ഉപയോക്താവ്:Viswabharathi

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടയം ജില്ലയില്‍ വൈയ്ക്കം താലൂക്കില്‍ ഞീഴൂര്‍ ഗ്രാമത്തിന് തിലകക്കുറിയായ വിശ്വഭാരതി ശ്രീ നാരായണ ഹയര്‍ സെക്കണ്ടറി സ്കൂള്‍. സില്‍വര്‍ ജൂബിലിയിലേക്ക് അടുത്തുകൊണ്ടിരിയ്ക്കുന്ന ഈ സ്കൂളിന്റ ചരിത്രം ഞീഴൂര്‍ ഗ്രാമത്തിന്റയും സ്നേഹനിധികളായ പൂര്‍വ്വികരുടെയും കൂടി ചരിത്രമാണ്. 124 - ാംനമ്പര്‍ ഞീഴൂര്‍ എസ്.എന്‍.ഡി.പി.ശാഖായോഗത്തിന്റ ഉടമസ്ഥതയിലുള്ള വിശ്വഭാരതിയ്ക്ക് ഈ പേര് തന്നെ നല്‍കിയതില്‍ പുരോഗമനേച്ഛുക്കളായ മുന്‍കാല പ്രവര്‍ത്തകരുടെ ഉയര്‍ന്ന മനസ്സിനെ നമിയ്ക്കുന്നു. 1952 -ല്‍ ഞീഴൂര്‍ എസ്.എന്‍.ഡി.പി.യും ഞീഴൂര്‍ എന്‍.എസ്.എസ് കരയോഗവുംസംയുക്തമായി വിശ്വഭാരതി മിഡില്‍സ്കൂള്‍ ആരംഭിച്ചു. 1976 -ല്‍ സ്കൂളിന്റപൂര്‍ണ്ണാവകാശം എസ്.എന്‍.ഡി.പി.ശാഖായോഗത്തിന്റകീഴിലാക്കി.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Viswabharathi&oldid=362146" എന്ന താളിൽനിന്ന് ശേഖരിച്ചത്