എം. എം. എ. ഹൈസ്കൂൾ മാരാമൺ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ സാമൂഹ്യ ബോധം വളർത്തുന്നതിനും , പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുന്നതിനും , വിമര്ശനാല്മകമായ രീതിയിൽ ഇന്നിന്റെ  സാഹചര്യങ്ങളെ അപഗ്രഥിക്കുന്നതിനും  പര്യാപ്തമായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടന്നു വരുന്നു . വിവിധ ദിനാചരണങ്ങൾ ആയ  ഹിരോഷിമ ദിനം , നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം , ലോക ജനസംഖ്യ ദിനം , തപാൽ ദിനം ,ഗാന്ധി ജയന്തി , കേരള പിറവി, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം , ഭരണഘടനാ ദിനം  മുതലായ ദിനങ്ങൾ വിവിധ കല പരിപാടികളോട് കൂടി നടത്തപ്പെടുന്നു . കോവിഡ് പശ്ചാത്തലത്തിൽ 2020 -2021 അക്കാദമിക് വര്ഷം ഗൂഗിൾ മീറ്റ് വഴി പരിപാടികൾ സംഘടിപ്പിക്കുന്നു.

സാമൂഹ്യ ശാസ്ത്ര മേളകളിൽ പ്രാദേശിക ചരിത്ര രചന , വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ , അറ്റ്ലസ് മേക്കിങ് മുതലായവയിൽ പങ്കെടുത്തു കുട്ടികൾ സമ്മാനങ്ങൾ നേടുന്നു

തനിമ 2019

കാലത്തിന്റെ കുത്തൊഴുക്കിൽ അന്യമാകുന്ന സംസ്കാരവും അതിന്റെ തനിമയും പൊടിതട്ടി എടുക്കുകയെന്ന ഉദ്ദേശo മുൻനിർത്തി    മാരാമൺ എം എം എ എച്ച എസ് എസ് സോഷ്യൽ സയൻസ് ക്ലബ്, ഹെറിറ്റേജ്‌  ക്ലബ്ബ് അംഗങ്ങൾ  ഒരുമിച്ചു കേരള പിറവി ദിനത്തിൽ സംഘടിപ്പിച്ച തനിമ 2019 എന്ന പരിപാടി ഏതാണ്ട് ആറു  നൂറ്റാണ്ടു മുമ്പുള്ള തന്റെ പ്രദേശത്തിന്റെ പൈതൃകത്തിലേക്കു ഒരെത്തിനോട്ടം സാധ്യമാക്കി. പൂർവികരുടെ കാർഷിക, വാണിജ്യ, ഗാർഹിക, സാമൂഹിക സംസ്കാരങ്ങൾ തൊട്ടറിയുവാനും അവരുടെ കഠിനാധ്വാനത്തിന്റെ കഥകൾ കേട്ടറിയുവാനും സാധിച്ചു. മാരാമൺ പ്രദേശത്തുള്ള അഞ്ചോളം വീടുകളിൽ സന്ദർശനം നടത്തി നിരവധി പഴയകാല ഉപകരണങ്ങൾ ശേഖരിച്ചു. അതിനു പുറമെ ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ചിത്രങ്ങളും കൂടി പ്രദർശിപ്പിച്ചു. പ്രകൃതിയോട് പരമാവധി നീതി പുലർത്താൻ കഴിയുന്ന രീതിയിൽ നമ്മുടെ ജീവിത ശൈലികൾ ചിട്ടപ്പെടുത്തേണ്ടതുണ്ട് എന്ന് ഓർമ്മപ്പെടുത്തി.


മാറ്റങ്ങൾ മനുഷ്യ ജീവിതത്തിന്റെ ഗുണ നിലവാരവും  രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തും എന്ന കാര്യത്തിൽ സംശയം ഇല്ല. എന്നാൽ മനുഷ്യന്റെ അനിയന്ത്രിതമായ ത്വര അടങ്ങുന്നില്ല. ഇത് വിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യുന്നതിലേക്കും പ്രകൃതിയെ നശിപ്പിക്കുന്നതിലേക്കും നമ്മെ കൊണ്ട് ചെന്ന് എത്തിക്കുന്നു. നഗരവല്കരണത്തിന്റെയും കൃഷിയുടെ വാണിജ്യ വത്കരണത്തിന്റെയും ഫലമായി പൈതൃക സംരക്ഷണത്തിൽ നിന്ന് നാം മുഖം തിരിഞ്ഞു നിൽക്കാറുണ്ട്. വൈവിധ്യങ്ങളെ ആദരിക്കാനും മനുഷ്യർ ഉൾപ്പടെ  ജീവ ജാലങ്ങളോടും സമഭാവം പുലർത്താനും സഹിഷ്ണുതയോടെ പെരുമാറാനും നമുക്കു കഴിയേണ്ടതുണ്ട്. പൈതൃക സംരക്ഷണത്തിനുള്ള തുടക്കം വിദ്യാലയങ്ങളിലാണ് ആരംഭിക്കേണ്ടത്. ഈ പരിരക്ഷ എന്നിന്റെ യാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ചോടി കൊണ്ട് സാധ്യമല്ല എന്ന തിരിച്ചറിവോടുകൂടി ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

ഹെറിറ്റേജ് ക്ലബ്ബ്  അംഗങ്ങൾ നടത്തിയ ചരിത്ര  അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യൻ സ്വാത്രന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചില വസ്തുതകൾ കണ്ടെത്തുകയുണ്ടായി


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മാരാമണ്ണിന്റെ സ്ഥാനം

ജനനം 18 ഫെബ്രുവരി 1905 മരണം  08 ആഗസ്ത് 1980

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമായ ദണ്ഡി യാത്രയുമായി മാരാമണ്ണിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് മാരാമൺ തേവർത്തുണ്ടിയിൽ ശ്രീ ടൈറ്റസ് ജി . ദണ്ഡി യാത്രയിൽ കേരളത്തിൽ നിന്നുള്ള നാലു   പേരിൽ ഒരാളായിരുന്നു ശ്രീ ടൈറ്റസ് ജി. 1934 ൽ ഗാന്ധിജി മാരാമൺ തേവർത്തുണ്ടിയിൽ ശ്രീ ടൈറ്റസ് ജി യുടെ ഭവനം സന്ദർശിക്കുകയുണ്ടായി. 18 ഫെബ്രുവരി 1905 ൽ മാരാമൺ തേവർത്തുണ്ടിയിൽ ജനിച്ച ശ്രീ ടൈറ്റസ്, സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായി ഗാന്ധിജിയുമായി അടുത്തു സബർമതി ആശ്രമത്തിൽ ചേർന്നു അവിടെ പശുക്കളുടെയും പാൽ ഉൽപ്പന്നങ്ങളുടെയും വിഭാഗത്തിൽ സെക്രട്ടറി ആയി പ്രവൃത്തിച്ചു. ആശ്രമത്തിലെ ശ്രീ ടൈറ്റസിന്റെ പ്രവർത്തനങ്ങളിൽ ഗാന്ധിജി ആകൃഷ്ടനാകുകയും അഭിനന്ദിക്കുകയും ടൈറ്റസ്ജി എന്ന പേരു നൽകുകയും ചെയ്തു . ടൈറ്റസ്ജി യുടെ സഹോദരൻ ശ്രീ ടി ടി കുരുവിള ഈ സ്കൂളിൽ ഡ്രോയിങ് അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു.

Titusji at the Dandi Salt March (4th from right) 1930