സഹായം Reading Problems? Click here


എം.ടി എച്ച് എസ്സ് പത്തനാപുരം/സ്പോർട്സ്

Schoolwiki സംരംഭത്തിൽ നിന്ന്
< എം.ടി എച്ച് എസ്സ് പത്തനാപുരം
07:22, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്തനാപുരം എം.ടി.എച്ച്.എസ് ചാമ്പ്യന്മാർ

റവന്യൂജില്ലാ കായികമേളയിൽ 224 പോയിന്റുമായി പുനലൂർ ഉപജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സ്‌കൂൾതലത്തിൽ 89 പോയിന്റ് നേടിയ പുനലൂർ ഉപജില്ലയിലെ പത്തനാപുരം എം.ടി.എച്ച്.എസിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ്

റവന്യൂജില്ലാ കായികമേളയിൽ 224 പോയിന്റുമായി പുനലൂർ ഉപജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സ്‌കൂൾതലത്തിൽ 89 പോയിന്റ് നേടിയ പുനലൂർ ഉപജില്ലയിലെ പത്തനാപുരം എം.ടി.എച്ച്.എസിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ്. മൂന്നുദിവസമായി നടന്നുവന്ന കായികമേളയിൽ ആദ്യദിനംമുതലേ പുനലൂർ ഉപജില്ലയും പത്തനാപുരം എം.ടി.എച്ച്.എസും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.ചാമ്പ്യന്മാരായ പുനലൂർ ഉപജില്ല 24 സ്വർണവും 26 വെള്ളിയും 9 വെങ്കലവും കൊയ്തപ്പോൾ പത്തനാപുരം എം.ടി.എച്ച്.എസ്. 12 സ്വർണവും 9 വെള്ളിയും 2 വെങ്കലവും നേടി. 10 സ്വർണവും 15 വെള്ളിയും 13 വെങ്കലവും ലഭിച്ച ആതിഥേയരായ കൊല്ലം ഉപജില്ല 130 പോയിന്റുമായി രണ്ടാംസ്ഥാനത്തെത്തി. 11 സ്വർണവും 10 വെള്ളിയും 16 വെങ്കലവും നേടിയ ചാത്തന്നൂർ ഉപജില്ല 113.5 പോയിന്റുമായി മൂന്നാമതെത്തി.സ്‌കൂൾതലത്തിൽ പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസിനാണ് രണ്ടാംസ്ഥാനം. അഞ്ച് സ്വർണവും 10 വെള്ളിയും 3 വെങ്കലവുമായി 56 പോയിന്റും ലഭിച്ചു. 33 പോയിന്റുമായി കൊല്ലം ഉപജില്ലയിൽപ്പെട്ട തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസിനാണ് മൂന്നാംസ്ഥാനം. അഞ്ച് സ്വർണവും 2 വെള്ളിയും 2 വെങ്കലവും നേടി.സീനിയർ വിഭാഗത്തിൽ പുനലൂർ, ചവറ, കൊല്ലം ഉപജില്ലകൾ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ജൂനിയർ വിഭാഗത്തിൽ പുനലൂർ, ചാത്തന്നൂർ, അഞ്ചൽ ഉപജില്ലകളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ. പുനലൂർ, ചാത്തന്നൂർ, കൊല്ലം ഉപജില്ലകൾ സബ് ജുനിയർ വിഭാഗത്തിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായി.സമാപന സമ്മേളനം എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.ശ്രീകല സമ്മാനങ്ങൾ വിതരണം ചെയ്തു. മേയർ വി.രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു.