ഉപയോക്താവ്:Saghss

Schoolwiki സംരംഭത്തിൽ നിന്ന്

അണയാത്ത ആത്മ ചൈതന്യത്തിൻെറ അലങ്കാരശോഭയോടെ അറിവിൻെറ അക്ഷയ ഖനികൾ തലമുറകൾക്ക് പകർന്നേകി നാടിന് തിലകക്കുറിയായി വിരാജിക്കുന്ന സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻററി സ്കൂൾ .... പതിറ്റാണ്ടുകളായി കോതമംഗലത്തിൻെറ അക്ഷര ജ്യോതിസ്സായി നിലകൊള്ളുന്ന സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻററി സ്കൂൾ അതിൻെറ ചരിത്രവഴിയിലെ 91 അദ്ധ്യയനവർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു.

         അറിവ് അനുഭവമായും അനുഭവം സംസ്കാരമായും പരിണമിക്കുമ്പോഴാണ് വിദ്യാഭ്യാസത്തിൻെറ ആത്യന്തികലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നത്. വിദ്യയെന്നാൽ കേവലം അക്ഷരജ്ഞാനം മാത്രമല്ലെന്നും മൂല്യാധിഷ്ഠിതമായ ജീവിതത്തെ രൂപപ്പെടുത്തുന്ന എല്ലാ അംശങ്ങളും കൂടിച്ചേരുന്നതായിരിക്കണം എന്നുള്ള ദർശനമാണ് ഈ സ്കൂളിനെ എന്നും നയിച്ച് പോരുന്നത് .ഏത് പ്രതിസന്ധിയിലും പൂർവ്വികർ കൈവിടാതെ ചേർത്ത് പിടിച്ച മൂല്യങ്ങൾ ഉറപ്പാക്കാൻ സ്കൂൾ എന്നും പ്രതി‍ജ്ഞാബദ്ധമാണ്. 
       ഒന്നര നൂറ്റാണ്ട് മുൻപ് സ്ത്രീവിദ്യാഭ്യാസം അചിന്ത്യമായിരുന്ന കാലഘട്ടത്തിലാണ് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് കർമ്മലീത്താ സന്യാസിനി സമൂഹം സ്ഥാപിച്ച് അവരിലൂടെ പെൺപള്ളിക്കൂടങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
"https://schoolwiki.in/index.php?title=ഉപയോക്താവ്:Saghss&oldid=603152" എന്ന താളിൽനിന്ന് ശേഖരിച്ചത്