ഊരാളിഭാഷ

Schoolwiki സംരംഭത്തിൽ നിന്ന്

വയനാട്ടിലെ ആദിമ ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഒരു ജനസമൂഹമാണ് ഊരാളിക്കുറുമർ. ഈ ജനസമൂഹം കൂട്ടത്തോടെയാണ് താമസിക്കുന്നത്. കൂട്ടമായി താമസിച്ചിരുന്ന ഈ സ്ഥലങ്ങൾ ഊരുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിൽ നിന്നാവ​ണം ഇക്കൂട്ടർക്ക് ഊരാളി എന്ന പേര് നിഷ്പാദിച്ചത് എന്നു കരുതാം. ഊരുകൾക്ക് ഒരു അധിപൻ ഉണ്ട്. ഊരു മൂപ്പൻ 'മുതലി എന്ന പേരിലാണ് അറിയപ്പെടുന്നത് മുതലിയുടെ നേതൃത്വത്തിലാണ് ഊരിലെ ആചാരനുഷ്ഠാനങ്ങൾ നടന്നിരുന്നത്. ആദ്യകാലങ്ങളിൽ സ്ഥിരമായ ഒരു താമസസ്ഥലം തെരഞ്ഞെടുത്തിരുന്നില്ല. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറി മാറി താമസിക്കാൻ ഇഷ്ടപ്പെടുന്നവരായിരുന്നു. അതിനു കാരണം പ്രധാനമായും പുനം കൃഷിയാണ് നടത്തിയിരുന്നത്. റാഗി (മുത്താറി) കറുത്തൻ നെല്ല് എന്നിവയാണ് കൃഷിക്കായി തിരഞ്ഞെടുത്ത വിളകൾ. അവർ കൃഷിസ്ഥലത്തിനു സമീപം ചെറിയ കുടിൽ കെട്ടി താമസിച്ചു. ഒരു പ്രദേശത്തെ കൃഷി കഴിഞ്ഞാൽ അനുയോജ്യമായ കൃഷി സ്ഥലങ്ങൾ തേടി പോവുകയും ചെയ്തിരുന്നു .ഇതാണ് ഊരാളി വർഗ്ഗത്തിൻറെ ആദ്യകാല ആദ്യകാല സാമൂഹികജീവിതം . ഇതിനുപുറമേ ഉപജീവനമാർഗ്ഗമായി മേലാളന്മാരുടെ ഭവനങ്ങളിലും തൊഴിൽ ചെയ്തുവന്നിരുന്നു. ഊരാളി വർഗ്ഗക്കാരാണ് വയനാട്ടിലെ ആശാരി പണി കൊല്ലപ്പണി മുതലായവ ചെയ്തിരുന്നത്. കാർഷികവും ഗാർഹികവും ആയ ആവശ്യങ്ങൾക്കുള്ള പണിയായുധങ്ങൾ , നിർമ്മിച്ചിരുന്നു .നായാട്ടിന് ആവശ്യമായ ഉപകരണങ്ങൾ നിർമിച്ചിരുന്നു. വട്ടി കുട്ട മുറം തുടങ്ങിയ ഗാർഹികാവശ്യത്തിനുള്ള ഉപകരണങ്ങളും ഇവരാണ് നിർമിച്ചിരുന്നത്. പുതിയ കാലത്ത് ജനങ്ങൾ തിങ്ങിപ്പാർക്കാൻ തുടങ്ങിയതോടെ കൃഷിസ്ഥലങ്ങൾ ഭൂവുടമകളുടെ സ്വന്തമാവുകയും ചെയ്തു. തത്ഫലമായി ഇവർ ഒരു പ്രത്യേക സ്ഥലത്ത് സ്ഥിരമായി താമസിക്കാൻ നിർബന്ധിതരായിത്തീർന്നു. ഇപ്പോൾ കൃഷിചെയ്യാനുള്ള സ്ഥലത്തിൻറെ അഭാവംമൂലം മിക്കവരും സ്വന്തം കൃഷി ഉപേക്ഷിക്കുകയും ജന്മിമാരുടെ കീഴിൽ പണിയെടുക്കുകയും ചെയ്തുപോന്നു. കുട്ട മുറം മൺപാത്ര നിർമ്മാണം തുടങ്ങിയവ കുലത്തൊഴിലായി സ്വീകരിച്ചവരാണ് ഇവർ. നിർമിക്കുന്ന ഉൽപന്നങ്ങൾ തലച്ചുമടായി കൊണ്ടുനടന്നു മറ്റാളുകൾക്ക് വിറ്റാണ് പണം കണ്ടെത്തുന്നത്. ആചാരങ്ങളും വിശ്വാസങ്ങളും കൃത്യമായി പാലിച്ചിരുന്ന ഒരു ജനസമൂഹമായിരുന്നു ഊരാളി മാർ . ഊരുകളിൽ ദൈവപ്പുര എന്നൊരു സംവിധാനം പ്രവർത്തിച്ചിരുന്നു. ദൈവപ്പുരയോട് അനുബന്ധിച്ച് കോമരം തുള്ളൽ എന്നൊരു ചടങ്ങ് നടത്തിയിരുന്നു. ഏതെങ്കിലും തരത്തിൽ അസുഖങ്ങൾ വന്നാൽ പ്രധാനമായും ഇവരുടെ സമൂഹത്തിൽ തന്നെയുള്ള നാട്ടുവൈദ്യന്മാർ ആയിരുന്നു ചികിത്സിച്ചിരുന്നത്. മൂന്നാംമഠം, അഞ്ചാം മഠം, ഏഴാം മഠം എന്നീ കുലങ്ങൾ ആയിരുന്നു ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത് കുലത്തിന് യോജിച്ച വിവാഹബന്ധം മാത്രമേ പിന്തുടർന്നിരുന്നുള്ലു. ഊരുമൂപ്പനായ മുതലിയാണ് വിവാഹം നടത്തിക്കൊടുക്കുന്നത് രസകരമായ ചടങ്ങുകളാണ് വിവാഹത്തിനുള്ളത്. വിവാഹം തീരുമാനിച്ചാൽ വിവാഹത്തിന് മുമ്പ് വരനെ വധുവിന്റെ വീട്ടിൽ കുറച്ചുകാലത്തേക്ക് താമസിപ്പിക്കും .വരൻറെ ജോലി ചെയ്യാനുള്ള കഴിവും കാര്യക്ഷമതയും പക്വതയും ഒക്കെ മനസിലാക്കി എടുക്കുകയാണ് ഈ താമസത്തിന് ലക്ഷ്യം .എല്ലാം ബോധ്യപ്പെട്ടാൽ വിവാഹം മൂപ്പന്മാരുടെ നേതൃത്വത്തിൽ നടത്തിക്കൊടുക്കും . വിവാഹശേഷം വരന്റെ ഗൃഹത്തിലേക്ക് വധൂവരന്മാർ പോവുകയാണ് ചെയ്യുക . കല്യാണത്തിന് പുടവ കൊടുക്കൽ ചടങ്ങ് ഉണ്ടായിരുന്നു. പാരമ്പര്യ വേഷങ്ഹളായ മുണ്ട്,കച്ച, കവണിഎന്നീ വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ആഭരണങ്ങളായി കല്ലുമാല കുപ്പിവള ചെമ്പ് മോതിരം എന്നിവ ഉപയോഗിച്ചിരുന്നു. പ്രസവം മുതലായ കാര്യങ്ങൾക്ക് ഒരിക്കലും ജന്മഗൃഹത്തിലേക്ക് സ്ത്രീകൾ പോകുന്ന പതിവ് അവർക്കിടയിൽ ഇല്ല. നിഷിദ്ധദ്ധമായ ഒരു ചടങ്ങായിരുന്നു പമ്ടത്തെ ഊരാളിമാർക്കിടയിൽ ഇത്. ഇവർക്കിടയിൽ കുഞ്ഞിന് ചരട് കെട്ട്, തിരണ്ടുകല്യാണം തുടങ്ങിയ ആചാരങ്ങൾ നിലനിന്നിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഊരാളി സമൂഹക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. തങ്ങളുടെ കുലത്തൊഴിലായ കുട്ട നിർമ്മാണം മൺപാത്ര നിർമ്മാണം എന്നിവ പുതുതലമുറ തലമുറയെ പഠിപ്പിക്കാനാണ് അവർ താൽപര്യം കാണിച്ചിരുന്നത്. മരണാനന്തര ചടങ്ങുകൾക്ക് അവർക്കിടയിൽ പ്രത്യേകതകളുണ്ട് സ്ത്രീകൾ മരിച്ചാൽ എല്ലാദിവസവും ഏഴാം ദിവസവും പുരുഷന്മാർ മരിച്ചാൽ ഒൻപതാം ദിവസവുമാണ് അടിയന്തര ചടങ്ങ് നടത്തിയിരുന്നത്. ചടങ്ങിനു മുന്നോടിയായി പുല ആചരിക്കുന്ന പതിവും സമൂഹത്തിലുണ്ടായിരുന്നു. ഈ സമയത്ത് രാത്രി മുഴുവൻ നീണ്ട കോമരം തുള്ളൽ എന്ന ചടങ്ങിൽ ആചരിച്ചിരുന്നു . മരിച്ചവരുടെ ആത്മാവ് കോമരത്തിന്റെ ശരീരത്തിൽ പ്രവേശിക്കുകയും മരണകാരണം പറയുകയും ചെയ്യും എന്നാണ് ഈ സമൂഹത്തിന്റെ വിശ്വാസം . മരിച്ചവരെ സംസ്കരിക്കാൻ ചുടലപ്പറമ്പ് എന്ന പ്രത്യേകമായ സ്ഥലം ഇവർക്കുണ്ട് മരിച്ചവർക്ക് വേണ്ടി കണ്ണീർ പൊഴിക്കൽ എന്ന ചടങ്ങും ഈ വിഭാഗത്തിലുണ്ട് ഒരാൾ ഇവരുടെ സമൂഹത്തിനടന്നിരുന്നു. വിനോദത്തിനായി ജന്മിമാരുടെ വീടുകളിൽ കാവുകളിൽ തിറ കാണാൻ പോകുന്ന പതിവുണ്ടായിരുന്നു ചെറിയൊരു ഉത്സവസ്ഥലം പോലെയായിരുന്നു ഈ കാവുകൾ വയനാട്ടിൽ എല്ലാ സ്ഥലങ്ങളിലും ഇവർ കാണപ്പെടുന്ിന. പഴയ പല്ലവരുടെ പിൻഗാമികളാണിവരെന്നു എഡ്ഗാർ തേസ്റ്റണ് അഭിപ്രായമുണ്ട്.എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങളും ധാരാളമായി കാണാം. വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് ഊരാളിക്കുറുമർ. ഊരിന്റെ അധിപതികൾ എന്ന അർത്ഥത്തിലാണ് ഊരാളികൾ എന്ന പേര് വന്നതെന്നു പറയപ്പെടുന്നു. കാർഷികോപകരണങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ദരാണിവർ. ഇരുമ്പുപകരണങ്ങളുടെ നിർമ്മാണം കുട്ട, മുറം മുതലായ മുള യുല്പ്പന്നങ്ങളുടെ നിർമ്മാണമാണിവരുടെ തൊഴിൽ. വയനാട്ടിൽ എല്ലാ സ്ഥലങ്ങളിലും ഇവർ കാണപ്പെടുന്നു. പഴയ പല്ലവരുടെപിൻഗാമികളാണിവരെന്നു എഡ്ഗാർ തേസ്റ്റണ് അഭിപ്രായമുണ്ട്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങളും ധാരാളമായി ഇവർ ഉപയോഗിക്കാറുണ്ട്. മൂടക്കൊല്ലി, ചോയിക്കൊല്ലി, എന്നിവിടങ്ങളാണ് അധിവാസ മേഖലകൾ

 
അകല് - പകല്
അക്ക – മൂത്തപ്പൻ
അക്കി - പക്ഷി
അക്ക്ൻ - ഏടത്തി
അഗ്ഗ– കയർ
അങ്കാഡി-പിടിക
അജജി - മുത്തശ്ശി
അജജ്ൻ - മുത്തച്ഛൻ
അടിയമനെ - അടുക്കള
അടൈ - അപ്പം
അട്ക് -പുളുക്
അട്ക്കൾ ഒൺപ്ക്ക – വിറക് അടുപ്പിൽവെക്കുക
അട്ടാള് - തട്ട്
അട്ടി - മുറ്റം
അണ്ണുത് - അണ്ണന്റെ
അണ്ണുമക – പെൺ
അണ്ണെ -ഏട്ടൻ
അന്ന – ചോറ്
അന്റിക്കായ് - പപ്പായ
അപ - അവൾ
അബ്ബെ- അമ്മ
അമ്പു - വള്ളി
അർല് - ഉരൽ
അല്ലി - അവിടെ
അല്ലി - പല്ലി
അശി - വിശപ്പ്
അളകുന്തളു - തലമുടി
അളദ് - കരയൽ
അളസക്കായ് - ചക്ക
അളിയൻ -സഹോദരി ഭർത്താവ്
ആടദ് - ചാടുക
ആടു-പാട്ട്
ആതളക്കായു-പാവയ്ക്ക.
ആമിജി-പായൽ
ആമെ - ആമ
ആവൂ - പാമ്പ്
ഇണ്ടിതു - ഭാര്യ
ഉഗുറു-നഖം
ഉച്ചയദ് - മൂത്രം
ഉട്കെത്തി - പെൺ കുട്ടി
ഉട്ഗ് ൻ - ആൺകുട്ടി
ഉതക്ക - കരി
ഉത്തു - പുറ്റ്
ഉപ്പു - ഉപ്പ്
ഉമ്മാള് - മുട്ട
ഉർക്ക – രാത്രി
ഉർമ്പ് - ഉറുമ്പ്
ഉളുവ് -പുളുവ്
ഉള്ളി-പുളി
എത്തത് - പെററു
എത്ത് - കാള
എത്ത് - മൂരി
എരഡ്-രണ്ടു
എരി - അരി
എരു ഗെട്ടദ് - ഉഴുക
എലശവെ - മുറുക്കാൻ
എലെ, സപ്പു - ഇല
എശറു - പേര്
എറുക് - അടിക്കുക
എറുവെ - വെട്ടുകത്തി
എറ്ക്കെ - അടുത്ത്
എറ്റ്ക് - അടിക്കുക
ഏകെ -നാത്ത
ഏക്ക് - എനിക്ക്
ഏനു - പേൻ
ഏനു് - തേനു്
ഏർലെ - എവിടെ
ഏറുകെട്ട് - കറുപ്പ്കാ
ഒത്തരെ-രാവിലെ
ഒത്തേലെ -തൊഴുത്ത്
ഒത്ത് - പശു
ഒനക്കെ- ഉലക്ക
ഒന്തു - ഒന്നു
ഒപ്പര - ഒപ്പം
ഒപ്പിയ്-ചാണകം
ഒർഗൊദ്ധെ -പൊലച്ച
ഒറള് - ഉരൽ
ഒറ്കൊത്തെ - രാവിലെ
ഓടത് - ഓടുക
ഓട്കേ - ഓടുക
ഓതദ് - വായിക്കുക
ഓയ്തു - അഞ്ച്
ഓലെ - കമ്മൽ
ഓളു - ഏഴ്
കച്ചദ്- കടിക്കുക
കടൽ - കട്ടിൽ
കട്ക്ക് - കമ്മൽ
കട്മുങ്ങൻ - വാൽമാക്രി
കണ്ണ് - മിഴി
കതാള – കട്ക്ക്
കത്ത്ക് - കഴുകുക
കദ്യ് തിന്നദ്- കക്കുക
കപ്പലാണ്ടി - കശുമാങ്ങ
കപ്പെ - തവള
കമ്പളക്കായ്-മത്തങ്ങ
കലെ - കലം
കല്ല് - കല്ല്
കൾവ് - കളവ്
കറെ - പശുക്കുട്ടി
കാടു– കാടു്
കായൈല് - മുള
കാളെ - കാള
കിക്കെ - കുട
കിനി - ചെവി
കിമി – കടുക്കാൻ
കിരിമക്ക് - ചെറിയ മക്കൾ
കിരിയ് - കരി
കിരിവിനു -പരള്
കിരീ മൻച്ച്ൻ - ചെറുപ്പക്കാർ
കിര്നൊരികയ് - ഉള്ളിനാരങ്ങ
കിവിയ് - ചെകിട്
കീപ്പക്ക് - തൊക്ക്, തൊലി
കീയ് - കയ്യ്
കീരെ - വീട്
കീല് - തവി
കുങ്കയ് - മത്തങ്ങ
കുടിയത് -കുടിക്കുക
കുട്ടുകെ - അരിവാളു്
കുന്നി - തേനിച്ച
കുപ്പായ് - കുപ്പായം
കുമപാളെ - പുതി
കുസു -കുട്ടി
കുറ്റിപുട്ട് - പുട്ട്
കൂതിക്കായ് -കുമ്പളങ്ങ
കൂമൻ - മൂങ്ങ
കൂയിദൂത് -കൂവുക
കൂൾതക്കയ് - പളച്ചക്ക
കെത്തുട്ക്ക് - കിളയ്ക്കുക
കെപ്പയ്ക്ക – കയ്പ്പക്ക
കെലൺ ഗൊണ്ടാൾ - വരൻ
കെലൺ പൊണാക്ക്ൻ - വധു
കെലയാദ് - ചിത്തപറയുക
കെലുവെ - അരിവാൾ
കൊച്ച – കൊക്ക്
കൊച്ചച്ചൻ - അച്ഛന്റെ അനുജൻ
കൊഞ്ചി - കഞ്ഞി
കൊടൽ നാരങ്ങ – ഓറഞ്ച്
കൊടുവൻ - കഴുകൻ
കൊട്ക് - കൊടുക്കൽ
കൊട്ക്കൽ പുലി - വാളം പുളി
കൊട്ടകെ - തൊഴുത്ത്
കൊത്തി - പൂച്ച
കോമാളെ - കഴുത്ത്
കോലി - കോഴി
കോളാലി - കൊടാലി
കോളി - കോഴി
ക്ട്കെ - ഭിത്തി
ക്യാമോളെ - കള്ളി
ക്യാമ്പ് -താള്
ഗഞ്ചി- കഞ്ഞി
ഗണ്ടെ-മണി
ഗണ്ട് - ആൺ
ഗതലു - ചിതൽ
ഗദ്ദെ-വയൽ
ഗന്തേരത്ത് - വൈകുന്നേരം
ഗറട്ടെ - ചിരട്ട
ഗാടി - വണ്ടി
ഗാസിവി - കടുകു്
ഗാസ് -കിഴങ്ങ്
ഗാളി വീശദ്- കാറ്റ്
ഗിണ്ടി -കിണ്ടി
ഗുളി -കുളി
ഗൂതലി - തൂമ്പ
ഗെദ്ദെ കിയ്യാദ് - കൊയ്യുക
ഗൊണ്ടാൾക്ര്ൻ -ചെറിയവൻ
ഗോണി - ചാക്ക്
ഗോതക്ക് - ഗോതമ്പ്
ചംകലെ - ചെപ്പുകുടം
ചക്കർ കാർങ്ക് - മധുരക്കിഴങ്ങ്
ചടെ - കോർത്ത (മീൻ പിടിക്കാനുള്ള കൂട)
ചപ്പൾ കാപ്പി - മധുരമില്ലാത്ത ക്കാപ്പി
ചിക്കപ്പ - ഇളയച്ഛൻ
ചിക്കെ - വിറക്
ചിന്നദു - ചെറത്
ചിമിണി - മണ്ണെണ്ണ
ചൂര്യെ-പിശ്ശാത്തി
ചെണ്ണെ - അണ്ണാൻ
ചെറ്പ്പ് - ചെരുപ്പ്
ചേബു - താള്
ചേല്ല - ചേല
ചേള് - തേള്
ജഗതി - ചുമര്
ജന - ആളുകൾ -
ജന-ജനം
ജീർമക്കെ -ചീരമുളക്
തകപാല് - മുളത്തിൽ
തകയ് മെറെ - പ്ലാവ്
തട്ട് - മച്ച്
തപ്പൂ മീനു - വലിയമീൻ
തബലെ -പാത്രം
തലൊമ്പ് ല് - ജലദോഷം
തികത്തുട്ക – മുണ്ടുടുക്കുക
തികത്തെ - തുണി
തിനദ് - തിന്നുക
തിനദ് -ഉണ്ണുക
തിമ്പ്ക് - തുമ്മുക
തീപ്പ് - മധുരം
തീബു - തണല്
തുപ്പദ് - തൂപ്പല്
തുപ്പദ് – ഉമിനീരു്
തൂശി- സൂചി -
തെങ്കെ-പെണ്ണുങ്ങൾ
തെറദെത്ത് - മുറിഞ്ഞു
തെറ്റി - അമ്മായി
തേനക്കായ് - തേങ്ങ
തൊർചുക – ചൊറിയുക
തോത്തയ് - തോത്തക്ക
തോൾപ്പ്ഗ് -തോത്ത്
ദന – പശു
ദാരി - വഴി
ദാരി - റോട്
ദാവത്തദ്-ദാഹിക്കുക
ദീരെ -തുരത്ത്
ദെട്ടെ - മുളങ്കുറ്റി
ദൊട്ടപ്പ-മുത്തച്ഛൻ
ദോശെ - ദോശ
നകണ്ട – ഭർത്താവ്
നഗയദ് - ചിരി
നങ്ക മനെ- എന്റൊ വീടു്
നായ് - പട്ടി
നിഘ് - കെഞ്ഞി
നിങ്ക് - നിങ്ങൾ
നിറ – നിറം
നീക്ക – നിനക്ക്
നീര് - വെള്ളം
നീർ - വെള്ളം
നീര് നിയത് -കുളി
നെഗ് ഗ് -തുള്ളുക
നെടയത് - നടക്കുക
നെയ്ക്കായ് - ഉറുവിളിക്ക
നൊണ്ട് ‌- ആളുകൂടൽ
നോടത്-നോക്കുക
നോവ് - വേദന
പദ്ധ് -മൂങ്ങ
പല്ലി - പൂമ്പാറ്റ
പാറുറ്മ്പ് -പുളിയുറുമ്പ്
പിക്കി - പക്കി
പിടിയറ്റ് -പിടിക്കുക
പിയോട -പോണ്
പീതി - ചാരം
പുകസപ്പു-പുകയില
പുല്ലി - പശക്കോൽ
പുളി-നാരങ്ങ
പുളെ-പുഴ
പുള്ളു - വൈക്കോൽ
പൂജെ - പൂജ
പൂമ്പാറ്റെ - പൂമ്പാറ്റ
പൂളെ - കപ്പ
പൂളെ - പൂള, മരച്ചീനി
പെൻപ് -അസുഖം
പേദെ -കുറുവ
പേറ്മക്ക് -പേരമക്കൾ
പൊൻമാൻ - പൊന്മാൻ
പൊത്ത് - മാളം
പോക്കെ -പോക്ക
പോത്തു - പോത്ത്
ഫൂ - പൂവ്
ബങ്കായ – ഉള്ളി
ബട്ട – മല
ബട്ടെ - മുണ്ട്
ബണക്ക് - വിളക്ക്
ബത്ത – നെല്ല്
ബത്തെക്കുത്ത്ക്ക – നെല്ല് കുത്തുക
ബത്തേപ്പുല്ല് -വൈക്കോൽ‍
ബപ്പട – പപ്പടം
ബയർജൊട്ത് -ദാഹം
ബരല് - ചൂൽ
ബളാറ് - കുറുന്തോട്ടി ചൂല്
ബളി - വെളിച്ചം
ബളെ - വള
ബറ്റടെ - ചപ്പുചവർ
ബാഡു - ഇറച്ച
ബാള് - വാല്
ബാൾ മോന്തെ- വാഴചുണ്ട്
ബാൾക്കയ് - വാഴക്ക
ബിങ്കിബെട്ടി - തീപ്പെട്ടി
ബിജ്ജ് - പരുന്ത്
ബിഞ്ചെ -പുകയില
ബിര്ക്കിതക്കയ് - വരിക്ക ചക്ക
ബീൻസ് പോർബിച്ച് - ബീൻസ് പയർ
ബുതോനു - വിരുന്ന്
ബെക്കുട്ക്ക – ഒഴിക്കുക
ബെതിനിക്കായ – വഴുതിനിങ്ങ
ബെത്തി - ചെളി
ബെന്നു - ശരീരം
ബെർലാലെ -വെറ്റില
ബെര്ശി - പണം
ബെൽക്കിവ്ദ് -കൂട്ടംകൂടുക
ബെല്ല – ശർക്കര
ബേട്ക് -കൊണ്ടുവരൽ
ബൊൺകാറ്ന -എട്ടുകാലി
ബൊവുക – വരുക
മക്കായ് - മുളക്
മക്ക് - മക്കൾ
മടക്കെ -കലം
മണസക്കായ് - മുളക്
മൺകങ്കാളെ - ചോറുകഴിക്കാനുള്ള മൺപാത്രം
മത്താടത്-മിണ്ടുക
മനെ - വീട്
മന്തേന– ഉച്ച
മന്ത്-മരുന്ന്
മര-മരം
മളുവ് - മഴു
മളെ - മഴ
മളെ - മഴ
മാങ്കമെറെ - മാവ്
മാനിച്ചൂല്- മാനിച്ചൂല്
മാമ - അമ്മാവൻ
മാമൻ - അമ്മാവൻ
മാമ്പിശ്ക്കായ് - പേരക്ക
മാലെ -താലി
മാലെ-മാല
മാവുക്കായ് - മാങ്ങ
മിദ് മെരെ - കരിമരുത്
മിന്നു - നക്ഷത്രം
മീനു - മീൻ
മീൻപുര്പ്ക് -മീൻപിടുത്തം
മുകട്ടെ- മൂക്കുത്തി
മുക്കുബട്ടു-മൂക്കുത്തി
മുജജ് - ഇടിചക്കയ്ക്കു മുമ്പുള്ള ചെറുചക്ക(കായ്)
മുത്റ് - പ്രേതം
മുള്ളരിക്ക – എരിക്ക്
മുള്ളു - മുള്ള്
മൂട്ടെ - മൂട്ട
മൂറു-മൂന്ന്
മൃഗത്ത്ർമക്ക് - മൃഗങ്ങളുടെ കുട്ടി
മെക്ക്ക - മെഴുകുക
മൊകറു - മുഖം
മൊഞ്ചിൽപിക്കി - ഒരുതരം മഞ്ഞ നിറത്തിലുള്ള പക്ഷി
മൊദുക്ക – വയസൻ
മൊദുക്കത്തി - വയസ്സത്തി
മൊലീൻമീനു - ഒരിനംചെറിയ മീൻ
മൊശ് ൻ -ചേചേച്യുടെ ഭർത്താവ്
മൊളെ- എല്ല്
മൊളൊവ്ക്ക – ഏടത്തി
മൊറ – മുറം
മോടെ - ആകാശം
മോതറെ - കുമോതിരം
മോറെ - മുകം
രസ – സ്വാദ്
രാവ് - രാത്രി
വട്ടവൻ -വട്ടോൻ
വാലെ-മോതിരം
വിരിപ്പ് -തോൾ
വില്ലു - വില്ല്
വിറിനീരു - വിയർപ്പ്
വൈനെ - മൈന
ശട്ടുക - തവി
ശാബാറ-മല്ലി
ശിക്കവെ - അമ്മായി
ശിടിലും ബളത് - ഇടിമിന്നൽ
ശീത -കുളിര്
ശുണ്ണെ-നാറ്
ശൂളെമക - തേവിടിശ്ശി
ശൊന്തായത്ത് - സസ്യം
സഗണി - ചാണകം
സവു ഒടയദ് - വിറക് വെട്ടുക
സറയ- കള്ള്
സാപ്പെ-പായ്
സൊളളെ - കൊതുക്
സ്വല്പ – ശകലം
ഹുള്ള് - പുല്ല്
ഹേളത് -കേൾക്കുക
റാഗി - മുത്താറി
റൈക്കെ - ബ്ലൗസ്

"https://schoolwiki.in/index.php?title=ഊരാളിഭാഷ&oldid=673881" എന്ന താളിൽനിന്ന് ശേഖരിച്ചത്