എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
44049 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 44049
യൂണിറ്റ് നമ്പർ LK/2018/44049
അധ്യയനവർഷം 2020-2023
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല ബാലരാമപുരം
ലീഡർ ഷാരോൺ എ ഇ
ഡെപ്യൂട്ടി ലീഡർ ഷാനിബ എച്ച് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സുരാഗി ബി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശ്രീജ എസ് ആർ
02/ 03/ 2022 ന് Ranjithsiji
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ലിറ്റിൽകൈറ്റ്സ്

കുട്ടികളെ വിവര വനിമയ സാങ്കേതിക മികവിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ 8-ാം ക്ലാസ്സിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഉൾക്കൊള്ളിച്ചു കൊണ്ട് 2018 ജനുവരിയിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്. ആദ്യ ഘട്ടത്തിൽ തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട സ്ക്കൂളുകളുടെ പട്ടികയിൽ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂരും സ്ഥാനം നേടിയിരുന്നു. എൽ.കെ/2018/44049 എന്ന യൂണിറ്റ് നമ്പറോട് കൂടി ഇവിടെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തിച്ചുവരുന്നു.


ലിറ്റിൽകൈറ്റ്സ് 2020-2023 ബാച്ച്

കോവിഡ്  സാഹചര്യം കാരണം ലിറ്റിൽ കൈറ്റ്സ് നാലാമത്തെ ബാച്ചിന്റെ അഭിരുചി പരീക്ഷ നീണ്ടുപോയെങ്കിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കമ്പ്യൂട്ടർ തന്നെ മാർക്ക് രേഖപ്പെടുത്തുന്ന രീതിയിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സംസ്ഥാന തലത്തിൽ 2021 നവംബർ 27 ന് പരീക്ഷ നടത്തി വിദ്യാർത്ഥിനികളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. 2021 ഡിസംബർ 7 ന് ഫലപ്രഖ്യാപനം നടത്തിയപ്പോൾ പരീക്ഷയിൽ പങ്കെടുത്ത 55 പേരിൽ നിന്നും ഉയർന്ന സ്കോർ നേടിയ 40 പേർക്ക്  ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാമതെത്തിയവരിൽ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ് ആര്യ ആർ നായർ എന്ന വിദ്യാർത്ഥിനിയും ഉൾപ്പെടുന്നു.

തിരഞ്ഞെടുത്ത അംഗങ്ങളെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് സൃഷ്ടിക്കുകയും 2021 ഡിസംബർ 13 ന് ഗൂഗിൾ മീറ്റ് വഴി ആദ്യ മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു. അന്നേ ദിവസം ലീഡർ ആയി 9 ഡി യിലെ ഷാരോൺ എ ഇ യെയും ഡെപ്യൂട്ടി ലീഡർ ആയി 9 സി യിലെ ഷാനിബ എച്ച് എസി നെയും തിരഞ്ഞെടുത്തു. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി 2020-23

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര് ഫോട്ടോ
ചെയർമാൻ പിടിഎ പ്രസിഡൻറ് ഹരീന്ദ്രൻ നായർ എസ്‌
കൺവീനർ ഹെഡ്മിസ്ട്രസ് ഉമ വി എസ്
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ജയശ്രീ
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് ശ്രീ സന്തോഷ് കുമാർ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സുരാഗി ബി എസ്
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ശ്രീജ എസ് ആർ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ ഷാരോൺ എ ഇ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ഷാനിബ എച്ച് എസ്

പ്രിലിമിനറി ക്യാമ്പ്

നാലാമത്തെ ബാച്ചിന്റെ ആദ്യ സ്കൂൾ തല ക്യാമ്പ് 19-1-2022 ബുധനാഴ്ച കൈറ്റ് മിസ്ട്രസ് മാരായ സുരാഗി ബി എസ് , ശ്രീജ എസ് ആർ , എസ് ഐ റ്റി സി ആയ മഞ്ജു പി വി എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ഉമ വി എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ നീണ്ടു നിന്ന ക്യാമ്പിൽ  ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകുകയും മൊബൈൽ ആപ്പ് നിർമ്മാണവും എം ഐ റ്റി ആപ്പ് ഇൻവെന്ററും പരിചയപ്പെടുത്തുകയും ചെയ്തു. സ്കൂൾ തല ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും ഉപജില്ലാ തല ക്യാമ്പിലേയ്ക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നു.


ലിറ്റിൽകൈറ്റ്സ് 2019-2022 ബാച്ച്

ലിറ്റിൽകൈറ്റ്സ് 2019-2021 ബാച്ച്

ലിറ്റിൽകൈറ്റ്സ് 2018-2020 ബാച്ച്

അദ്ധ്യാപകരായ രഞ്ജിത്കുമാറും സുരാഗിയും കൈറ്റ് മാസ്റ്ററും മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു.3/32018 ശനിയാഴ്ച നടത്തിയ പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.ആദ്യ ഘട്ടത്തിൽ 22 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ജൂലൈയിൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 33 അംഗങ്ങളായി വർദ്ധിച്ചു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പ്രമാണം:44049 .jpg
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാർക്കൊപ്പം ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് ലഭിച്ചപ്പോൾ

|-

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 143 9a
പ്രമാണം:44049 lk 1.jpg
40 145 വി 9b
പ്രമാണം:44049 lk 40.jpg

ഡിജിറ്റൽ മാഗസിൻ 2019

| ഡിജിറ്റൽ പ‍ൂക്കളം 2019

പ്രമാണം:44049-tvm-2020.pdf