എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 28 മാർച്ച് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40033 (സംവാദം | സംഭാവനകൾ)

}}

എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ
വിലാസം
നിലമേൽ

നിലമേൽ പി.ഒ,
നിലമേൽ
,
691535
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04742433643
ഇമെയിൽmmhssnilame09@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി.ഒ.ഷെർലി
പ്രധാന അദ്ധ്യാപകൻഎസ് ലീന
അവസാനം തിരുത്തിയത്
28-03-201840033


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സാമൂഹ്യ പരിഷ്കർത്താവായിരുന്ന മാറ്റാപ്പള്ളി മീരാസാഹിബ് അവർകളുടെ പേരിൽ 1962 ൽ സഥാപിതമായ സ്കൂളാണ് മാറ്റാപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ.സ്കൂൾ സ്ഥാപിച്ചത് അന്തരിച്ച മുൻ എം.എൽ.എ മാറ്റാപ്പള്ളി മജീദ്അവർകളും ആദ്യത്തെ മാനേജർ മാറ്റാപ്പള്ളി ഷാഹുൽ ഹമീദ് അവർകളുമായിരുന്നു.ഹയർ സെക്കൻററി സ്കൂൾ ആയി ഉയർത്തപ്പെട്ടത് 2000ത്തിലാണ്.നിലമേൽ ജംഗ്ഷനിൽ നിന്ന് പാരിപ്പള്ളി റോഡിൽ ബംഗ്ളാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ നിലമേലിലെയും പരിസരത്തെയും സാമൂഹിക സാംസ്കാരിക മേഖലകളിലെ ഉന്നമനത്തിന് സമഗ്രമായ സംഭാവനകൾ നൽകി വരുന്നു. ഭൂരിഭാഗവും പിന്നോക്ക വിഭാഗത്തിൽപെട്ട ആൾക്കാർ താമസിക്കുന്ന നിലമേൽഗ്രാമത്തിലെ ഒരേഒരു ഹയർ സെക്കന്ററി സ്കൂളാണിത്.മൈനോറിറ്റി സ്റ്റാറ്റസിൽ ഉൾപ്പെടുന്ന സ്കൂളാണ് മാറ്റാപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ

ഭൗതികസൗകര്യങ്ങൾ

ഹയർ സെക്കൻററി വിഭാഗം== 3 നില കെട്ടിടം,3 മൾട്ടിമീഡിയാ മുറികൾ,2 നില കെട്ടിടത്തിൽ വിശാലമായ ഫിസിക്സ്,രസതന്ത്രം,ബയോളജി, കംപ്യൂട്ടർ ലാബുകൾ,വായനാ മുറി ഹൈസകൂൾ വിഭാഗം=3 കെട്ടിടം.10 മുറികൾ റ്റൈൽഡ്. കംപ്യൂട്ടർ ലാബ്.2 മൾട്ടിമീഡിയാ മുറികൾ,3000 പുസ്തകങ്ങളോടു കൂടിയ വിശാലമായ വായനാ മുറി,സയൻസ് ലാബുകൾ ശൗചാലയം=പെൺകുട്ടികൾക്ക് 40, ആൺകുട്ടികൾക്ക് 30 ഗ്യാലറിയോടു കൂടിയ വിശാലമായ കളിസ്ഥലം ഇലക്ട്രിഫിക്കേഷൻ ചെയ്ത മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ചിത്രം:സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്
  • ഐറ്റി ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ജെ ആർ സി

മാനേജ്മെന്റ്

'എയ്ഡഡ് സ്കൂൾ

      മാനേജർ = നിയാസ് മാറ്റാപ്പള്ളി
     മുൻ  മാനേജർ= മുഹമ്മദ് റാഫി
    സ്റ്റാറ്റസ് = മൈനോറിറ്റി . 

'

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ ഗോവിന്ദൻ പോറ്റി , ശ്രീ നീലകണ്ഡ പിളള, ശ്രീ നാവായ്കുളം റഷീദ്, ശ്രീ തങ്കപ്പൻ നായർ ശ്രീ ഗോപിനാഥൻ ആശാൻ, ശ്രീ പി.പുഷ്പാംഗദൻ, ശ്രീ കെ ജി വർഗീസ്, ശ്രീ രാജഗോപാല കുറുപ്പ്, ശ്രീമതി ഹനീഷ്യ ബീവി, ശ്രീ ഗംഗാധര തിലകൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പൂർവവിദ്യാർത്ഥികൾ സമൂഹ്യ സാസ്കാരിക മേഖലകളിലായി പ്രവർത്തിക്കുന്നു.

1)ഒളിംപ്യൻ മുഹമ്മദ് അനസ് 2)ദേശീയ ചാംപ്യൻ മുഹമ്മദ് അനീസ്

വഴികാട്ടി

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം ബ്ലോക്കിൽ നിലമേൽ ഗ്രാമപന്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.നിലമേൽ ജംഗ്ഷനിൽ നിന്ന് പാരിപ്പള്ളി റോഡിൽ 500 മീറ്റർ മാറി ബംഗ്ളാം കുന്ന് എന്ന സ്ഥലത്ത് 3 എക്കർ സ്ഥലത്ത് സ്കൂൾ നിർമ്മിച്ചിരിക്കുന്നു.

<googlemap version="0.9" lat="8.860803" lon="76.884041" zoom="15" width="700" height="700" selector="no" controls="none">

11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 8.82876, 76.875801 </googlemap>