എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/ക്രൂരതയുടെ തിരിച്ചടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്രൂരതയുടെ തിരിച്ചടികൾ

പച്ച പുതപ്പിട്ട് ഭംഗിയായി നിൽക്കുന്ന കുന്നിനും ഉണ്ട് കുന്നോളം മോഹങ്ങൾ
ജീവജാലങ്ങളുടെ താങ്ങായി തണലായി നീർത്തുള്ളി കൊണ്ടാ ഖജനാവ് നിറക്കാൻ
നാം അതിനുള്ളിലെ സൗന്ദര്യം ആകുന്ന വൃക്ഷങ്ങളെ കണ്ട്
കണ്ടാ നിമിഷത്തിൽ വേരോടെ പിഴുതെറിഞ്ഞു
കുന്നിന് ഒരറ്റം മുതൽ യന്ത്ര കൈകൊണ്ട് കാർന്നു തിന്നു കൊണ്ടേയിരിന്നു
നമ്മുടെ മുന്നിലതാ മോഹങ്ങൾ വെടിഞ്ഞ് നിലം പൊത്തുന്നു
കരയുന്ന കണ്ണുകൾ കാണാതെ നെഞ്ചിൽ മുകളിൽ മണിമാളിക കെട്ടി സുഖിക്കുന്നു നാം ....
കിളികളുടെ കൂടെടുത്ത് നാം കെട്ടി ഉയർത്തിയത്
എത്ര പേരുടെ ശാപം ആണെന്നോ ....
ഓർക്കുക കൂട്ടരേ
ഭൂമി ഒന്നടി തെറ്റിയാൽ
നമ്മുടെ നെഞ്ചിലാ വീട് വന്ന് പതിക്കുമ്പോൾ
അവസാന ശ്വാസവും പറയും എന്തിന് ഇത്ര വലിയ മോഹങ്ങൾ
ഓർക്കുക
അമിത ആഗ്രഹങ്ങൾ വിഷത്താൽ കുത്തിവയ്ക്കും എന്ന്

ഷിഫാന കെ. പി
9 H എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത