സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


{{Schoolwiki award applicant}} തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിൽ മരത്തംകോട് ഗ്രാമത്തിൽ മാർ പിലക്സിന‍ോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നു. ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.

എം.പി.എം.യു.പി.എസ് മരത്തംകോട്
M P M U P SCHOOL MARATHANCODE
വിലാസം
മരത്തംകോട്

എം.പി.എം.യു.പി.സ്കൂൾ മരത്തംകോട്.
,
മരത്തംകോട് പി.ഒ.
,
680604
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ04885 283961
ഇമെയിൽmpmupsmarathancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്24355 (സമേതം)
യുഡൈസ് കോഡ്32071700503
വിക്കിഡാറ്റ(Q64089817)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകടങ്ങോട് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾSTD 5 23

STD 6 35

STD 7 34
പെൺകുട്ടികൾSTD 5 10

STD 6 20

STD 7 22
ആകെ വിദ്യാർത്ഥികൾ144
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീദേവി പി
പി.ടി.എ. പ്രസിഡണ്ട്കരീം പന്നിത്ത‍ടം
എം.പി.ടി.എ. പ്രസിഡണ്ട്വിനി പി വി
അവസാനം തിരുത്തിയത്
30-07-202224355


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


24355 stage
school name

ചരിത്രം

തൃശ്ശൂർ ജില്ലയുടേയും പാലക്കാട് ജില്ലയുടേയും അതിർത്തിയായ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിലെ മരത്തംകോട് ഗ്രാമത്തിലാണ് ഞങ്ങളുടെ വിദ്യാലയമായ മാർ പീലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്കുമുമ്പ് മരത്തംകോട് പ്രദേശം മാവും മരങ്ങളും കൊണ്ട് നിബിഡമായിരുന്നു. മലബാർ മേഖലയിലുള്ള ജനങ്ങൾ കരിച്ചാൽ കടവ് - ചിറളിപ്പുഴ എന്നീ കടത്തുകൾ കടന്ന് കൊച്ചി യിൽ പ്രവേശിച്ചാൽ കിഴക്കൻ മേഖലയായി ബന്ധപ്പെടാനുളള ഏകമാർഗ്ഗം കുന്നംകുളം - വടക്കാഞ്ചേരി മണ്ണു പാതയായിരുന്നു. അക്കാലത്ത് മലബാർ മേഖലയിൽ നിന്നും പുറപ്പെടുന്നവർ ഉച്ചഭക്ഷണത്തിന് സമയം കണ്ടെത്തിയിരുന്നത് ഈ മരത്തണലുകളുടെ കീഴിലായിരുന്നു. മരങ്ങൾ നിറഞ്ഞ ഈ പ്രദേശത്തിനാണ് പിന്നീട് മരത്തംകോട് എന്ന പേര് ലഭിച്ചത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

275 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 10 ക്ലാസ് മുറികളുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട്. ഭക്ഷണം പാകം ചെയ്യാൻ നല്ലൊരു അടുക്കളയും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,സംസ്കൃതം ക്ലാസ്,അറബി ക്ലാസ്, രണ്ട് സ്മാർട്ട് ക്ലാസ് റൂം എല്ലാ ക്ലാസിലേക്കും ഓരോ ലാപ്പ്ടോപ്പുകൾ തുടങ്ങിയവ വിദ്യാലയത്തിലുണ്ട്. കുടിവെള്ള സൗകര്യം ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാക്ലേശം കുറയ്ക്കുവാനായി സ്ക്കൂൾ ബസ് സൗകര്യം ഏർത്തെടുത്തിയിട്ടുണ്ട്. പ്രകൃതിസ്നേഹം വളർത്തുന്നതിനായി ഔഷധത്തോട്ടം, ഒരുക്കിയിട്ടുണ്ട്. ജൈവകൃഷി, പച്ചക്കറിതോട്ടപരിപാലനം എന്നിവയുണ്ട്.

 
24355 side building

മാനേജ്മെന്റ്

മലങ്കര ഓർത്തഡോക്സ് സഭയാണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാത്തോലിക്ക ബാവയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.

മുൻകാല മാനേജർമാർ

1. Sri. IYYU K KAKKASSERY

2. Sri K T VERGHEES

3. Adv. K V THARU

4. H H MORAN MAR BASELIOS MARTHOMA PAULOSE II

പ്രധാന അദ്ധ്യാപകർ

  1. Sri. C P VERGHEESE Bsc, BT
  2. Sri. O T KESAVAN NAMBOOTHIRI Bsc, B.T(1957-1983)
  3. Smt. P KARTHYAYANI AMMA B.A , B.T (1983-1986)
  4. Smt.. M PADMINI Bsc, B.T (1986-2004)
  5. Smt. O A ALIA Bsc , Bed (2004-2006)
  6. Smt. C C SOSAMNMA (2006-2007)
  7. Sri. K UNNIKRISHNAN (2007-2010)
  8. Smt. JOLLY C IPE (2010-2011)
  9. Smt. KUMARI C I (2011-2015)
  10. Smt. RAGHI K B ( 2015-2015)
  11. Smt. MINI C C (2015-2021)
  12. Sri. JAISON V P (2021 - 2022)

പൂർവ്വ വിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥിയാണ് ശ്രീധരൻ കിടങ്ങൂർ,(Late) ഡോ.മുകുന്ദൻ, പോലീസ് ഓഫീസർ രാധാകൃഷ്ണൻ ,കൂടാതെ ശാസ്ത്രജ്ഞർ,എൻജിനീയർ തുടങ്ങി ഒട്ടനവധിപേർ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടത്തിൽപ്പെടുന്നു.കെ കെ ശിവശങ്കരൻ, പി കെ എഴുത്തച്ഛൻ,തുടങ്ങിയവർ പഞ്ചായത്ത് പ്രസിഡന്റ്മാരായിരുന്ന പ്രഗൽഭരായ പൂർവ്വ വിദ്യാർത്ഥികളാണ്.ഈ സ്കൂളിൽ പഠിച്ച റംല ടീച്ചർ B sc ക്ക് ഒന്നാം റാങ്ക് നേടിയിട്ടുണ്ട്.ഈ വിദ്യാലയത്തിൽ പഠിച്ച് ഈ വിദ്യാലയത്തിൽ അദ്ധ്യാപകരായും പ്രധാന അദ്ധ്യാപകരായും പ്രവർത്തിച്ച പൂർവ്വ വിദ്യാർത്ഥികളാണ്. പ്രധാന അദ്ധ്യാപികയായും അദ്ധ്യാപക അവാർഡ് നേടിയതുമായ പത്മിനി ടീച്ചർ, ഓഫീസ് അസിസ്റ്റന്റ് സോമേട്ടൻ, അറബിക്ക് അദ്ധ്യാപികയായി വിരമിച്ച ശ്രീമതി കയ്യാവി ടീച്ചർ,ഇപ്പോഴും ഹിന്ദി ടീച്ചറായി പ്രവർത്തിക്കുന്ന ശ്രീമതി. ഷീജ ടീച്ചർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

തൃശ്ശൂർ കോഴിക്കോട് കേരള ദേശീയപാതയിലെ കുന്നംകുളത്തു നിന്ന് വടക്കാഞ്ചേരി റൂട്ട് 4.7 കിലോമീറ്റർ ബസ്സ്/ഓട്ടോമാർഗ്ഗം സ്കൂളിൽ എത്താം

തൃശ്ശൂർ കോഴിക്കോട് കേരള ദേശീയപാതയിലെ അക്കിക്കാവിൽ നിന്നും കേച്ചേരി ബൈപ്പാസ് വഴി 3.6 ഓട്ടോമാർഗ്ഗം സ്കൂളിൽ എത്താം.

തൃശ്ശൂർ കോഴിക്കോട് കേരള ദേശീയപാതയിലെ കേച്ചേരിയിൽ നിന്നും അക്കിക്കാവ് ബൈപ്പാസ് വഴി 5.7 ഓട്ടോമാർഗ്ഗം സ്കൂളിൽ എത്താം.

തൃശ്ശൂർ കോഴിക്കോട് കേരള ദേശീയപാതയിലെ ചൂണ്ടലിൽ നിന്നും പഴുന്നാന പുതുശ്ശേരി വഴി 4.7 ഓട്ടോമാർഗ്ഗം സ്കൂളിൽ എത്താം.

തൃശ്ശൂർ കോഴിക്കോട് കേരള ദേശീയപാതയിലെ വടക്കാഞ്ചേരിയിൽ നിന്നും കുന്നംകുളം റൂട്ട് 17 കിലോമീറ്റർ ബസ്സ്/ഓട്ടോമാർഗ്ഗം സ്കൂളിൽ എത്താം


{{#multimaps:10.66776,76.10854|zoom=11}}