എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
10:38, 2 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)


മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്. എസ്സ്.എസ്സ് മുക്കം. മുക്കം ഓർഫനേജ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മുക്കം മുസ്ലീം ഓർഫനേജ് കമ്മിററി 1960-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.

എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം
വിലാസം
മുക്കം

മുക്കം പി.ഒ,
കോഴിക്കോട്
,
673602
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ0495 2295688
ഇമെയിൽmkhmmovhssmukkom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47087 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''കോഴിക്കോട്'''
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദു. പി
പ്രധാന അദ്ധ്യാപകൻഅബ്ദു. പി
അവസാനം തിരുത്തിയത്
02-01-2019Noufalelettil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



LOGO

തിരുത്തുക

ചരിത്രം

മുക്കം മുസ്ലിം ഓർഫനേജ്നു കീഴിലുള്ള പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു Aided വിദ്യാഭ്യാസ സ്ഥാപനമാണ്‌ മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുസ്ലിം ഓർഫനേജ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുക്കം.അനാഥ സംരക്ഷണത്തിന് രണ്ടു തവണ ദേശീയ അവാർഡ് ലഭിച്ച സ്ഥാപനമാണ്‌ മുക്കം മുസ്ലിം ഓർഫനേജ്.ഓർഫനേജ് നു കീഴിൽ 1960 ൽ എൽപി വിഭാഗവും 1965 ൽ യുപി വിഭാഗവും 1966 ൽ ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തനമാരംഭിച്ചു. സ്കൂൾ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടായി ഭാഗിച്ചു.ഇപ്പോൾ ഈ സ്ഥാപനത്തിൽ പെൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത് .1994 ൽ വോക്കേഷണൽ ഹയർ സെക്കണ്ടറി നിലവിൽ വന്നു.ഇപ്പോൾ അഞ്ചാം ക്ലാസ്സ്‌ മുതൽ വി എച്ച് എസി വരെയുള്ള ക്ലാസ്സുകളാണ് നിലവിലുള്ളത്.യുപി വിഭാഗത്തിൽ 368 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 623 കുട്ടികളും വി എച്ച് എസി വിഭാഗത്തിൽ 100 കുട്ടികളും ഉൾപ്പെടെ ആകെ 1091 കുട്ടികലാനുല്ലത് .ആകെ 55 ജീവനക്കാർ ജോലി ചെയ്യുന്നു.ഈ കഴിഞ്ഞ എസ്എസ് എൽസി പരീക്ഷയിൽ 100 % ഉവും വി എച്ച് എസി പരീക്ഷയിൽ 98 % ഉവും വിജയം ലഭിക്കുകയുണ്ടായി.എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത്‌ നിന്നും മാനേജ് മെന്റിന്റെ ഭാഗത്ത്‌ നിന്നും ഉണ്ട്.

www.mkhmmohs.blogspot.com

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട് . ഉച്ച ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും നിലവിലുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു.

IT Lab

പാഠ്യേതര പ്രവർത്തനങ്ങൾ

ദത്തെടുക്കൽ

  പഠനനിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന ഒന്നോ രണ്ടോ കുട്ടികളെ ദത്തെടുത്ത് ഫഠനനിലവാരം ഉയർത്താൻ ശ്രമിക്കാറുണ്ട്.

നേട്ടങ്ങൾ

കഴിഞ്ഞ കുറേ വർഷങ്ങളായി മുക്കം നഗരസഭയിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2017 SSLC പരീക്ഷയിൽ 98.7% വിജയം നേടാൻ സാധിച്ചു. 2012-13, 2013-14,2014-15 ൽ 100%, കഴിഞ്ഞ വർഷത്തിൽ 98% വിജയം, ഇതൊക്കെ ഈ സ്കൂളിന്റെ തിളക്കമാർന്ന നേട്ടങ്ങളിൽ എടുത്തു പറയത്തക്ക ചിലതുമാത്രമാണ്.

സബ്-ജില്ലാ, ജില്ലാ, സംസ്ഥാന യുവജനോത്സവങ്ങളിൽ കലാപ്രതിഭ-കലാതിലകപട്ടമടക്കമുള്ള നിരവധി സ്ഥാനങ്ങൾ കരസ്ഥമാക്കി പാഠ്യേതര രംഗത്തും മികവാർന്ന നേട്ടങ്ങൾ ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. കായികരംഗത്തും ശ്രദ്ധേയമായ ചില ചുവടുവെയ്പുകൾ ഈ വിദ്യാലയം നടത്തിയട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ ജില്ലാ-സംസ്ഥാന കായികമേളകളിൽ ജേതാക്കളായിട്ടുണ്ട്.

സ്പോർട്സ്
ഐ. ടി മേള വിജയികൾ
കലോത്‌സവം

മാനേജ്മെന്റ്

മുക്കം മുസ്ലീം ഓർഫനോജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.വി. ഇ. മോയി ഹാജി ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.

Manager

സാരഥികൾ

Head Master : P ABDU

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

6-09-1993 - 1996 രാമൻ നംമ്പൂതിരി
1996 - 1997 എം.കെ.ഉമ്മർ
1.03.1997- 1998 വി .എം.ശ്രീനിവാസൻ
14.07.1998- 2006 ഇ.ഉമ്മർ
1995-2000 സൈനബ .കെ.എച്ച്-
2000-2004 പി .അംബിക
2004 അബ്ദു. പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മുഹമ്മദലി ശിഹാബ്.ഐ.എ.എസ്
  2. മുക്കം മുഹമ്മദ്
  3. എൻ. കെ. അബ്ദുറഹിമാൻ

പ്രവർത്തനങ്ങൾ

പ്രവേശനോത്സവം


വായനദിനം

       എഴുത്തുകാരനും ചിന്തകനുമായ നവാസ് പുന്നൂര് ഉത്ഘാടനം  നിർവഹിച്ചു.തന്റെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു.



ഇലക്ഷൻ




യോഗദിനം

ലഹരിവിരുദ്ധദിനം

സ്വാതന്ത്ര്യദിനം


സ്‌കൂൾ കലോത്സവം


ഒാണാഘോഷം





സ്‌കൂൾ കായികദിനം





അധ്യാപകദിനം

           അധ്യാപകദിനത്തോടനുബന്ധിച്ച് അധ്യാപകനെ ആദരിക്കുകയും കുുട്ടി അധ്യാപകർ ക്ലാസ്സ് എടുക്കുകയും ചെയ്തു.





ഭക്ഷ്യമേള



സ്‌കൂൾ ശാസ്‌ത്രമേള



ചിത്രശാല

വഴികാട്ടി

{{#multimaps: 11.3219419,75.9978109| width=800px | zoom=18 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം