഥാനം), സൂര്യ എസ്. കരുൺ (ഒമ്പതാംക്ലാസ്സ് ഒന്നാം സ്ഥാനം), ഗൗരി കൃഷ്ണ വി. (ഒമ്പതാംക്ലാസ്സ് രണ്ടാം സ്ഥാനം), നന്ദന അനിൽ (ഒമ്പതാംക്ലാസ്സ് മൂന്നാം സ്ഥാനം), എയ്‍ഞ്ചൽ അന്ന ബേബി (എട്ടാംക്ലാസ്സ് ഒന്നാം സ്ഥാനം), കൃഷ്ണ രാജൻ (എട്ടാംക്ലാസ്സ് രണ്ടാം സ്ഥാനം), പാർവ്വതി ബി. നായർ (എട്ടാംക്ലാസ്സ് മൂന്നാം സ്ഥാനം), ആൽബിൻ കെ. റെജി, അനു രാജേഷ് (ഏഴാം ക്ലാസ്സ് ഒന്നാം സ്ഥാനം), സാന്ദ്ര സി. രാജേഷ് (ആറാം ക്ലാസ്സ് ഒന്നാം സ്ഥാനം), അന്ന സണ്ണി (അഞ്ചാം ക്ലാസ്സ് ഒന്നാം സ്ഥാനം) എന്നിവരാണ് സമ്മാനാർഹരായത്..(01/10/2019)

28012 Sp 1920 66.jpg
ഒക്ടോബർ ഒന്ന് 'ലോക വയോജനദിനം'

ഈ വയോജനദിനത്തിൽ ഞങ്ങളുടെ കാർത്ത്യായനിഅമ്മയ്ക്ക് ഒരു ചെറിയ സമ്മാനം. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ എൻ . എസ്‍. എസ്. യൂണിറ്റ് അംഗങ്ങൾ ‍‍‍‍‍കാർത്ത്യായനിഅമ്മയ്ക്ക് മുണ്ടും പുതപ്പും സമ്മാനിച്ചു.(01/10/2019)

ഉപജില്ലാ ഗണിതശാസ്ത്രക്വിസ് വിജയികൾ

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ചുനടന്ന ഉപജില്ലാ ഗണിതക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളായ ആൽബിൻ കെ. റജി (യു.പി. വിഭാഗം ഒന്നാം സ്ഥാനം), ആര്യ സുരേഷ് (എച്ച്. എസ്. വിഭാഗം മൂന്നാം സ്ഥാനം), കൃഷ്ണ അനിൽ (ഹയർ സെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം) എന്നിവർ വിജയികളായി. (01/10/2019)


മൂന്നാം വട്ടവും മുറം നിറയെ പച്ചക്കറി

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു വരുന്ന പച്ചക്കറിക്കൃഷിയുടെ മൂന്നാം വട്ട വിളവെടുപ്പ്.

ശാസ്ത്രോത്സവം 2019 സംഘാടകസമിതി രൂപീകരണം

ഒക്ടോബർ 15, 16 തീയതികളിൽ നടക്കുന്ന കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജു, മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം, എ.ഇ.ഒ. ജോർജ് തോമസ്, ഉപജില്ലാ എച്ച്.എം.ഫോറം സെക്രട്ടറി എ. വി. മനോജ്, ഉപജില്ലയിലെ പ്രഥമാദ്ധ്യാപകർ, ക്ലബ്ബ് സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. (03/10/2019)


ഗാന്ധിജയന്തി വാരാഘോഷം

വിമുക്തി ലഹരി വർജ്ജന മിഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന എക്സൈസ് വകുപ്പും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലഹരിവിരുദ്ധ ക്ലബ്ബും ചേർന്ന് മഹാത്മാഗാന്ധി ക്വിസ് മത്സരവും ഉപന്യാസമത്സരവും സംഘടിപ്പിച്ചു. ഹൈസ്ക്കൂൾ വിഭാഗം മഹാത്മാഗാന്ധി ക്വിസ് മത്സരത്തിൽ ആൽബിൻ ഷാജി ചാക്കോ, 10എ (ഒന്നാം സ്ഥാനം), പാർവ്വതി ബി. നായർ, 8 ബി (രണ്ടാം സ്ഥാനം), അഭിനവ് പി. അനൂപ്, 9 ബി (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. 'ലഹരി - പ്രശ്നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ കൃഷ്ണപ്രിയ എം. എ. (10 എ), ഗൗരി എസ്. (10 ബി), ദേവിക കെ. ബാബു (10 എ)എന്നിവർ ഹൈസ്ക്കൂൾ വിഭാഗത്തിലും പാർവ്വതി സതീഷ് (+1 സയൻസ്), അനസ ബെന്നി (+2 സയൻസ്), സഞ്ജയ് കൃഷ്ണ (+1 കൊമേഴ്സ്) എന്നിവർ ഹയർ സെക്കന്ററി വിഭാഗത്തിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എക്സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തി ഓഫീസറുമായ കെ. പി. സജികുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. (04/10/2019)

ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് വിജയി

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താക്ലാസ് വിദ്യാർത്ഥി ആൽബിൻ ഷാജി ചാക്കോ രണ്ടാം സ്ഥാനം നേടി. (04/10/2019)


മഴമാപിനിയും ചെടിച്ചട്ടികളും സമ്മാനിച്ചു

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് കൂത്താട്ടുകുളം റോട്ടറിക്ലബ്ബ് മഴമാപിനിയും ചെടിച്ചട്ടികളും സമ്മാനിച്ചു. ഒക്ടോബർ നാലിന് രാവിലെ സ്ക്കൂളിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം മുഖ്യാതിഥിയായി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോൺസൺ ടി. എ., പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജു, റോട്ടറി ക്ലബ്ബ് വൈസ് പ്രസിഡന്റ് സണ്ണി എം. ജെ. എന്നിവർ പങ്കെടുത്തു. (04/10/2019)

28012 SP 1920 74.jpg


ബഹിരാകാശ വാരാഘോഷം
28012 SP 1920 79.jpeg
ഉപജില്ലാ സയൻസ് ടാലന്റ് സെർച്ച് പരീക്ഷാവിജയി

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താക്ലാസ് വിദ്യാർത്ഥി നന്ദന രവീന്ദ്രൻ വടകര സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ സയൻസ് ടാലന്റ് സെർച്ച് പരീക്ഷയിൽ രണ്ടാം സ്ഥാനം നേടി. (05/10/2019)

വന്യജീവി വാരാഘോഷം പ്രതിജ്ഞയെടുത്തു.

വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അശ്വതി മുരളിയുടെ നേതൃത്വത്തിൽ വന-വന്യജീവി സംരക്ഷണ പ്രതിജ്ഞയെടുത്തു. മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം പങ്കെടുത്തു. (04/10/2019)

ഗാന്ധിജയന്തി വാരാഘോഷം - പരിസരശുചീകരണം

ഗാന്ധിജയന്തി വാരാഘോഷത്തോട- നുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ പരിസരശുചീകരണം നടന്നു. ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ സ്ക്കൂൾ പരിസരം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃത്തിയാക്കി. (05/10/2019)

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്

ഗാന്ധിജയന്തി വാരാഘോഷത്തോട- നുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ. പി. സജികുമാർ ക്ലാസ്സ് നയിച്ചു. പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു, ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ അനിൽബാബു കെ. എന്നിവർ സംസാരിച്ചു. (05/10/2019)

28012 SP 1920 81.jpeg

ലോകമാനസികാരോഗ്യദിനം ആഘോഷിച്ചു

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സന്തുല ട്രസ്റ്റ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ 'ആർമ്ഗഡൻ' നാടകം അവതരിപ്പിച്ചു. ടി. പി. തങ്കച്ചൻ രചനയും സംവിധാനവും നിർവ്വഹിച്ച നാടകം ഈ വർഷത്തെ ലോകമാനസികാരോഗ്യദിന സന്ദേശമായ 'മാനസികാരോഗ്യം പുഷ്ടിപ്പെടുത്തലും ആത്മഹത്യതടയലും' ആണ് പ്രമേയമാക്കിയിരിക്കുന്നത്. എം. എൽദോസ്, അനൂപ്, ജോഷ്വാ, ദീപ്തി കൃഷ്ണ, സുനിജ, ശ്രീദേവി, സീജ തുടങ്ങിയവർ അഭിനേതാക്കളായി. (09/10/2019)

അന്താരാഷ്ട്ര ബഹിരാകാശ വാരാഘോഷം


കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ശാസ്ത്രക്ലബ്ബിന്റെയും കേരളശാസ്ത്രസാഹിത്യ പരിഷത് കൂത്താട്ടുകുളം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 4 മുതൽ 10 വരെ അന്താരാഷ്ട്ര ബഹിരാകാശ വാരാഘോഷം നടന്നു. ആഘോഷങ്ങളുടെ ഭാഗമായി 'ബഹിരാകാശം അത്ഭുതങ്ങളുടെ മാന്ത്രികലോകം' എന്നവിഷയത്തിൽ മോഹൻദാസ് മുകുന്ദൻ (മുൻ ജനറൽ മാനേജർ, ഒ.ഇ‍.എൻ. ഇന്ത്യ ലിമിറ്റഡ്) ഒക്ടോബർ 10 ന് ചർച്ചാക്ലാസ്സ് നയിച്ചു. ശാസ്ത്രക്ലബ്ബ് അംഗങ്ങളും 8, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളും പങ്കെടുത്തു. (10/10/2019)


28012 SP 1920 84.jpeg
അക്ഷരമുറ്റം ക്വിസ് മത്സരവിജയികൾ

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളായ ജെയിൻ ‍ഷാജി (ഹൈസ്ക്കൂൾ വിഭാഗം നാലാം സ്ഥാനം), ഐഡ മറിയം സുനിൽ (ഹയർ സെക്കന്ററി വിഭാഗം നാലാം സ്ഥാനം) എന്നിവർ വിജയികളായി. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം സമ്മാനങ്ങൾ വിതരണം ചെയ്തു. (12/10/2019)

സ്ക്കൂൾ പ്രവൃത്തിപരിചയമേള നടത്തി

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്രവൃത്തിപരിചയമേള 2019 ഒക്ടോബർ 12 ശനിയാഴ്ച പ്രവൃത്തിപരിചയ ക്ലബ്ബ് കൺവീനർ സിന്ധു എം. പി.യുടെ നേതൃത്വത്തിൽ നടന്നു. വിവിധവിഭാഗങ്ങളിലായി മുപ്പതിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. (12/10/2019)

ലിറ്റിൽകൈറ്റ്സിന് റോബോട്ടിക്‌സ് പരിശീലനം

പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ ഒക്ടോബർ 10,11 തീയതികളിൽ നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019 ന് മുന്നോടിയായി നടന്ന ദ്വിദിന റോബോട്ടിക്സ് പരിശീലപരിപാടിയിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഹരികൃഷ്ണൻ അശോക്, ആശിഷ് എസ്., അശ്വതി മുരളി, ഗൗരി എസ്., മരിയ റെജി എന്നിവർ പങ്കെടുത്തു. (11/10/2019)

ഉപജില്ലാ ഐ. ടി. ക്വിസ് വിജയി

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താക്ലാസ് വിദ്യാർത്ഥി ഹരികൃഷ്ണൻ അശോക് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ ഐ. ടി. ക്വിസിൽ രണ്ടാം സ്ഥാനം നേടി. (15/10/2019)

'അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ 9' കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ

അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ 9 ന്റെ ഉപജില്ലാതലം 2019 ഒക്ടോബർ 12 ശനിയാഴ്ച കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. രാവിലെ 9.30 ന് തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ. എം. വിജയൻ ക്വിസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് രക്ഷിതാക്കൾക്കായി പേരന്റിംഗ് അവയർനസ് ക്ലാസ് ജേസീഐ ട്രയ്‌നർ ടി. എൻ. മനോജ് നടത്തി. അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ 9ൽ കൂത്താട്ടുകുളം ഉപജില്ലാതലത്തിൽ താഴെപ്പറയുന്നവർ വിജയികളായി. (ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളുടെ ക്രമത്തിൽ പേര്, സ്കൂൾ) എൽപി വിഭാഗം: ടി എസ് ആര്യൻ (ലിറ്റിൽ ഫ്ലവർ എൽപി സ്കൂൾ വടകര), പാർവ്വതി മനോജ് (ഗവ.എൽപിഎസ് മണ്ണത്തൂർ), ആൻ ബിനീഷ് (സെന്റ് പീറ്റേഴ്സ് എൽപിഎസ് ഇലഞ്ഞി), കെ പി നയ്ദ്രുവ (ഗവ.വിഎച്ച്എസ്എസ് തിരുമാറാടി) യുപി വിഭാഗം: ആര്യൻ എം കരുൺ (ഗവ. യുപി സ്കൂൾ കൂത്താട്ടുകുളം), വാണി കൃഷ്ണ (വിഎംയുപി സ്കൂൾ ആലപുരം), സഞ്ജന സജോയ് (എസ്പിഎച്ച്എസ്, മുത്തോലപുരം), യു എസ് മാനവ (ഗവ. യുപി സ്കൂൾ ഉപ്പുകണ്ടം). ഹൈസ്കൂൾവിഭാഗം: ലിയ സാറ ബിനു (സെൻറ് പോൾസ് എച്ച്എസ് മുത്തോലപുരം), എം എസ് നന്ദൻ (എൽഎഫ്എച്ച്എസ് വടകര), ആദിത്യ കണ്ണൻ (ഗവ.വിഎച്ച്എസ്എസ് തിരുമാറാടി), ജെയിൻ ഷാജി (എച്ച്എസ്എസ് കൂത്താട്ടുകുളം). ഹയർ സെക്കൻഡറി വിഭാഗം വിഭാഗം: കെ അലൻ ഇമ്മാനുവൽ (സെൻറ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ഇലഞ്ഞി), എസ്തപ്പാൻ വർഗീസ് (സെൻറ് ജോൺസ് സിറിയൻ ഹയർസെക്കൻഡറി സ്കൂൾ വടകര), അലൻ ഷാജി (ഗവ.വിഎച്ച്എസ്എസ് തിരുമാറാടി), ഐഡ മിറിയം സുനിൽ (എച്ച്എസ്എസ് കൂത്താട്ടുകുളം). ഉച്ചയ്ക്ക് 12.30 ന് നടന്ന സമാപനസമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം സമ്മാനങ്ങൾ വിതരണം ചെയ്തു. (12/10/2019)

അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ 9 ൽ നിന്ന്
28012 SP 1920 87.jpg
28012 SP 1920 88.jpg
28012 SP 1920 89.jpg
28012 SP 1920 90.jpg
ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ വിജയി

കൂത്താട്ടുകുളം ഉപജില്ലാ ഗണിതശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ഹയർ സെക്കന്ററി വിഭാഗം ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി കൃഷ്ണ അനിൽ ഒന്നാം സ്ഥാനം നേടി. (16/10/2019)

28012 SP 1920 96.jpeg

ഭാസ്കരാചാര്യ സെമിനാർ വിജയി

കൂത്താട്ടുകുളം ഉപജില്ലാ ഗണിതശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ഭാസ്കരാചാര്യ സെമിനാർ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അശ്വതി മുരളി രണ്ടാം സ്ഥാനം നേടി. (16/10/2019)

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് സാമൂഹ്യശാസ്ത്രമേള ഓവറോൾ


കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഓവറോൾ നേടി. നന്ദന ജയകുമാർ (പ്രാദേശിക ചരിത്രരചന ഒന്നാം സ്ഥാനം), അർജുൻ ബിജു, ബിജിത് ബിജു (സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം), ആൽബിൻ ഷാജി ചാക്കോ (സാമൂഹ്യശാസ്ത്ര ക്വിസ് രണ്ടാം സ്ഥാനം), ലിബിയ ബിജു (വാർത്ത വായന എ ഗ്രേഡ്), അക്ഷയ് സന്തോഷ് (ഭൂപടനിർമ്മാണം എ ഗ്രേഡ്), അഭിനവ് പി. അനൂപ് (പ്രസംഗം ബി ഗ്രേഡ്) എന്നിവർ വിജയികളായി (16/10/2019)


ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ വിജയി

കൂത്താട്ടുകുളം ഉപജില്ലാ ഗണിതശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ ഹരികൃഷ്ണൻ അശോക് ഒന്നാം സ്ഥാനം നേടി. (16/10/2019)

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് പ്രവൃത്തിപരിചയ മേള റണ്ണർ അപ്

കൂത്താട്ടുകുളം ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഹൈസ്ക്കൂൾ വിഭാഗം റണ്ണർ അപ് നേടി. നിൽബി ബാബു (ബീഡ്സ് വർക്ക് ഒന്നാം സ്ഥാനം), അഭിഷേക് അജയൻ (കയർ ഡോർമാറ്റ് ഒന്നാം സ്ഥാനം), ആൽവിന ആൻ ജെയിംസ് വെജിറ്റബിൾ പ്രിന്റിംഗ് ഒന്നാം സ്ഥാനം), അശ്വിൻ ബിജു (പാംലീവ്സ് പ്രോ‍ക്ട്സ് ഒന്നാം സ്ഥാനം), സൂരജ് വി. എസ് (എംബ്രോയ്ഡറി രണ്ടാം സ്ഥാനം), സ്നേഹാമോൾ ജോജോ (പേപ്പർ ക്രാഫ്റ്റ് രണ്ടാം സ്ഥാനം), ആദിത്യ മാധവൻ ( വുഡ് കാർവിംഗ് രണ്ടാം സ്ഥാനം), ഗോകുൽ ഇ. കെ. (മെറ്റൽ എൻഗ്രേവിംഗ് രണ്ടാം സ്ഥാനം), അജയ് സുരേഷ് (മോഡലിങ് വിത്ത് ക്ലെ മൂന്നാം സ്ഥാനം), ശ്രീഹരി സാജു (നെറ്റ് മെയ്ക്കിങ് രണ്ടാം സ്ഥാനം), കാർത്തിക് എൻ. എസ്. (ഫാബ്രിക് പെയിന്റിംഗ് എ ഗ്രേഡ്), ജീവൻ സന്തോഷ് (ത്രെഡ് പാറ്റേൺസ് ബി ഗ്രേഡ്), അനുമോൾ ബിനു (ഡോൾ മെയ്ക്കിങ് വിത്ത് വെയ്സ്റ്റ് മെറ്റീരിയൽസ് ബി ഗ്രേഡ്), അലീന ഫിലിപ്പ് (പപ്പറ്റ് മെയ്ക്കിങ് ബി ഗ്രേഡ്), നന്ദു മനോജ് (അബ്രലാ മെയ്ക്കിങ് ബി ഗ്രേഡ്) എന്നിവർ വിജയികളായി. (15/10/2019)

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്രവൃത്തിപരിചയ മേള ടീം
28012 SP 1920 107.jpeg
ഐ.ടി. മേള റണ്ണർ അപ് നേടി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ

കൂത്താട്ടുകുളം ഉപജില്ലാ ഐ.ടി. മേളയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ എച്ച്. എസ്. വിഭാഗം റണ്ണർ അപ് നേടി. ഗൗരി എസ്. (രചനയും രൂപകൽപ്പനയും എ ഗ്രേഡ് ഒന്നാം സ്ഥാനം), ഹരികൃ‍ഷ്ണൻ അശോക് (ഐ. ടി. ക്വിസ് എ ഗ്രേഡ് രണ്ടാം സ്ഥാനം), സൂര്യ എസ്. കരുൺ (പ്രോഗ്രാമിങ് എ ഗ്രേഡ് രണ്ടാം സ്ഥാനം), ആശിഷ് എസ്. (അനിമേഷൻ എ ഗ്രേഡ് ), മരിയ റെജി (രചനയും അവതരണവും എ ഗ്രേഡ് ) എന്നിവർ വിജയികളായി. (16/10/2019)

'സ്മാർട്ട് അമ്മ' പരിശീലനം

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് നടത്തിയ 'സ്മാർട്ട് അമ്മ' പരിശീലനം കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു. (28/10/2019)

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഉപജില്ലാ ഗണിതശാസ്ത്ര ഐ. ടി. മേളകൾ

കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രോൽസവത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഉപജില്ലാ ഗണിതശാസ്ത്ര ഐ. ടി. മേളകൾ നടന്നു. എൽ. പി. വിഭാഗം ഗണിതശാസ്ത്രമേളയിൽ ലിറ്റിൽ ഫ്ലവർ എൽ.പി.എസ്. വടകര (42), സെന്റ് പോൾസ് എൽ.പി.എസ്. മുത്തോലപുരം (34), ഗവ. യു. പി. സ്ക്കൂൾ കൂത്താട്ടുകുളം (25) എന്നീ സ്ക്കൂളുകൾ ആദ്യമൂന്നു സ്ഥാനങ്ങൾ നേടി. യു. പി. വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര (49), ഗവ. യു. പി. സ്ക്കൂൾ കൂത്താട്ടുകുളം (38), സെന്റ് പോൾസ് എൽ.പി.എസ്. മുത്തോലപുരം (37) എന്നീ സ്ക്കൂളുകളും ഹൈസ്ക്കൂൾ വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര (105), സെന്റ് പോൾസ് ഹൈസ്ക്കൂൾ മുത്തോലപുരം (84), ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്. കൂത്താട്ടുകുളം (52) എന്നീ സ്ക്കൂളുകളും ആദ്യമൂന്നു സ്ഥാനങ്ങൾ നേടി. ഐ. ടി. മേള യു. പി. വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര (24), ഗവ. യു. പി. സ്ക്കൂൾ കൂത്താട്ടുകുളം (20), ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്. കൂത്താട്ടുകുളം (15) എന്നീ സ്ക്കൂളുകളും ഹൈസ്ക്കൂൾ വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര (66), ഹൈസ്ക്കൂൾ കൂത്താട്ടുകുളം (39), സെന്റ് പോൾസ് ഹൈസ്ക്കൂൾ മുത്തോലപുരം (36) എന്നീ സ്ക്കൂളുകളും ആദ്യമൂന്നു സ്ഥാനങ്ങൾ നേടി. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോർജ് തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.(16/10/2019)

കൂത്താട്ടുകുളം ഉപജില്ലാ ഗണിതശാസ്ത്ര ഐ. ടി. മേളയിൽ നിന്ന്
28012 SP 1920 102.jpeg
28012 SP 1920 103.jpeg
28012 SP 1920 104.jpeg
28012 SP 1920 105.jpeg
'നൈതികം 2019' കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ

ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷാ അഭിയാൻ, കേരളം സംഘടിപ്പിക്കുന്ന പരിപാടിയാണു് നൈതികം. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്വങ്ങൾ , കടമകൾ, അവകാശങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ധാരണ ഉണ്ടാക്കുന്നതിനും തുടർന്ന് സ്കൂൾ തല ഭരണഘടന തയ്യാറാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് നൈതികം വിഭാവനം ചെയ്യുന്നത്. സ്കൂൾ തല ഭരണഘടനയും കുട്ടികളുടെ അവകാശ രേഖയും തയ്യാറാക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന്ന് കൂത്താട്ടുകളം ഉപജില്ലയിലെ അദ്ധ്യാപകർക്കുള്ള ഏകദിന ശില്പശാല 2019 ഒക്ടോബർ 30 ന് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. സംസ്ഥാനമൊട്ടാകെ നടക്കുന്ന ഈ പരിപാടിയിൽ മികച്ച സ്കൂൾ ഭരണഘടനയ്ക്ക് വിവിധ തലങ്ങളിൽ സമ്മാനങ്ങൾ നൽകും. രാവിലെ 9.30 ന് കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ സി. എൻ. പ്രഭകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം ശില്പശാല ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ അഭിയാൻ എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസർ സജോയ് ജോർജ് പദ്ധതി വിശദീകരണം നടത്തി. കൂത്താട്ടുകുളം ബി.പി.ഓ. പി. എസ്. സന്തോഷ് ആശംസയും സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും പറഞ്ഞു. അഡ്വ. സീന ജോൺസൺ വിദ്യാർത്ഥികൾക്കായി ഭരണഘടനയും പൗരന്മാരും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. തുർന്ന് അദ്ധ്യാപകർക്കായി നടന്ന ശില്പശാല അഡ്വ. സീന ജോൺസൺ, ബി. ആർ.സി. ട്രെയ്‌നർ എൻ. ജയശ്രീ, പാലക്കുഴ ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂൾ പൊളിറ്റിക്‌സ് അദ്ധ്യാപിക ഷിന്റു സക്കറിയ എന്നിവർ നയിച്ചു. വൈകുന്നേരം നാലുമണിക്ക് ട്രൈഔട്ട് ക്ലാസ്സിലുടെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന തയ്യാറാക്കിയ സ്ക്കൂൾ ഭരണഘടയുടെയും കുട്ടികളുടെ അവകാശരേഖയുടെയും പ്രകാശനവും നടന്നു. (30/10/2019)

'നൈതികം 2019' ശില്പശാലയിൽ നിന്ന്
28012 SP 1920 111.jpeg
28012 SP 1920 108.jpeg
28012 SP 1920 109.jpeg
28012 SP 1920 110.jpeg

നവംബർ 2019

നവംബർമാസ വാർത്തകൾ
28012 SP 1920 112.jpeg


'മലയാള ദിനാഘോ‍ഷം'

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അറുപത്തിമൂന്നാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള ദിനാഘോഷം നടന്നു. രാവിലെ ഒമ്പതിന് സ്ക്കൂൾ ഹാളിൽ പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം മലയാള ദിനാഘോ‍ഷം ഉദ്ഘാടനം ചെയ്തു. അനാമിക പി. എസ്. മലയാളദിന സന്ദേശം നൽകി. യോഗത്തിൽ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബി. സുജാകുമാരി കൃത‍ജ്ഞതയും പറഞ്ഞു. യോഗാനന്തരം വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. (01/11/2019)


അർജുൻ സന്തോഷിന് ക്ലേ മോഡലിംഗിന് ജില്ലാ പ്രവൃത്തിപരിചയമേളയിൽ ഒന്നാം സ്ഥാനം


എറണാകുളം റവന്യൂ ജില്ലാ പ്രവൃത്തിപരിചയമേളയിൽ ക്ലേ മോഡലിംഗ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥി അർജുൻ സന്തോഷ് ഒന്നാം സ്ഥാനം നേടി. നവംബർ ഒന്നിനു നടന്ന മലയാളദിനാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ അർജുൻ സന്തോഷിനെ അനുമോദിച്ചു. കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി. എൻ. പ്രഭകുമാർ സമ്മാനം നൽകി..(01/11/2019)

പുസ്തകങ്ങൾ സമ്മാനിച്ചു

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥികൾ മലയാള വാരാഘോഷത്തോടനുബന്ധിച്ച് സ്ക്കൂൾ ലൈബ്രറിയിലേയ്ക്ക്പുസ്തകങ്ങൾ സമ്മാനിച്ചു. 1998 -2001 ഹൈസ്ക്കൂൾ ബാച്ചിലെ വിദ്യാർത്ഥികൾ ആര്യ, സൂര്യ, റജി, സുനിൽ എന്നിവർ യുവകഥാകൃത്ത് എബിൻ മാത്യു കൂത്താട്ടുകുളത്തിന്റെ നേതൃത്വത്തിൽ എത്തിയാണ് പതിനായിരം രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ചത്. മലയാളവാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ ഹെ‍ഡ്‌മിസ്ട്രസ് എം. ഗീതാദേവി പുസ്തകങ്ങൾ ഏറ്റുവാങ്ങി. (01/11/2019)


റോബോട്ടിക്സിൽ നാഷണൽ ലെവൽ സർട്ടിഫിക്കേഷൻ നേടി ലിറ്റിൽ കൈറ്റുകൾ

നാഷണൽ റോബോട്ടിക്സ് സെന്ററും മുംബൈ ഐ.ഐ.റ്റി. ഇന്നവേഷൻ സെല്ലും ചേർന്നു നടത്തുന്ന നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019 ന് മുന്നോടിയായി നടന്ന ദ്വിദിന റോബോട്ടിക്സ് പരിശീലപരിപാടിയിൽ പങ്കെടുത്ത് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നാഷണൽ ലെവൽ സർട്ടിഫിക്കേഷൻ നേടി. ഹരികൃഷ്ണൻ അശോക്, ആശിഷ് എസ്., അശ്വതി മുരളി, ഗൗരി എസ്., മരിയ റെജി എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. മലയാളവാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ ശ്രീ റോയി എബ്രഹാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. (01/11/2019)

28012 SP 1920 117.jpeg
മികച്ച ക്ലാസ്സ് ലൈബ്രറികൾക്ക് സമ്മാനം നൽകി

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മികച്ച ക്ലാസ്സ് ലൈബ്രറികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വായനമാസാഘോഷത്തോടനുബന്ധിച്ച് ആരംഭിച്ച ക്ലാസ്സ് ലൈബ്രറി തയ്യാറാക്കൽ മലയാള ദിനാഘോഷത്തോടെ പൂർത്തിയാക്കി. ആനുകാലികങ്ങൾ, ബാലസാഹിത്യകൃതികൾ, നിഘണ്ടുക്കൾ തുടങ്ങിയവ ശേഖരിച്ചാണ് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ തയ്യാറാക്കിയിരിക്കുന്നത്. മലയാള വാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ സി. എൽ. പ്രഭകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.. (01/11/2019)

മികച്ച കൈയ്യെഴുത്തുമാസികകൾക്ക് സമ്മാനം നൽകി

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മലയാള വാരാഘോഷത്തോടനുബന്ധിച്ച് ക്ലാസ്സ് തലത്തിൽ കൈയ്യെഴുത്തുമാസികാ മത്സരം നടത്തി. മലയാള വാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ സ്ക്കൂൾ പി. റ്റി. എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു മികച്ച കൈയ്യെഴുത്തു മാസികകൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. (01/11/2019)


സാമൂഹ്യശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ

കൂത്താട്ടുകുളം ഉപജില്ലാ സാമൂഹ്യശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ ഷാജി ചാക്കോ ഒന്നാം സ്ഥാനം നേടി.(08/11/2019)

സാമ്പത്തിക സാക്ഷരതാ ബോധവൽക്കരണ ക്ലാസ്സ്

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെയും സൗഹൃദ ഫിനാൻഷ്യൽ ലിറ്ററസി സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഫിനാൻഷ്യൽ ആന്റ് ഡിജിറ്റൽ ബോധവൽക്കരണക്ലാസ്സ് നടന്നു. കൂത്താട്ടുകുളം ബ്രാ‍ഞ്ച് മാനേജർ സുനിൽ കുമാർ കെ. ടി.യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ബോധവൽക്കരണക്ലാസ്സ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ ബാങ്കിങ് ലിറ്ററസി കൗൺസിലർ വിനോദ് എം. ബി., ഐ. ടി. ഡിപ്പാർട്ട്മെന്റിലെ ബിനിൽ കുമാർ വി. എൻ. എന്നിവർ ക്ലാസ്സുകൾ നയിച്ചു. സീനിയർ അക്കൗണ്ടന്റ് ജോർജ് ജോസഫ് സ്വാഗതവും ഗൗരി എസ്. കൃതജ്ഞതയും പറഞ്ഞു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.. (08/11/2019)

അർജുൻ സന്തോഷിന് ക്ലേ മോഡലിംഗിന് സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ എ ഗ്രേഡ്

സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ ക്ലേ മോഡലിംഗ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥി മാസ്റ്റർ അർജുൻ സന്തോഷ് എ ഗ്രേഡ് നേടി. (12/11/2019)

'എന്റെ കലാലയം എന്റെ കാവൽ'

എക്സൈസ് വകുപ്പിന്റെ വിമുക്തി 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നവംബർ 14 ശിശുദിനത്തിൽ എന്റെ 'കലാലയം എന്റെ കാവൽ' എന്ന പ്രതിജ്ഞ എടുത്തുകൊണ്ട് വിദ്യാലയ സംരക്ഷണ മനുഷ്യമതിൽ തീർത്തു. 'എന്റെ വിദ്യാലയം ലഹരിവിമുക്ത വിദ്യാലയം' എന്ന സന്ദേശം രേഖപ്പെടുത്തിയ ബാഡ്ജ് എക്സൈസ് വകുപ്പ് തയ്യാറാക്കി നൽകിയിരുന്നു. (14/11/2019)

ഉപജില്ലാ കലോത്സവ വിജയികൾ

മുത്തോലപുരം സെന്റ് പോൾസ് ഹൈസ്ക്കൂളിൽ നവംബർ 5, 6, 7 തീയതികളിൽ നടന്ന കൂത്താട്ടുകുളം ഉപജില്ലാ കലോത്സവത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ എച്ച്.എസ്.എസ്. വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി. എച്ച്. എസ്. വിഭാഗത്തിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്ക്കൂൾ ഹാളിൽ ചേർന്ന അനുമോദനയോഗത്തിൽ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്ത. (13/11/2019)

ഉപജില്ലാ കലോത്സവ വിജയികൾ
ഉപജില്ലാ കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികൾ
ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്തു വിജയിച്ച ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾ
ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവാതിര ടീം (എച്ച്.എസ്.എസ്.)
ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവാതിര ടീം (എച്ച്.എസ്.)

സ്ക്കൂൾ വാർത്തകൾ

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഹൈടെക് ക്ലാസ്സ് റൂം പരിപാലന പരിശീലനം

28012 LK 16r.jpg
28012 LK 16s.jpg

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഹയർ സെക്കന്ററി സക്കൂൾ വിദ്യാർത്ഥികൾക്കായി 30/10/2018 ൽ ഹൈടെക് ക്ലാസ്സ് റൂം പരിപാലന പരിശീലനം നടന്നു. ഉപജില്ലയിലെ 8 സ്ക്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 32 വിദ്യാർത്ഥികൾ പങ്കെടുത്തു. കൈറ്റ് റീജിയണൽ കോ-ഓർഡിനേറ്റർ ജോസഫ് ആന്റണി, കൈറ്റ് മാസ്റ്റർ ട്രെയിനർ അനിൽകുമാർ കെ. ബി. എന്നിവർ ക്ലാസ്സുകൾ നയിച്ചു. സൈബർ ലോകത്ത് കൗമാരക്കാർ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൈബർ ലോകത്ത് പാലിക്കേണ്ട മര്യാദകളും ജോസഫ് ആന്റണി വിശദീകരിച്ചു. ഹൈടെക് സ്ക്കൂൾ പദ്ധതി പ്രകാരം ഹയർ സെക്കന്ററി സ്ക്കൂളുകളിൽ ലഭ്യമാക്കിയിരിക്കുന്ന ഉപകരണങ്ങളുടെ പരിപാലനവും സംരക്ഷണവും വിദ്യാർത്ഥികളുടെ കൂടി സഹകരണത്തോടെ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈറ്റ് ഈ പരിശീലനം സംഘടിപ്പിച്ചത്.


കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 'ജേസീസ്' എംപവറിംഗ് യൂത്ത് ടെയിനിംഗ് പ്രോഗ്രാം

എംപവറിംഗ് യൂത്ത് ടെയിനിംഗ് പ്രോഗ്രാം കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ ശ്രീ പി. സി. ജോസ് ഉദ്ഘാടനം ചെയ്യുന്നു.


കൂത്താട്ടുകുളം: കൂത്താട്ടുകുളം ജേസീസിന്റെ ആഭിമുഖ്യത്തിൽ 2018 സെപ്തംബർ 22 ശനിയാഴ്ച കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 'ജേസീസ്' എംപവറിംഗ് യൂത്ത് ടെയിനിംഗ് പ്രോഗ്രാം നടന്നു. ജെ. സി. ഐ. പ്രസിഡന്റ് ശ്രീ. സാബു ജോർജിന്റെ ആദ്ധ്യക്ഷത്തിൽ ചേർന്നയോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ലേഖാകേശവൻ സ്വാഗതം ആശംസിച്ചു. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ ശ്രീ പി. സി. ജോസ് യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സി. എൻ. പ്രഭകുമാർ മാസ്റ്റർ നവരാഗ് ശങ്കർ എസ്., കുമാരി അശ്വതി സാബു എന്നിവർക്ക് പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിച്ചു. ജെ. സി. ഐ. മെമ്പർ ശ്രീ. കെ. ജി. ബി. തോമസ് സോൺ ട്രെയിനർ ശ്രീ ജോമി ജോയിയെ പരിചയപ്പെടുത്തി. ശ്രീ സി. എസ്. ഗുണശേഖരൻ, ശ്രീ. കെ. ജി. ബി. തോമസ്, ശ്രീ. ഷാജി കണ്ണൻകോട്ടിൽ, ശ്രീ ബാലചന്ദ്രൻ ജി. നായർ (സെക്രട്ടറി), ശ്രീ ബെന്നി സി. വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കുമാരി ആദിത്യ വിശ്വംഭരൻ ക‍ൃതജ്ഞതയും അർപ്പിച്ചു. തുടർന്ന് ശ്രീ ജോമി ജോയിയുടെ നേതൃത്വത്തിൽ എംപവറിംഗ് യൂത്ത് ടെയിനിംഗ് പ്രോഗ്രാം നടന്നു.




കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മനോരമ വായനക്കളരി

മനോരമ വായനക്കളരിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എം. സജിത്കുമാർ നിർവ്വഹിക്കുന്നു




കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മനോരമ വായനക്കളരിയുടെ ഉദ്ഘാടനം വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രം നൽകി ക്ലബ്ബ് പ്രസിഡന്റ് എം സജിത്കുമാർ നിർവ്വഹിച്ചു. ജ്യോതി അനീഷ്, ക്ലബ്ബ് സെക്രട്ടറി അനീഷ് ജോർജ്, ട്രഷറർ ജോർജ് പനയാരംപിള്ളിൽ, പ്രിൻസിപ്പൽ ലേഖാകേശവൻ മനോരമ നല്ലപാഠം കോ-ഓർഡിനേറ്റർമാരായ എ. എൻ. അജിത്, എം. പി. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.





'ദേശീയ ഹിന്ദി ദിവസ്' ആഘോ‍ഷിച്ചു.

മത്സരവിജയികൾ



കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സെപ്തംബർ 14 ദേശീയ ഹിന്ദി ദിവസം ആയി ആഘോ‍ഷിച്ചു. സെപ്തംബർ 11 മുതൽ ഹിന്ദി വായന, കവിതാരചന, കഥാരചന, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. 15 ന് രാവിലെ പ്രത്യക സ്ക്കൂൾ അസംബ്ലി നടത്തി. പത്ത് എ ക്ലാസ്സിലെ കുട്ടികൾ കുമാരി ആദിത്യ വിശ്വംഭരന്റെ നേതൃത്വത്തിൽ ഹിന്ദിയിലാണ് അസംബ്ലി അവതരിപ്പിച്ചത്. കുമാരി അതുല്യ രാജു ഹിന്ദി ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കി സംസാരിച്ചു. തുടർന്ന് മത്സരവിജയികൾക്ക് ഹെഡ്‌മിസ്ട്രസ് ശ്രീമതി ലേഖാ കേശവൻ സമ്മാനങ്ങൾ നൽകി.




നാഷണൽ സർവ്വിസ് സ്ക്കീം നിത്യോപയോഗ വസ്തുക്കൾ സമ്മാനിച്ചു.

നാഷണൽ സർവ്വിസ് സ്‌ക്കീം നിത്യോപയോഗ വസ്തുക്കൾ സമ്മാനിക്കുന്നു.



കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വിസ് സ്ക്കീം യൂണിറ്റ് സ്ക്കൂളിലെ കൊച്ചുകൂട്ടുകാർക്കും കുടുംബത്തിനും നിത്യോപയോഗ വസ്തുക്കൾ സമ്മാനിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഡോ. രാജി കെ. പോൾ നാഷണൽ സർവ്വിസ് സ്ക്കീം വിവിധ മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന സേവനപ്രവർത്തങ്ങൾ വിശദീകരിച്ചു. ഹെഡ് മിസ്ട്രസ്ശ്രീമതി ലേഖാ കേശവൻ എൻ.എസ്. എസ്. വോളണ്ടിയർ നത്തുന്ന സേവനപ്രവർത്തനങ്ങളെ അഭിനന്ദിച്ചു.




കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് ഉപജില്ലാ ചെസ് കിരീടം

വിജയികൾ കായികാദ്ധ്യാപകൻ കുര്യൻ ജോസഫിനൊപ്പം



കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ആഗസ്റ്റ് 13 ന് നടന്ന കൂത്താട്ടുകുളം ഉപില്ലാ ചെസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ചാമ്പ്യന്മാരായി. വിസ്മയ പി. ആർ (സബ് ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനം), അഭിനവ് പി. അനുരൂപ് (സബ് ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം), അഷിക ബെന്നി. (ജൂനിയർ ഗേൾസ് ഒന്നാം സ്ഥാനം) ആതിര ജെ.(സീനിയർ ഗേൾസ് ഒന്നാം സ്ഥാനം)എന്നിവർ വിജയികളായി.



ദേശീയ കായിക ദിനം ആഘോഷിച്ചു

പെനാൽറ്റി കിക്ക് മത്സരം കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫ് കിക്ക്ഓഫ് ചെയ്യുന്നു.



കൂത്താട്ടുകുളം: ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദര സൂചകമായാണ് ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലും ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ പെനാൽറ്റി കിക്ക് മത്സരം കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫ് കിക്ക്ഓഫ് ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഗോപു ഗിരീഷ് മത്സരവിജയിയായി.




സന്നദ്ധസേവനയജ്ഞത്തിൽ കൂത്താട്ടുകുളത്തെ അദ്ധ്യാപകരും

അദ്ധ്യാപകർ സന്നദ്ധസേവനയജ്ഞത്തിൽ


കൂത്താട്ടുകുളം: പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ പൊതുവിദ്യാലയങ്ങളെ പ്രവർത്തനസജ്ജമാക്കാൻ നടത്തിയ സന്നദ്ധസേവനയജ്ഞത്തിൽ കൂത്താട്ടുകുളത്തെ അദ്ധ്യാപകരും പങ്കാളികളായി. നോർത്തു പറവൂർ ഉപജില്ലയിലെ പുത്തൻവേലിക്കര പി. എസ്. എം. ഗവൺമെന്റ് എൽ. പി. സ്ക്കൂളിലായിരുന്നു ശുചീകരണ യ‍ജ്ഞം നടത്തിയത്. കൂത്താട്ടുകുളം ഉപജില്ലയിലെ 104 അദ്ധ്യാപകരടങ്ങുന്ന ടീമാണ് നാലു സ്ക്കൂൾ ബസുകളിലായി എ. ഇ. ഒ., ബി.പി.ഓ. ഇവരുടെ നേതൃത്വത്തിൽ പുത്തൻ വേലിക്കരയിൽ എത്തിയത്. 254 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ശുചിയാക്കുന്നതിന് ആവശ്യമായ യന്ത്രങ്ങളും പണിയായുധങ്ങളും ശുചീകരണ സാമഗ്രികളുമായി കൂത്താട്ടുകളം ഹയർസെക്കന്ററി സ്ക്കൂളിലെ അദ്ധ്യാപകരും ടിം ലീഡർ പ്രകാശ് ജോർജ് കുര്യന്റെ നേതൃത്വത്തിൽ പങ്കാളികളായി.



പ്രളയ ദുരിതാശ്വാസത്തിന് ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സും

സ്കൗട്ടുകൾ ശുചീകരണത്തിൽ


മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടേയും ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റേയും നേതൃത്വത്തിൽ 2018 ആഗസ്റ്റ് 20 മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മൂവാറ്റുപുഴ ജില്ലയിലെ വിവിധ സ്കൂളുകളിലെ സ്കൗട്ടു ഗൈഡുകൾ പങ്കെടുക്കുന്നുണ്ട്. മൂവാറ്റുപുഴയിൽ വെള്ളം കയറി ചെളി കെട്ടിക്കിടക്കുന്ന വീടുകൾ ശുചീകരിക്കുകയാണ് പ്രധാന ദൗത്യം. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂലെ സ്കൗട്ടു ഗൈഡുകൾ സ്ക്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടികളിൽ സജീവപങ്കാളിത്തം വഹിക്കുന്നുണ്ട്. ദുരിതാശ്വസ ക്യാമ്പുകളിൽ നിന്നും വീടുകളിലേയ്ക്കു മടങ്ങുന്നവർക്കുവേണ്ട അവശ്യനിത്യോപയോഗ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു.



സ്വാതന്ത്ര്യദിനാഘോഷം 2018

പി.റ്റി.എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു സ്വാതന്ത്ര്യദിനസന്ദേശം നൽകുന്നു.


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഭാരതത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9.30ന് ഹെഡ്‌മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ പതാകയുയർത്തി. തുടർന്ന് സ്ക്കൂൾ ഹാളിൽ സ്വാതന്ത്ര്യദിന സമ്മേളനം നടന്നു. സമ്മേളനത്തിൽ ഹെഡ്‌മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പി. ബി. സാജു, മാതൃസമിതി പ്രസിഡന്റ് ശ്രീമതി ഉഷാ മണികണ്ഠൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എൻ. എസ്. എസ്. വാളണ്ടിയർമാരും, ഗൈഡുകളും ദേശഭക്തിഗാനം ആലപിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യൻ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ യോഗത്തിൽ വിതരണം ചെയ്തു. ദേശീയ ഗാനത്തോടെ യോഗനടപടികൾ അവസാനിച്ചപ്പോൾ കുട്ടികൾക്ക് മധുരം നൽകി.



വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ

ശേഖരിച്ച നിത്യോപയോഗ സാധനങ്ങളുമായി വാളണ്ടിയർമാർ


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സിന്റെയും ജൂനിയർ റെഡ്ക്രോസിന്റെയും ആഭിമുഖ്യത്തിൽ വെള്ളപ്പൊക്കദുരിതവും മഴക്കെടുതിയും അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യൻ, ഗൈഡ്സ് ക്വാപ്റ്റൻ ശ്രീമതി ബി. സുജാകുമാരി, ജൂനിയർ റെഡ്ക്രോസിന്റെ ചുമതല വഹിക്കുന്ന ശ്രീമതി ശൈലജാദേവി എന്നിവരാണ് നിത്യോപയോഗസാധനങ്ങൾ ശേഖരിക്കുന്നതിന് നേതൃത്വം നൽകിയത്. ദുരിതബാധിതർക്ക് എത്തിച്ചുകൊടുക്കുന്നതിനായി ഇവ കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ ഏൽപ്പിക്കും..


കൂത്താട്ടുകുളം ഹൈസ്ക്കൂൾ ക്രിക്കറ്റ് ജേതാക്കളായി

ക്രിക്കറ്റ് ടീം കായികാധ്യാപകൻ ശ്രീ കുര്യൻ ജോസഫിനോടൊപ്പം



പാലക്കുഴ ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചുനടന്ന ഉപജില്ലാ ഗെയിംസിൽ സബ് ജൂനിയർ ക്രിക്കറ്റ് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ജേതാക്കളായി. ക്യാപ്റ്റൻ അബിൻ തോമസിന്റെ നേതൃത്വത്തിലുള്ള പതിനാല് പേരടങ്ങുന്ന ടീമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ക്കൂൾ കായികാദ്ധ്യാപകൻ ശ്രീ കര്യൻ ജോസഫ് ആണ്.





സ്വാതന്ത്ര്യദിനാഘോഷ മത്സരങ്ങൾ

ചിത്രരചനാമത്സരം


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമരചരിത്ര ക്വിസ് മത്സരവും ചിത്രരചനാ മത്സരവും നടത്തി. സ്വാതന്ത്ര്യസമരചരിത്ര ക്വിസിൽ യു. പി. വിഭാഗത്തിൽ അനു രാജേഷ് (ഒന്നാം സ്ഥാനം), ആഗ്നസ് ജോസ് (രണ്ടാം സ്ഥാനം), ആൽബിൻ സണ്ണി (മൂന്നാം സ്ഥാനം)എന്നിവരും ഹൈസ്ക്കൂൾ വിഭാഗത്തിൽ ആൽബിൻ ഷാജി ചാക്കോ (ഒന്നാം സ്ഥാനം), അഭിനവ് പി അനൂപ് (രണ്ടാം സ്ഥാനം), അനന്തകൃഷ്ണൻ പി. എസ്. (മൂന്നാം സ്ഥാനം)എന്നിവരും വിജയികളായി. ഹൈസ്ക്കൂൾ വിഭാഗം ചിത്രചനാമത്സത്തിൽ ആതിര എസ്. (ഒന്നാം സ്ഥാനം), അഭിജിത്ത് സി. എസ്. (രണ്ടാം സ്ഥാനം), അലൻ ജിജി (മൂന്നാം സ്ഥാനം)എന്നിവർ വിജയിച്ചു. വിജയികൾക്ക് സ്വാതന്ത്ര്യദിന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.


രാമായണമാസാഘോഷവും രാമായണക്വിസ് മത്സരവും

രാമായണക്വിസ് മത്സര വിജയികൾ


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ രാമായണമാസാഘോഷവും രാമായണക്വിസ് മത്സരവും നടന്നു. നാല്പത്തെട്ടു കുട്ടികൾ പങ്കെടുത്ത രാമായണക്വിസ് മത്സരത്തിൽ അശ്വതി സാബു (ഒന്നാം സ്ഥാനം), രാഖി രാജേഷ് (രണ്ടാം സ്ഥാനം), ആൽബിൻ ഷാജി ചാക്കോ (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. വിജയികൾക്ക് പുരാണകഥാ ഗ്രന്ഥങ്ങൾ സമ്മാനമായി നൽകി.




ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിൽ നിന്ന്


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹൈസ്ക്കുളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തലത്തിലുള്ള ഏകദിന ക്യാമ്പ് നടന്നു. രാവിലെ 9 മണിക്ക് ക്യാമ്പ് രജിസ്ട്രേഷൻ ആരംഭിച്ചു. 9.30ന് ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ്, വീഡിയോയിൽ ശബ്ദം ചേർക്കൽ, ടൈറ്റിലുകൾ ഉൾപ്പെടുത്തൽ തുടങ്ങിയമേഖലകളിൽ ലിറ്റിൽ കൈറ്റുകൾക്ക് പരിശീലനം നൽകി. കൈറ്റ് മാസ്റ്റർ ട്രെയ്‌നർ ശ്രീ. അനിൽകുമാർ കെ. ബി. ക്യാമ്പ് സന്ദർശിച്ചു. സ്ക്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. അജിത് എ. എൻ., കൈറ്റ് മിസ്ട്രസ് ശ്രീമതി ഗീതാദേവി ​എം, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവർ ക്ലാസ്സുകൾ നയിച്ചു. കുട്ടികൾ നിർമ്മിച്ച ലഘു അനിമേഷൻ സിനിമകളുടെ പ്രദർശനം നടത്തി 4 മണിക്ക് ക്യാമ്പ് അവസാനിച്ചു.

സൈബർ ട്രാക്കിംഗ് ബോധവൽക്കരണ സെമിനാർ.

സൈബർ ട്രാക്കിംഗ് ബോധവൽക്കരണ സെമിനാർ


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മോസില്ല കമ്യൂണിറ്റി കേരള, പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സുകൾക്കായി 'മോസില്ല 2 സ്ക്കൂൾ' പദ്ധതിയുടെ ഭാഗമായി സൈബർ ട്രാക്കിംഗിന്റെ വിവിധ വശങ്ങളെക്കുറിച്ച് സെമിനാർ നടന്നു. മേഘ ഫിലിപ്, ശ്യാംകുമാർ, ഇമ്മാനുവേൽ എസ്. ഐക്കര, കുരുവിള ജോർജ്, സന്ദീപ് സാൽമൺ, സ്ലോമോ എ തോമസ്, റീയോൺ സജി എന്നിവർ നേതൃത്വം നൽകി. സൈബർ ട്രാക്കിംഗ് എന്ത്? എങ്ങനെ? എന്ന വിഷയം കുരുവിള ജോർജ് അവതരിപ്പിച്ചു. മോസില്ല കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ ശ്യാംകുമാർ വിശദീകരിച്ചു. എങ്ങനെ ട്രാക്കിംഗിൽ നിന്നും ഒഴിവായി നിൽക്കാം എന്ന വിഷയം റിയോൺ സജി അവതരിപ്പിച്ചു.



ചാന്ദ്രദിനം ആഘോഷിച്ചു.

ചാന്ദ്രദിനാഘോഷം 2018

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2018 ലെ ചാന്ദ്രദിനം ഗണിതശാസ്ത്ര ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബഹിരാകാശ ക്വിസ്, ബഹിരാകാശചിത്രപ്രദർശനം എന്നിവയോടെ ആഘോഷിച്ചു. ബഹിരാകാശ ക്വിസ് മത്സരത്തിൽ അഭിനവ് പി. അനൂപ് (8), ആൽബിൻ ഷാജി ചാക്കോ (9), നവരാഗ് ശങ്കർ എസ്. (10) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിനശേഷം ബഹിരാകാശഗവേഷണരംഗത്ത് ഉണ്ടായ നേട്ടങ്ങളുടെ ചരിത്രം വ്യക്തമാക്കുന്ന ചിത്ര പ്രദർശനവും നടന്നു.



ഹൈടെക് ക്ലാസ്സ്മുറി പരിപാലന പരിശീലനം

8, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സുകൾ പ്രോജക്ടർ സജ്ജീകരിക്കുന്നതിനുള്ള പരിശീലനം നൽകുന്നു


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ എട്ട്, പത്ത് ക്സാസ്സുകളിലെ കുട്ടികൾക്കായി ഹൈടെക് ക്ലാസ്സ്മുറി പരിപാലന ക്ലാസ്സ് നടത്തി. തിരഞ്ഞെടുത്ത ക്സാസ്സ് പ്രതിനിധികൾക്കായിരുന്നു പരിശീലനം. കുമാരിമാർ അശ്വതി മുരളി, മരിയ റെജി, ഗൗരി എസ്, കുമാരന്മാർ ആശിഷ് എസ്., ഗോപു ഗിരീഷ്, ഹരികൃഷ്ണൻ അശോക് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ലാപ്‌ടോപ്പ് കണക്ടുചെയ്യൽ, പ്രോജക്ടറിന്റെ ഡിസ്‌പ്ലെ സെറ്റ്ചെയ്യൽ, ഡിസ്‌പ്ലെ ലഭിക്കാതെ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾഎന്നിവ പരിശീലിപ്പിച്ചു.





ലിറ്റിൽ കൈറ്റ്സ് പരിശീലനം ആരംഭിച്ചു

ആദ്യഘട്ട പരിശീലനം


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ പരിശീലന പരിപാടികൾ ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്.എസ്.ഐ. റ്റി. സി. ശ്രീ അജിത് എ. എൻ., കൈറ്റ് മിസ്ട്രസ് ശ്രീമതി ഗീതാദേവി എം., കൈറ്റ് മാസ്റ്റർ ശ്രീ. ശ്യാംലാൽ വി. എസ്. എന്നിവരാണ് ക്ലാസ്സുകൾ നയിച്ചത്.




അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ആചരിച്ചു

ശ്രീ അനിൽ ബാബുസാർ ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നയിക്കുന്നു.


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്വിസ് മത്സരവും പോസ്റ്റർ രചനാ മത്സരവും നടത്തി. ജീവശാസ്ത്രാദ്ധ്യാപകൻ ശ്രീ അനിൽ ബാബു കെ. ലഹരി വിരുദ്ധദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ക്ലാസ്സ് നയിച്ചു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും ഉണ്ടായിരുന്നു.




ദന്ത സംരക്ഷണ ബോധവൽക്കരണ ക്ലാസ്സും സൗജന്യ പരിശോധനാ ക്യാമ്പും

സൗജന്യ പരിശോധന


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ മൂവാറ്റുപുഴ അനൂർ ഡന്റൽ കോളേജ് ആന്റ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ദന്ത സംരക്ഷണ ബോധവൽക്കരണ ക്ലാസ്സും പരിശോധനാ ക്യാമ്പും നടന്നു. അസിസ്റ്റന്റ് പ്രൊഫ. ഡോ. റോണിൻ സെബാസ്റ്റ്യൻ ദന്ത സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും ക്ലാസ്സിൽ പങ്കെടുത്തു. തുടർന്ന് ഡോ. റോണിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പത്തോളം ഡോക്ടർമാർ ചേർന്ന് സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടേയും ദന്തപരിശോധ നടത്തി.



വായനമാസാഘോഷം ആരംഭിച്ചു

കുട്ടികളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ട് വായനമാസാഘോഷം ഉദ്ഘാടനം ചെയ്യുന്നു.


കൂത്താട്ടുകുളം: പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ലൈബ്രറി കൗൺസിലും പി. എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന വായനമാസാഘോഷത്തിന്റെ സ്ക്കൂൾ തല ഉദ്ഘാടനം പ്രിൻസിപ്പാൾ ശ്രീമതി ലേഖാ കേശവൻ നിർവ്വഹിച്ചു. പുതുതായി ആരംഭിക്കുന്ന ക്ലാസ്സ് ലൈബ്രറികളിലേയ്ക്ക് കുട്ടികളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ടാണ് വായനമാസാഘോഷം ഉദ്ഘാടനം ചെയ്തത്. സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ കുമാരി ശ്രീലക്ഷ്മി മോഹൻ വായനാദിന സന്ദേശം നല്കി. അദ്ധ്യാപകരായ ശ്രീ കെ. അനിൽ ബാബു, ശ്രീമതി എം. ഗീതാദേവി എന്നിവർ വായനയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സംസാരിച്ചു. ശ്രീ പ്രകാശ് ജോർജ് കുര്യൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ കുര്യൻ ജോസഫ് കൃ‍തജ്ഞതയും പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളിൽ കൈയ്യെഴുത്തുമാസിക, വായനക്കുറിപ്പ്, പ്രസംഗം, കഥാരചന, കവിതാരചന, ഉപന്യാസരചന, കൈയ്യെഴുത്ത്, പദ്യംചൊല്ലൽ തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിക്കും. വിദ്യാർത്ഥികളിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും ക്ലാസ്സ് ലൈബ്രറികളിലേയ്ക്ക് പുസ്തകങ്ങളും മറ്റു വായനാസാമഗ്രികളും ശേഖരിക്കും.



പഠനോപകരണ വിതരണം

പഠനോപകരണ വിതരണം


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററിസ്ക്കൂളിലെ പഠനോപകരണ വിതരണ ഉദ്ഘാടനം പ്രിൻസിപ്പാൾ ശ്രീമതി ലേഖാ കേശവൻ നിർവ്വഹിച്ചു. അഞ്ചാം ക്ലാസ്സിലെ പുതിയ കൂട്ടുകാർക്ക് സ്ക്കൂൾ ബാഗുകകൾ വിതരണം ചെയ്തു.





ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം

പ്രിൻസിപ്പാൾ ശ്രീമതി ലേഖാകേശവൻ പരിശീല പരിപാടി ഉദ്ഘാടനം ചെയ്യുന്നു.


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഏകദിന പരിശീലനം 2018 ജൂൺ 11 തിങ്കളാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലേഖാകേശവൻ പരിശീല പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. ശ്രീ അജിത് എ. എൻ. ആശംസകൾ അർപ്പിച്ചു. കൈറ്റ് മാസ്റ്റ‍ർ ശ്യാംലാൽ വി. എസ്., കൈറ്റ് മിസ്ട്രസ് എം. ഗീതാദേവി എന്നിവർ ക്സാസ്സുകൾ നയിച്ചു.




പരിസ്ഥിതി ദിനാഘോഷം 2018

സ്ക്കൂൾ ജൈവവൈവിദ്ധ്യോദ്യാനത്തിൽ കൃഷി അസിസ്റ്റന്റ് ശ്രീ ഷാജി ജോൺ, പ്രിൻസിപ്പൽ ശ്രീമതി ലേഖാകേശവൻ എന്നിവർ ഫലവൃക്ഷത്തൈകൾ നട്ടു.

കൂത്താട്ടുകുളം: ലോക പരിസ്ഥിതിദിനം കൂത്താട്ടുകുളം ഹയർ സെക്കന്ററിസ്ക്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ പത്തിന് സ്ക്കൂൾ ഹാളിൽ പരിസ്ഥിതിദിന സമ്മേളനം നടന്നു. സമ്മേളനത്തിൽ പി.റ്റി.എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു ആദ്ധ്യക്ഷം വഹിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം കൂത്താട്ടുകുളം കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ശ്രീ ഷാജി ജോൺ നിർവ്വഹിച്ചു. കൃഷി അസിസ്റ്റന്റ് ശ്രീ അനിൽ കെ. എ. ആശംസകൾ അർപ്പിച്ചു. യോഗത്തിൽ സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലേഖാകേശവൻ സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ ശ്രീ അനിൽ ബാബു കെ. നന്ദിയും പറഞ്ഞു. സമ്മേളനത്തിനുശേഷം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ സജീവ് കുമാറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സെമിനാർ നടന്നു. സ്ക്കൂൾ ജൈവവൈവിദ്ധ്യോദ്യാനത്തിൽ കൃഷി അസിസ്റ്റന്റ് ശ്രീ ഷാജി ജോൺ, പ്രിൻസിപ്പൽ ശ്രീമതി ലേഖാകേശവൻ എന്നിവർ ഫലവൃക്ഷത്തൈകൾ നട്ടു. തുടർന്ന് മുഴുവൻ വിദ്യാർത്ഥികൾക്കും കൃഷിവകുപ്പ് തയ്യാറാക്കിയ പച്ചക്കറി വിത്തുപായ്ക്കറ്റുകൾ നൽകി. വനം വകുപ്പു നൽകിയ വൃക്ഷത്തൈകൾ വൈകുന്നേരം കുട്ടികൾക്ക് വിതരണം ചെയ്തു.



പ്രവേശനോത്സവം 2018

പ്രവേശനോത്സവം 2018

കൂത്താട്ടുകുളം: 2018-19 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാംതീയതി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവ ഗാനത്തോടെ രാവിലെ പത്തുമണിക്ക് ആരംഭിച്ച സമ്മേളനത്തിൽ പി. ടി. എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു ആദ്ധ്യക്ഷം വഹിച്ചു. കൂത്താട്ടുകുളം നഗരസഭയുടെ പ്രഥമ ചെയർമാനും കൗൺസിലറുമായ ശ്രീ പ്രിൻസ് പോൾ ജോൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 2018 മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. ബഹു. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം കുട്ടികളെ അറിയിച്ചു. നവാഗതരെ പേരെഴുതിയ ബാഡ്ജുകൾ നൽകി സ്വീകരിച്ചു. യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി ലേഖാകേശവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. നവാഗതർക്കും എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകൾക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് പി. റ്റി. വൈസ് പ്രസിഡന്റ് ശ്രീ പി. ആർ. വിജയകുമാർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി എം. ഗീതാദേവി എന്നിവർ സംസാരിച്ചു. യോഗാനന്തരം കുട്ടികൾക്ക് മധുരം നൽകി ക്ലാസ്സ് അദ്ധ്യാപകരോടൊപ്പം അതാതു ക്ലാസ്സുകളിയേക്ക് അയച്ചു.



ലഹരിവിരുദ്ധക്ലാസ്സ്

ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്

കൂത്താട്ടുകുളം: എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ദീപ്തി പ്രോജക്ടിന്റെ ഭാഗമായി സ്ക്കൂൾ ലഹരിവിരുദ്ധക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 18-05-18 ന് 10.30 ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പി.ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിറവം എക്സൈസ് ഇൻസ്പെക്ടർ ശ്രീ. കെ . പി. ജോർജ് ക്ലാസ്സ് നയിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാ കേശവൻ, പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ. പി. ആർ വിജയകുമാർ എന്നിവർ‍ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കുര്യൻ ജോസഫ് കൃതജ്ഞത അർപ്പിച്ചു.



മികവുത്സവം 2018

മികവുത്സവം 2018

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന്റെ മികവുത്സവം 2018 ഏപ്രിൽ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് പൂവക്കുളം വനം അംഗനവാടിയിൽ വച്ച് ആഘോഷിച്ചു. സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. കുര്യൻ ജോസഫിന്റെ ആദ്ധ്യക്ഷത്തിൽ ഉദ്ഘാടനയോഗം നടന്നു. അദ്ധ്യാപകൻ ശ്രീ പ്രകാശ് ജോർജ് കുര്യൻ മികവുത്സവത്തിന്റെ ലക്ഷ്യങ്ങൾ വിശദമാക്കി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗവുമായ ശ്രീ. രാജു ജോൺ ചിറ്റേത്ത് നിർവ്വഹിച്ചു. പൂർവ്വവിദ്യാർത്ഥിയും പൂവക്കുളം വനം അംഗനവാടിയിലെ അദ്ധ്യാപികയുമായ ശ്രീമതി ഷിജി ബിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ സ്ക്കൂളിലെ അദ്ധ്യാപകരായ ശ്രീ. അനിൽ ബാബു കെ. സ്വാഗതവും ശ്രീമതി ഗീതാദേവി എം. കൃതജ്ഞതയും പറഞ്ഞു. യോഗാനന്തരം വിദ്യാർത്ഥികളുടെ മികവുറ്റ പ്രകടനങ്ങൾ അരങ്ങേറി. മലയാള കാവ്യലോകത്തെ കരുത്തുറ്റ കവിതകൾ അവതരിപ്പിച്ചത് കുമാരി നവ്യാ മനോജ് ആണ്. തുടർന്ന് മാപ്പിളപ്പാട്ടിന്റെ തേനൂറും ഇശലുകളുമായി മാസ്റ്റർ അഭിഷേക് അജയൻ രംഗപ്രവേശനം നടത്തി. കുമാരിമാർ നവ്യാ മനോജും ആദിത്യ വിശ്വംഭരനും ചേർന്ന് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. സ്ക്കൂളിലെ ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് കുട്ടികളുടെ വ്യക്തിത്വവികസനത്തിൽ വഹിക്കുന്ന പങ്ക് അവർ വിശദമാക്കി. തുടർന്ന് സ്കൗട്ടുകളും ഗൈഡുകളും ചേർന്ന് ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. പൂർവ്വവിദ്യാർത്ഥികളും രക്ഷകർത്താക്കളുമുൾപ്പെടെ പൂവക്കുളം പ്രദേശത്തെ നൂറ്റമ്പതിൽ പരം ആളുകൾ സദസിനെ ധന്യമാക്കാൻ എത്തിച്ചേർന്നിരുന്നു. ആഘോഷപരിപാടികൾ 2.30 ന് അവസാനിച്ചു. ആഘോഷപരിപാടികളിൽ പങ്കാളികളായവർക്കെല്ലാം ലഘുഭക്ഷണവും കാപ്പിയും നൽകി.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

അഭിരുചി പരീക്ഷ


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ പുതുതായി രൂപീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2018 മാർച്ച് 3 ന് രാവിലെ 10 നും 12 നും ഇടയിൽ നടത്തി. 36 എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ പരീക്ഷ എഴുതി. പരീക്ഷ എഴുതിയ എല്ലാവരും യോഗ്യത നേടി. ഏറ്റവും കൂടിയ സ്കോറും ഏറ്റവും കുറഞ്ഞ സ്കോറും യഥാക്രമം 84ഉം 34 ഉം ആയിരുന്നു. കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.



സ്ക്കൂൾ വാർഷികവും യാത്രയയപ്പും

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ 2017-18 അദ്ധ്യയനവർഷത്തെ സ്ക്കൂൾ വാർഷികാഘോഷങ്ങൾ 2018 ഫെബ്രുവരി 3 ശനിയാഴ്ച സ്ക്കൂൾ ഹാളിൽ നടന്നു. രാവിലെ 9.45ന് ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാ കേശവൻ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി, 11 മണിവരെ വിദ്യാർത്ഥിനീവിദ്യാർത്ഥികളളൊരുക്കിയ കലാവിരുന്ന് അരങ്ങേറി. 11.15 ന് വാർഷിക സമ്മേളനം നടന്നു. പിറവം ​എം. എൽ. എ. ശ്രീ അനൂപ് ജേക്കബ് 2017 മാർച്ചിൽ എസ്.എസ്. എൽ. സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക്ക്യാഷ് അവാർഡ് വിതരണം ചെയ്തു. സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകൻ ശ്രീ. ശ്രീധരൻ നമ്പൂതിരിക്ക് യാത്രയയപ്പും നൽകി. 5 മുതൽ 9 വരെ ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാമാക്കിയ കുട്ടികൾക്കുള്ള വിവിധ എൻ‍ഡോവ്മെന്റുകൾ കൂത്താട്ടുകുളം നഗരസഭാ ചെയർമാൻ ശ്രീ. ബിജു ജോൺ വിതരണം ചെയ്തു. കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ ക്ഷേമകാര്യ സമിതി ചെയർമാൻ സി. എൻ. പ്രഭാകുമാർ എച്ച്.എസ്.എസ്. വിഭാഗത്തിൽ അക്കാദമിക മികവുപുലർത്തിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുദാനം നിർവ്വഹിച്ചു. സ്ക്കൂൾ മാസ്റ്റർപ്ലാൻ കൂത്താട്ടുകുളം നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി ഓമന ബേബി പ്രകാശനം ചെയ്തു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം കുട്ടികളുടെ കലാപരിപാടികൾ തുടർന്നു.



ഹെലികോപ്റ്റർ സവാരി കൂത്താട്ടുകുളത്ത് !

സ്ക്കൂൾ ഗ്രൗണ്ടിൽ നിന്നും ഹെലികോപ്റ്റർ പറന്നുയരുന്നു


കൂത്താട്ടുകുളം: ചിപ്‌സാൻ ഏവിയേഷനും ശ്രീധരീയവും സംയുക്തമായി ജനുവരി 24, 25 തീയതികളിൽ കൂത്താട്ടുകുളത്ത്‌ പൊതുജനങ്ങൾക്കായി ഹെലികോപ്റ്റർ യാത്രയ്ക്ക് അവസരം ഒരുക്കി. വിമാനയാത്രയിൽ നിന്ന് വളരെ വ്യത്യസ്തമായ അനുഭവം പകർന്ന ഈ യാത്ര കുടുംബവുമൊത്തു് ആസ്വദിക്കുന്നതിനും കാണുന്നതിനുമായി ധാരാളം ജനങ്ങൾ എത്തിച്ചേർന്നിരുന്നു. കാഴ്ചകൾ കാണുന്നതിനും ഫോട്ടോകൾ പകർത്തുന്നതിനും നമ്മുടെ നാടിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുമുള്ള അപൂർവ അവസരമാണ് ഈ യാത്ര ഒരുക്കിയത്. മുതിർന്നവർക്ക് 3000 രൂപയും പതിനഞ്ചു് വയസ്സ് വരെയുള്ള കുട്ടികൾക്ക് 2500 രൂപയുമാണ് നിരക്ക്. പത്ത്‌ കിലോമീറ്റർ ചുറ്റളവിൽ ഏഴ്-എട്ട് മിനിറ്റ് കൊണ്ട് കാഴ്ചകൾ കാണുന്നതിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഗ്രൗണ്ടാണ് ഹെലിപ്പാഡായി ഉപയോഗിച്ചത്.


പുസ്തകവണ്ടിയും വായനോത്സവവും

പുസ്തകവണ്ടിയിലെ പുസ്തകങ്ങൾ പ്രദർശനത്തിന്




കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ കൂത്താട്ടുകുളം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പുസ്തകവണ്ടി എത്തി. മലയാളം, ഹിന്ദി. ഇംഗ്ലീഷ് ഭാഷകളിലായി ഇരുനൂറോളം പുസ്തകങ്ങൾ ഈ വണ്ടിയിലുണ്ട്. കുട്ടികളെ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനായി പുസ്തകപ്രദർശനം സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾ തിരഞ്ഞെടുത്ത പുസ്തകങ്ങൾ അവർക്ക് വായിക്കുന്നതിന് നൽകി. പതിനഞ്ചു ദിവസം ഈ പുസ്തകങ്ങൾ നമ്മുടെ സ്ക്കൂളിലെ കുട്ടികൾക്ക് വായിക്കുന്നതിനായി ലഭ്യമാകും. അതിനുശേഷം പുസ്തകവണ്ടി അടുത്ത സ്ക്കൂളിലേയ്ക്ക് യാത്രയാകും.




അന്താരാഷ്ട്ര യോഗദിനാഘോഷം

യോഗാദിനത്തിലെ യോഗാപരിശീലനം



കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആഘോ‍ഷിച്ചു. സ്ക്കൂൾ യോഗാക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. യോഗദിനാഘോഷം ഹെഡ്‌മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ ഉദ്ഘാടനം ചെയ്തു. യോഗപരീശീലിനത്തിന്റെ പ്രാധാന്യം എന്നവിഷയത്തിൽ യോഗാക്ലബ്ബിന്റെ ചുമതലവഹിക്കുന്ന ശ്രീമതി ശൈലജടീച്ചർ ക്ലാസ്സെടുത്തു. തുടർന്ന് യോഗാക്ലബ്ബ് അംഗങ്ങളും പുതുതായി പരിശീലനം ആഗ്രഹിക്കുന്ന കുട്ടികളും ചേർന്ന് യോഗാപരിശീലനം നടത്തി.



പ്രവേശനോത്സവം

സ്ക്കൂൾ പ്രവേശനോത്സവം 2017 ജൂൺ 1


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ 2017-18 അദ്ധ്യയനവർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം 2017 ജൂൺ 1 വ്യാഴാഴ്ച സ്ക്കൂൾ ഹാളിൽ സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവഗാനത്തോടെ രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.പി.ബി.സാജു ആദ്ധ്യക്ഷം വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.സി.എൻ.പ്രഭകുമാർ 2017 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളെ അറിയിച്ചു. നവാഗതരെ ബാഡ്ജുകൾ നൽകി സ്വീകരിച്ചു. യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി. ലേഖാ കേശവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. യോഗാനന്തരം മധുരം വിതരണം ചെയ്തു.




ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് യാത്രയയപ്പും കുടുംബസംഗമവും

യാത്രയയപ്പുസമ്മേളനം മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു


കൂത്താട്ടുകുളം: ഇരുപത്താറു വർഷത്തെ സ്തുത്യർഹമായ അദ്ധ്യാപനവൃത്തിക്കുശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് യാത്രയയപ്പ് നൽകി. 2017 മെയ് 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൂത്താട്ടുകുളം കുഴലനാട്ട് സോണിയ റിട്രീറ്റ് ഹാളിൽ നടന്ന സമ്മേളനം മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. സ്ക്കൂളിലെ പൂർവ്വാദ്ധ്യാപകരും അദ്ധ്യാപകേതരജീവനക്കാരും കുടുംബാംഗങ്ങളും തുടർന്നു നടന്ന കുടുംബസംഗമത്തിലും സ്നേഹവിരുന്നിലും പങ്കെടുത്തു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാ കേശവൻ സ്നേഹോപഹാരം സമർപ്പിച്ചു.





സ്ക്കൂൾ വാർഷികവും യാത്രയയപ്പും

സ്ക്കൂൾ വാർഷികസമ്മേളനം 2016-17 ഉദ്ഘാടനം

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ 2016-17 അദ്ധ്യയനവർഷത്തെ സ്ക്കൂൾ വാർഷികാഘോഷങ്ങൾ 2017 ഫെബ്രുവരി 2 വെളിയാഴ്ച സ്ക്കൂൾ ഹാളിൽ നടന്നു. രാവിലെ 9 മണിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാ കേശവൻ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി, ഉച്ചയ്ക്ക് 1 മണിവരെ വിദ്യാർത്ഥിനീവിദ്യാർത്ഥികളളൊരുക്കിയ കലാവിരുന്ന് അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം വാർഷിക സമ്മേളനം നടന്നു. കൂത്താട്ടുകുളം നഗരസഭാചെയർമാൻ ശ്രീ പ്രിൻസ് പോൾ, നഗരസഭാ വിദ്യാഭ്യാസ ക്ഷേമകാര്യ സമിതി ചെയര്‌മാൻ സി. എൻ. പ്രഭാകുമാർ വിവിധ വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. 2016 മാർച്ചിൽ എസ്.എസ്. എൽ. സി, പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ അമൃത എം. സജീവ്, ആഷ്‌ലി എസ്. പാതിരിക്കൽ, പ്രവീണ ടി. സണ്ണി, ശ്രീലക്ഷ്മി എസ്., നീരജ രാജൻ, ദേവിക അശോക്, ഹരിഗോവിന്ദ് എസ്. എന്നിവർക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് യാത്രയയപ്പും നൽകി. 5 മുതൽ 9 വരെ ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാമാക്കിയ കുട്ടികൾക്കുള്ള വിവിധ എൻ‍ഡോവ്മെന്റുകളും വിതരണം ചെയ്തു.


പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ

പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ 2017

കൂത്താട്ടുകുളം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ സ്ക്കൂൾതല ഉദ്ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. രാവിലെ 10 മണിക്ക് രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംക്ഷികളും ചേർന്ന് വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടമായി നീക്കംചെയ്തു. 11 മണിക്ക് ജനപ്രതിനിധികളും രക്ഷിതാക്കളും വിദ്യാലയ അഭ്യുദയകാംക്ഷികളും സ്ഥലത്തെ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും ചേർന്ന് പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്തു. നഗരസഭാംഗം വത്സാ കുര്യാക്കോസ് പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.


റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷം 2017

കൂത്താട്ടുകുളം: ഭാരതത്തിന്റെ 67ആം റിപ്പബ്ലിക് ദിനം കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 9 ന് ഹെഡ്‌മിസ്ട്രസ് ലേഖാ കേശവൻ പതാക ഉയർത്തി. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്കൗട്ട് & ഗൈഡ്, ജൂനിയർ റെഡ്ക്രോസ്, എൻ.എസ്.എസ്. വാളന്റിയർമാരുടെ നേതൃത്തിൽ ദേശഭക്തി ഗാനാലാപനം, സ്ക്കൂൾ പരിസരശൂചീകരണം എന്നിവ നടന്നു. മധുര വിതരണത്തോടെ ആഘോഷപരിപാടികൾ സമാപിച്ചു.


ദേശീയ സമ്മതിദായകദിനം ആഘോഷിച്ചു

ബി.എൽ.ഓ.മാരും സമ്മതിദായകരും

കൂത്താട്ടുകുളം:പതിനെട്ട് വയസ് തികഞ്ഞവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പ്രോത്സാഹിപ്പിക്കുക, ജനാധിപത്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ ജനുവരി 25 ദേശീയ സമ്മതിദായകദിനമായി ആഘോഷിച്ചു. രാവിലെ സ്ക്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ സമ്മതിദായകദിന പ്രതി‍ജ്ഞയെടുത്തു. പിറവം നിയോജകമണ്ഡലത്തിലെ മൂന്നു സമ്മതിദായകബൂത്തുകൾ പ്രവർത്തിക്കുന്ന ഈ സ്ക്കൂളിൽ നിരവധി സമ്മതിദായകർ പുതിയ വോട്ടർ കാർഡ് സ്വീകരിക്കുന്നതിനായി എത്തിച്ചേർന്നിരുന്നു. ബി.എൽ.ഓ.മാരായ ബിനു പി. എം., രാജേഷ് പ്രതാപ് എന്നിവരുടെ നേതൃത്വത്തിൽ വോട്ടർ കാർഡ് വിതരണം നടന്നു.


ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷൻ അവാർഡുകൾ വിതരണംചെയ്തു

പിറവം എം.എൽ.എ. അനൂപ് ജേക്കബ് അവാർഡുകൾ വിതരണംചെയ്യുന്നു.

മൂവാറ്റുപുഴ: ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷൻ അവാർഡുകൾ എസ്.എസ്.എൽ.സി., ഹയർസെക്കന്ററി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ പ്രതിഭകൾക്ക് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് പിറവം എം.എൽ.എ. അനൂപ് ജേക്കബ് വിതരണംചെയ്തു. പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ മക്കൾക്കാണ് ഈ അവാർഡുകൾ നൽകുന്നത്. കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിലെ ഹരിഗോവിന്ദ് എസ്., ആഷ്‌ലി എസ്. പാതിരിക്കൽ എന്നിവർ ഈ അവാർഡിന് അർഹരായി. ചടങ്ങിൽ എറണാകുളം ഡയറ്റ് പ്രിസിപ്പാൾ ബി. നന്ദകുമാർ, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആർ ഗീത തുടങ്ങിയവർ പങ്കെടുത്തു.


പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം

മൂവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രഹാമും പിറവം എം.എൽ.എ. അനൂപ് ജേക്കബും സംയുക്തമായി ഉദ്ഘാടനം നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആസുത്രണംചെയ്ത് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം 2017 ജനുവരി 23 ന് മൂവാറ്റുപുഴ എസ്.എൻ.ഡി.പി. സ്ക്കൂളിൽ നടന്നു. മൂവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രഹാമും പിറവം എം.എൽ.എ. അനൂപ് ജേക്കബും സംയുക്തമായാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. പ്രശസ്ത പരിസ്ഥിതി പ്രവർകൻ പ്രൊഫ. സീതാരാമൻ ഹരിതവിദ്യാലയ സന്ദേശം നൽകി. ജില്ലയിലെ വിവിധസ്ക്കൂളുകളിലെ പ്രധമാദ്ധ്യാപകർ, പി.ടി.എ. പ്രസിഡന്റുമാർ വിദ്യാർത്ഥിപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


പ്രഭാതസായാഹ്നക്ലാസ്സുകൾ ആരംഭിച്ചു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ പ്രഭാതസായാഹ്നക്ലാസ്സുകൾ ജനുവരി 10 ന് ആരംഭിച്ചു. 2017 മാർച്ചിൽ നടക്കുന്ന എസ്. എസ്. എൽ. സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പിടിഎയുടെ ആഭിമുഖ്യത്തിൽ പ്രഭാതസായാഹ്ന ഭക്ഷണവും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപകരോടൊപ്പം രക്ഷകർത്താക്കളും ഈ പദ്ധതിയുടെ ഭാഗമായി രാവിലെയും വൈകുന്നേരവും ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നുണ്ട്. രവിലെ എട്ടുമണി മുതലും വൈകുന്നേരം ആറുമണിവരെയുമാണ് ക്ലാസ്സുകൾ നടക്കുന്നത്.


സൗജന്യ നേത്രചികിത്സാ ക്യാമ്പും മരുന്നു വിതരണവും

സൗജന്യ നേത്രചികിത്സാ ക്യാമ്പ് ശ്രീകാന്ത് ശ്രീധരീയം ഉദ്ഘാടനം ചെയ്യുന്നു.

കാരമല: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂൾ എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാരമല സെന്റ് പീറ്റേഴ്സ് യു. പി. സ്ക്കൂളിൽ 2016 ഡിസംബർ 30 ന് സൗജന്യ നേത്രചികിത്സാ ക്യാമ്പും മരുന്നു വിതരണവും നടന്നു. ശ്രീധരീയം ആയുർവ്വേദ ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് ശ്രീകാന്ത് ശ്രീധരീയം ഉദ്ഘാടനം ചെയ്തു. പാലക്കുഴ കൂത്താട്ടുകുളം മേഖലയിലെ നിരവധി ഗ്രാമവാസികൾ ഈ ക്യാമ്പ് പ്രയോജനപ്പെടുത്തി.


എൻ. എസ്. എസ്. സപ്തദിന സഹവാസക്യാമ്പ്

ക്യാമ്പ് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്യുന്നു

കാരമല: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂൾ എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ സപ്തദിന സഹവാസക്യാമ്പ് കാരമല സെന്റ് പീറ്റേഴ്സ് യു. പി. സ്ക്കൂളിൽ 2016 ഡിസംബർ 26 മുതൽ 2017 ജനുവരി 1വരെ നടന്നു. ശുചിത്വഭാരതം സുന്ദരഭാരതം മാലിന്യ നിർമ്മാർജന പരിപീടിയാണ് പൊതു വിഷയമായി തെരഞ്ഞെടുത്തിരുന്നത്. സേവനത്തിലൂടെ ഗ്രാമവികസനത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള ക്യാമ്പ് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ സ്ക്കൂൾ പരിസരം ശുചീകരിക്കുകയും ശ്രീധരീയം ആയുർവ്വേദ ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ ഔഷധോദ്യാനം നിർമ്മിക്കുകയും ചെയ്തു. വിജ്ഞാനപ്രദമായ നിരവധി വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ്സുകൾ നയിച്ചു. ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ നേത്രചികിത്സാക്യാമ്പും മരുന്നു വിതരണവും നടക്കും.


വിദ്യാർത്ഥികൾക്ക് ആവേശമായി 'നവപ്രഭ'

നവപ്രഭ 2016 പദ്ധതിയുടെ ഉദ്ഘാടനം
റിപ്പോർട്ടർ

കൂത്താട്ടുകുളം: സെക്കന്ററി തലത്തിൽ ഒമ്പതാംക്ലാസ്സിൽ നിശ്ചിത ശേഷികൾ ആർജിക്കാതെ എത്തിപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകപരിശീലനം നടത്തി പഠനനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആർ.എം.എസ്.എ. കേരളം ആവിഷ്കരിച്ച 'നവപ്രഭ' പദ്ധതി കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ 08-12-2016 വൈകുന്നേരം 4 മണിക്ക് ആരംഭിച്ചു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ സ്വാഗതം ആശംസിച്ച യോഗം പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പി. ബി. സാജു ഉദ്ഘാടനംചെയ്തു. ജീവശാസ്ത്രാദ്ധ്യാപകൻ ശ്രീ അനിൽ ബാബു ആദ്യക്ലാസ്സിന് തുടക്കം കുറിച്ചു. മാസ്റ്റർ അജിത് എൻ. കെ. യോഗത്തിന് കൃതജ്ഞതപറഞ്ഞു.

ഒൻപതാം ക്ലാസ്സിലെ പതിനാറ് വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ ഭാഗമായി ഗണിതശാസ്ത്രം, ശാസ്ത്രം, മലയാളം എന്നീ വിഷയങ്ങളിൽ പ്രത്യേക പരിശീലനം ലഭിക്കുക എന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.


രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ്സ്

രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ്സ്


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ സമഗ്ര വിദ്യാർത്ഥി വിവരശേഖരണം സംബന്ധിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ്സ് 30-09-2016 വെള്ളിയാഴ്ച ഉച്ച്കഴിഞ്ഞ് 2 മണിക്ക് സ്ക്കൂൾ ഹാളിൽ നടന്നു. സ്ക്കൂൾ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ ക്ലാസ്സ് ഉദ്ഘാടനംചെയ്തു. സീനിയർ അസിസ്റ്റന്റ് ടി. പി. ഗിരിജക്കുട്ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. തുടർന്ന് അദ്ധ്യാപകൻ അനിൽ ബാവബു കെ. സമഗ്ര വിദ്യാർത്ഥി വിവരശേഖരണം പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ വിശദമാക്കിക്കൊണ്ട് ക്ലാസ്സ് നയിച്ചു.



അദ്ധ്യാപക ദിനാഘോഷം 2016

അദ്ധ്യാപക ദിനാഘോഷം 2016


കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകദിനാഘോഷം കൂത്താട്ടുകുളം മുൻസിപ്പൽ ചെയർമാൻ ശ്രീ. പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനാധ്യാപകൻ ശ്രീ.എൻ.പി.ചുമ്മാറിനെ ചടങ്ങിൽ ആദരിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.പി.ബി.സാജു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റിചെയർമാൻ ശ്രീ.സി.എൻ. പ്രഭകുമാർ, മുൻസിപ്പൽ കൗൺസിലർമാരായ ശ്രീമതി. ബിന്ദു മനോജ്, ശ്രീമതി നളിനി ബാലകൃഷ്ണൻ എന്നിവരും ശ്രീ. എൻ.പി. ചുമ്മാർ, പ്രൊഫ.എം.ഡി.ദിവാകരൻ, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.ലേഖാ കേശവൻ ശ്രീ.കുര്യൻ ജോസഫ്, ശ്രീമതി. സ്നേഹ ബാലൻ എന്നിവരും പ്രസംഗിച്ചു.



എഴുപതാം സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം 2016


കൂത്താട്ടുകുളം: ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ സമുിതമായി ആഘോഷിച്ചു. രാവിലെ ഒമ്പതു മണിക്ക് സ്ക്കൂൾ മുറ്റത്ത് ഹെഡ്മിസ്ട്രസ് ലേഖാ കേശവൻ ദേശീയപതാക ഉയർത്തി. ഭാരത് സ്കൗട്ട് & ഗൈഡ്, ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ അംഗങ്ങളായ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു, ദേശീയഗാനാലാപനവും ദേശഭക്തിഗാനാലാപനവും നടത്തി. പി. റ്റ്. എ. പ്രസിഡന്റ് പി. ബി. സാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. യോഗാനന്തരം മധുരപലഹാര വിതരണം നടന്നു. തുടർന്ന് കൂത്താട്ടുകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിന ഘോഷയാത്രയിൽ ഈ സ്ക്കൂളിലെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. ടൗണിലുള്ള ഗാന്ധിസ്ക്വയറിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി. മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ദേശഭക്തിഗാനമത്സരത്തിലും വിദ്യാർത്ഥികൾ പങ്കെടുത്തു.



സ്ക്കൂൾ വാഷികം 2016

സ്ക്കൂൾ വാഷികം 2016




കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിലെ 2015-16 അദ്ധ്യയനവർഷത്തെ സ്ക്കൂൾ വാർഷികാഘോഷം, അദ്ധ്യാപക രക്ഷാകർത്തൃസമ്മേളനം, എസ്. എസ്. എൽ. സി. അവാർഡുവിതരണം, എൻഡോവ്മെന്റ് വിതരണം മുനിസിപ്പൽ കൗൺസിലർമാർക്ക് സ്വീകരണം ഇവ സംയുക്തമായി 2016 ജനുവരി 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സ്ക്കൂൾ ഹാളിൽ നടന്നു. ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് രജിസ്ട്രേഷൻ വകുപ്പുമന്ത്രി അഡ്വ. അനൂപ് ജേക്കബ് സ്ക്കൂൾ വാർഷികാഘോഷം ഉദ്ഘാടനവും എസ്. എസ്. എൽ. സി. അവാർഡുവിതരണവും നിർവ്വഹിച്ചു. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ പ്രിൻസ് പോൾ ജോൺ എൻഡോവ്മെന്റ് വിതരണം നടത്തി. നഗരസഭയിലെ എല്ലാ കൗൺസിലർമാർക്കും സ്വീകരണം നൽകി.

ഡിജിറ്റൽ പത്രങ്ങൾ

വിദ്യാലയ വർത്തമാനം ജൂൺ ലക്കം
വിദ്യാലയ വർത്തമാനം ജൂലൈ ലക്കം



പോസ്റ്ററുകൾ

പുകയിലവിരുദ്ധദിനം
ചർച്ചാക്ലാസ്സ്
സ്വാതന്ത്ര്യദിനാശംസകൾ
ജൈവവൈവിദ്ധ്യോദ്യാന പരിപാലനം