എം എൽ പി എസ് ചീക്കോന്ന് ഈസ്റ്റ്



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എം എൽ പി എസ് ചീക്കോന്ന് ഈസ്റ്റ്
16459 cmlp.jpg
വിലാസം
പാതിരിപ്പറ്റ

പാതിരിപ്പറ്റ
,
പാതിരിപ്പറ്റ പി.ഒ.
,
673507
സ്ഥാപിതം1 - 6 - 1929
വിവരങ്ങൾ
ഇമെയിൽcemlpspathirippatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്16459 (സമേതം)
യുഡൈസ് കോഡ്32040700705
വിക്കിഡാറ്റQ64551938
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നുമ്മൽ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജി. കെ. കെ
പി.ടി.എ. പ്രസിഡണ്ട്സജിത്ത്. പി. എം
എം.പി.ടി.എ. പ്രസിഡണ്ട്ബീന
അവസാനം തിരുത്തിയത്
27-02-202216459-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


.കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ മീത്തൽവയൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം എൽ പി എസ് ചീക്കോന്ന് ഈസ്റ്റ്.

ചരിത്രം

കൂന്നുമ്മൽ നരിപ്പററ കായക്കൊടി ഗ്രാമപ്പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ മീത്തൽവയലിൽ സ്ഥിതിചെയ്യുന്ന ചീക്കോന്ന് ഈസ്ററ് എം എൽ പി ഒരു മദ്രസ്സ എന്ന നിലയിലാണ് ആരംഭിച്ചത്. ഈ സ്ഥാപനത്തിന് മുൻകയ്യെടുത്ത് പരേതനായ പുത്തൻപുരയിൽ പക്രൻ സാഹിബും ചേനാണ്ടി അഹമ്മദ് ഹാജിയും ചേർന്നായിരുന്നു.1929 ൽ ഇതിന് പ്രൈമറി വിദ്യാലയമായി ഗവ അംഗീകാരം നൽകി. 46 മുസ്ലിം വിദ്യാർത്ഥികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. സ്കൂൾ നടത്തിക്കൊണ്ടുപോകുന്നതിന് പ്രയാസം നേരിട്ടപ്പോൾ നടത്തിപ്പ് ശ്രീ ചാത്തുക്കുറുപ്പ് എന്നയാൾക്ക് കൈമാറി .1933 വരെ പറയത്തക്ക പുരോഗതി കൈവരിക്കാൻ സാധിക്കാത്തതിനാൽ പുതിയ ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചില്ല. ഈയവസരത്തിൽ മററ് വിഭാഗം കുട്ടികളെയും കൂടി സ്കൂളിൽ ചേർക്കുന്നതിന് ശ്രമിക്കുകയും കുട്ടികളുടെ എണ്ണം വർദധിപ്പിക്കുകയും ചെയ്തു.1937 ൽ അദ്ദേഹം ആകസ്മികമായി മരണപ്പെട്ടപ്പോൾ മാനേജർ സ്ഥാനം ഭാര്യയിൽ നിക്ഷിപ്തമായി. അവരിൽ നിന്നും ശ്രീ. ആർ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്കൂൾ ഏറ്റെടുക്കുകയും ഹെഡ് മാസ്റ്ററായും മാനേജറായും പ്രവർത്തിച്ചു.മികച്ച സാമൂഹ്യപ്രവർത്തകനും, ദേശീയ വീക്ഷണവുംമുണ്ടായിരുന്ന അദ്ദേഹത്തിൻറെ കാലത്ത് വിദ്യാലയം അനുദിനം പുരോഗതി പ്രാപ്ച്ചു. അധ്യാപക നിയമനത്തിന് കോഴ വാങ്ങാത്ത മനേജർ എന്നത് അദ്ദഹത്തിന്റെ യും വിദ്യാലയത്തിൻറെയും പ്രശസ്തി വർദ്ധിപ്പിച്ചു. 1955 ൽ സ്കൂളിലെ ആദ്യത്തെ സെക്കൻററി ട്രെയിൻഡ് അധ്യാപകനായി ശ്രീ. ഇ .ഗോപാലൻ മാസ്ററർ നിയമിതനാ യി. മുന്നൂറിലധികം കുട്ടികൾ അക്കാലത്ത് പഠിച്ചിരുന്നു. പിന്നീട് ശ്രീമതി .ശാന്ത, ശ്രീ. വിജയരാഘവൻ, ശ്രീ. രവീന്ദ്രൻ, ശ്രീ. സദാനന്ദൻ .കെ എന്നാവരും ഹെഡ് മാസ്റ്റ ആയി . ഇപ്പോൾ ശ്രീമതി . ജിജി കെ കെ യാണ് പ്രധാനാധ്യാപിക. ശ്രീ രവീന്ദ്രൻ മാസ്ററർ മാനേജരായും പ്രവർത്തിക്കുന്നു. ഇപ്പോൾ 250 തിലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം കുന്നുമ്മൽ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.പതിനഞ്ച് വർഷത്തോളമായി കമ്പ്യുട്ടർ പഠനം ആരംഭിച്ചിട്ട്. കുന്നുമ്മൽ ഉപജില്ലയിൽ ആദ്യം കമ്പ്യുട്ടർ പഠനം തുടങ്ങിയ എൽ പി സ്കൂൾ എന്ന ബഹുമതിയും ഈ വിദ്യാലയത്തിനാണ്. 2014 - 15 മുതൽ ഒന്നാം ക്ലാസ്സ് മുതൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട്.ഒരു അറബിക് അധ്യാപകനുൾപ്പെടെ 11 പേർ ജോലി ചെയ്യുന്നുണ്ട്. പ്രീ പ്രൈമറിയിൽ 2 അധ്യാപികമാരും ഒരു ഹെkൽപ്പറും ഉണ്ട്.

== ഭൗതികസൗകര്യങ്ങൾ ==ഒരു ടെറസ്സ് കെട്ടിടവും നാല് ഓടുമേഞ്ഞ കെട്ടുടങ്ങളും കമ്പ്യൂട്ടർ ലാബും പൈപ്പ് സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റും ബാത്റൂമും ഉണ്ട്.പാചകപ്പുരയും സ്റ്റോറൂമും നേഴ്സറി ക്ലാസ്സ് റൂമും പ്രത്യേകമായി ഉണ്ട്. വാട്ടർ പ്യൂരിഫയരും മൈക്ക് സൗകര്യങ്ങളും പൂർവ്വവിദ്യാർത്ഥികളും സംഭാവനയായി നൽകിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ചാത്തുക്കുറുപ്പ് മാസ്റ്റർ

                                  ആർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
                                   ഇ ഗോപാലൻ മാസ്റ്റർ
                                   കെ പി ശാന്ത ടീച്ചർ
                                   കെ എം വിജയരാഘവൻ മാസ്റ്റർ
                                    പി രവീന്രൻ മാസ്റ്റർ
                                    കെ സദാനന്ദൻ  മാസ്റ്റർ
      

== നേട്ടങ്ങൾ ==2010-11 ജില്ലയിൽ ഏറ്റവും കൂടുതൽ L S S ലഭിച്ച വിദ്യാലയം - 15 പേർക്ക്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വിനീഷ് പാലയാട് (എഴുത്തുകാരൻ)

വഴികാട്ടി=

  • .........kakkattil.. നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ......kakkattil.............. ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Loading map...