"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ ഇരുളിന്റെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇരുളിന്റെ ലോകം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
  ലൊരുപക്ഷെ ദാനമായി നൽകേണ്ടി വരും
  ലൊരുപക്ഷെ ദാനമായി നൽകേണ്ടി വരും
  ഇനിയും ജീവിച്ചു തീർക്കേണ്ട ജീവിതം,
  ഇനിയും ജീവിച്ചു തീർക്കേണ്ട ജീവിതം,
  ആഘോഷമാകേണ്ട സുമേദരജീവിതം.
  ആഘോഷമാകേണ്ട സുന്ദരജീവിതം.


  രോഗങ്ങളില്ലാത്ത സുന്ദരലോകത്തിൻ
  രോഗങ്ങളില്ലാത്ത സുന്ദരലോകത്തിൻ

10:17, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇരുളിന്റെ ലോകം
ഇരുളാൽ നിറഞ്ഞ പാതയിലൂടെ
യാത്രയിലാണോ മാനവരാശി.
പ്രകാശം പതിക്കാതെ പ്രപഞ്ചത്തിൽ
വ്യാധികൾക്കടിമയായ് പോകുന്നുവോ നാം.
മാരകരോഗങ്ങളില്ലാതിരുന്നൊരു
പണ്ടത്തെ കാലം മറന്നു തുടങ്ങിയോ നാം.
'ലോകാഃ സമസ്താഃ സുഖിനോഭവന്തുഃ' പാടിയ
നല്ലകാലത്തെ മറന്നു തുടങ്ങിയോ? 
ശുദ്ധി മഹത്വം ഓർക്കാതെ പോകുമ്പോൾ ജന്മ-
മെടുക്കുന്നു ഒരായിരം വ്യാധികൾ.
മാനവരാശിയുടെ വെടിപ്പുകൾ
ശുദ്ധിയാക്കുന്നു സമൂഹത്തിനെയും.
ഗൃഹ ശുദ്ധി പാലിക്കാൻ വെമ്പുന്ന ലോകം
കരുവാക്കുകയാണീ പ്രകൃതിയെ.
ചുറ്റുപാടും കുന്നുകൂടുന്ന  മാലിന്യം
രോഗമായ് വീഴുന്നു നമ്മളിൽ ബൂമറാങു പോലെ.
പ്രതിരോധത്താൽ പ്രതികരിച്ചില്ലെങ്കി-
ലൊരുപക്ഷെ ദാനമായി നൽകേണ്ടി വരും
ഇനിയും ജീവിച്ചു തീർക്കേണ്ട ജീവിതം,
ആഘോഷമാകേണ്ട സുന്ദരജീവിതം.
രോഗങ്ങളില്ലാത്ത സുന്ദരലോകത്തിൻ
സാക്ഷികളാകട്ടെ വരുന്ന തലമുറ.


അനീഷ് എം. കഷ്ണ
10 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത