എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
വിലാസം
പൂങ്കാവ്

പൂങ്കാവ്,
പാതിരപ്പള്ളി പി.ഒ,
ആലപ്പുഴ
,
688521
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ0477 2249466
ഇമെയിൽinfo.mihs@gmail.com,
35052alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ലിസി ഇഗ്നേഷ്യസ്
അവസാനം തിരുത്തിയത്
13-12-2019Mihs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

"വിത്തമെന്തിന് മർത്ത്യർക്ക്
വിദ്യ കൈവശമുണ്ടെങ്കിൽ"
സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജ‍യം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് ‍ നേടാനായി. 1985 മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അണിയാൻ ഈ സരസ്വതീ ക്ഷേത്രത്തിന് ഇടവന്നു. സംസ്ഥാനതല പി .റ്റി .എ. അവാർഡ്. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും.സി. എൽസ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 2008-ൽ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂൾ വെബ് സൈറ്റ് http://www.mihs.in നിലവിൽ വന്നു. 2009-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ‍ ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ റവ സി. എൽസയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിച്ചു.

മാനേജ്‌മെന്റ്

മേരി ഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സി. ഗ്രേസി ജോർജ്ജ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. മേരി കാരാമക്കുഴിയിൽ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് ഫോട്ടോ വർഷം
സി.എൽസ വാരപ്പടവിൽ 1983-1999
സി. ബെനീററ 1999-2001
സി. മേഴ്സി ജോസഫ് 2001-2007
സി. ലിസി ഇഗ്നേഷ്യസ് 2007-2019
സി. മേരി കാരാമക്കുഴിയിൽ 2019 -

പൂർവ്വ വിദ്യാർത്ഥി സംഘടന

മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ


മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന മിയോസ, (MIOSA) എന്ന പേരിൽ പുനസംഘടിപ്പിച്ചു.




ഹാൾ ഓഫ് ഫെയിം (1986 - 2005)

വർഷം ടോപ്‌ സ്കോറർ ബെസ്റ്റ് സ്റ്റുഡന്റ് വിജയശതമാനം
1986 റജിമോൻ വി ആർ സന്തോഷ്‌.ഏ.വി 97
1987 രാജേശ്വരി രാജേശ്വരി 94
1988 ഗിൽബർട്ട് മാത്യു ജോബ്‌.പി.എസ് 95
1989 ബിജു അഗസ്റ്റിൻ സോന എസ് 97
1990 ജയലക്ഷ്മി സിനി.കെ തോമസ്‌ 91
1991 ജോയ്.പി.എസ് ബിന്ദു പ്രഭാകർ 97
1992 വർഗീസ്‌ . വി.ജി വർഗീസ്‌ . വി.ജി 94
1993 സുനിൽകുമാർ സിനോദ്. എം. ഡി 96
1994 രാജേഷ് പി രാജേഷ് പി 96
1995 മേരി ദീപ്തി മേരി ദീപ്തി 95
1996 ആശാ പ്രകാശ്‌ രമ്യ നായർ.റ്റി 94
1997 പ്രദീപ്‌കുമാർ . കെ.ആർ ടെബിൻ ഫ്രാൻസിസ് 94
1998 സായ. എസ് ഉണ്ണികൃഷ്ണൻ. ആർ 96
1999 ടോണി ചാക്കോ ടോണി ചാക്കോ 90
2000 രജിത്ത് .ആർ ടീനാ ഫ്രാൻസിസ് 93
2001 89
2002 അഞ്ചു . എ അഞ്ചു . എ 94
2003 വിനീതമോൾ .എസ് വിനീതമോൾ .എസ് 94
2004 ആൻസി . കെ . എ ആൻസി . കെ . എ 85
2005 82
വർഷം ഫുൾ A പ്ലസ്‌ ബെസ്റ്റ് സ്റ്റുഡന്റ് വിജയശതമാനം
2006 85
2007 94
2008 4 ആതിര മോഹൻദാസ്‌ 94
2009 5 സോഫിയ അഗസ്റ്റിൻ 100
2010 7 ശ്രീലക്ഷ്മി . എസ് 100
2011 3 ജോസഫ്‌ സിറാജ് 99.14
2012 8 ചിച്ചു രാജു 100
2013 10 ജിത്തു ജോസ് 100
2014 12 ഷൈനു . എസ് കുമാർ 99.2
2015 9 വിവേക് വിനോദ് 100
2016 30 അമൃതാ സ്ടീഫെൻ 100
2017 28 അഭിജിത്ത് മനോജ്‌ 100
2018 44 ആര്യ മാർട്ടിൻ 100
2019 51 വിജയലക്ഷ്മി. ജി 100

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

അകത്തളം

അദ്ധ്യാപകർ , അനദ്ധ്യാപകർ
പി.റ്റി.എ
വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ

വാതിൽപ്പുറം

അയൽ വിദ്യാലയങ്ങൾ
അയൽ സ്ഥാപനങ്ങൾ

Follow MIHS on

വെബ്‌സൈറ്റ്
ഫേസ്‌ബുക്ക്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 66 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക
  • പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

{{#multimaps:9.5289,76.3207|zoom=15}}

"https://schoolwiki.in/index.php?title=എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്&oldid=683818" എന്ന താളിൽനിന്ന് ശേഖരിച്ചത്