എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെറുന്നിയൂർ

ചെറുന്നിയൂർ ഗ്രാമം പ്രകൃതി സൗന്ദര്യത്താൽ സുന്ദരമാണ്.

തിരുവനന്തപുരം ജില്ലയിലെ ചെറുന്നിയൂർ ഗ്രാമം പ്രകൃതി സൗന്ദര്യത്താൽ സുന്ദരമാണ്. വയലുകളും കുന്നുകളും കൃഷിയിടങ്ങളും വാണിജ്യ-വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഗ്രാമത്തിന്റെ പ്രൗഡിയെ ഉയർത്തുന്നു. തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചെറുന്നിയൂർ. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. വടക്കു ഭാഗത്തായി വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി പഞ്ചായത്ത് എന്നിവയും തെക്ക് വക്കം പഞ്ചായത്തും കിഴക്കു ഭാഗത്ത് ഒറ്റൂർ പഞ്ചായത്തും പടിഞ്ഞാറ് വെട്ടൂർ പഞ്ചായത്തും ചെറുന്നിയൂരിന്റെ അതിർത്തി പങ്കിടുന്നു. പാലച്ചിറ,വടശ്ശേരിക്കോണം എന്നീ ഉയർന്ന വടക്കൻ പ്രദേശങ്ങളിൽ നിന്ന് തെക്ക് ഭാഗത്തേക്ക് കിഴക്കും പടിഞ്ഞാറുമായി ചരിഞ്ഞുകിടക്കുന്ന ഒരു ഭൂവിഭാഗമാണ് ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്.

ജലസ്രോതസ്
ജലസ്രോതസ്സുകൾ

കാറാത്തല-വെള്ളിയാഴ്ച്ചക്കാവ് തോട്, ചാക്കപ്പൊയ്ക മംഗ്ളാവിൽ-പുത്തൻകടവ് തോട് തുടങ്ങി നിരവധി തോടുകളും, ശിവൻനട വലിയകുളം, വലിയവിളാകംകുളം, അയന്തിക്കുളം എന്നിങ്ങനെയുള്ള അനവധി കുളങ്ങളും ഉൾപ്പെടുന്നതാണ് ഈ പഞ്ചായത്തിന്റെ മുഖ്യ ജലസ്രോതസ്സുകൾ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഹബീബ് ഹാജി തങ്ങൾ മെമ്മോറിയൽ എൽ പി യു പി സ്കൂൾ
  • ചെറുന്നിയൂർ ഗവ: എൽ പി എസ്സ് ചെറുന്നിയൂർ
  • ഗവ: മുസ്ലീം എൽ പി എസ്സ്
  • സെയിന്റ് സെബാസ്റ്റ്യൻസ് യു.പി.എസ്. മുടിയക്കോട്
  • താന്നിമൂട് കെ ജി ജി എൽ പി എസ്സ്
  • ചെറുന്നിയൂർ ഗവണ്മെന്റ് ഹൈസ്കൂൾ.
H H T M U P S Palachira



കേരള സർക്കാർ, കേരള സംഗീത നാടക അക്കാദമി എന്നിവയുടേതുൾപ്പെടെ ഒട്ടനവധി സംസ്ഥാന തല പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള നാടകകൃത്തായ ചെറുന്നിയൂർ ജയപ്രസാദ്, ഹാസ്യനടൻ എന്ന നിലയിൽ നാടകരംഗത്ത് പ്രശസ്തനായ ചെറുന്നിയൂർ നമശിവായൻ, നാടക - സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ചെറുന്നിയൂർ ബാബു, വർക്കല ജോയി തുടങ്ങി ഒട്ടനവധി കലാകാരന്മാരും ചെറുന്നിയൂരുണ്ട്.

പ്രശസ്തർ
   • അഡ്വക്കേറ്റ് സുരേഷ് ബാബു 
   • ചെറുന്നിയൂർ ബാബു 
   • അജിത്ത് ഗോപി 
   • ചെറുന്നിയൂർ വാസുദേവ്
   • ബി .എസ് .മാവോജി