എം എസ് എം എച്ച് എസ് എസ് കായംകുളം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിന് അതിവിശാലമായ ഒരു ലൈബ്രറിയാണ് ഉള്ളത്. ലൈബ്രറി മറ്റ് ക്ലാസ് റൂമിൽ നിന്ന് മാറി ഒരു ഒഴിഞ്ഞ കോണിൽ ആയിട്ടാണ് സ്ഥിതിചെയ്യുന്നത്. അതിനാൽ തന്നെ കുട്ടികൾക്ക് നിശബ്ദമായി വായിക്കുവാൻ ഉള്ള സൗകര്യം അവിടെയുണ്ട്. കഥകൾ കവിതകൾ നോവലുകൾ നാടകങ്ങൾ ചരിത്രം ഭാഷ തുടങ്ങി എല്ലാ വിഷയങ്ങളെയും സാധിക്കുന്ന പതിനായിരത്തിൽപരം പുസ്തകങ്ങൾ ലൈബ്രറിക്ക് സ്വന്തമായിട്ടുണ്ട്. ഇവിടെ കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെക്കുകയും എഴുതി സൂക്ഷിക്കുകയും ചെയ്യാറുണ്ട്.