ഉപയോക്താവ്:Modelschool

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Modelschool (സംവാദം | സംഭാവനകൾ) (സ്കൂള്‍ ചിത്രം)
Modelschool
വിലാസം
തിരുവനന്തപുരം
സ്ഥാപിതം10 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
അവസാനം തിരുത്തിയത്
23-01-2017Modelschool



തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡല്‍ സ്കൂള്‍.

ചരിത്രം

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യ‌ാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂര്‍ രാജ കുടുംബം 1885-ല്‍ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂള്‍ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് സ്കൂള്‍ ആരംഭിച്ചത്. 1903-ല്‍ സ്കൂള്‍ തൈക്കാട്ടേക്കു മാറ്റി. യൂറോപ്യന്‍ വാസ്തുശില്പ ചാതുരിയുള്ള പ്രൗഢഗംഭീരമായ പ്രധാന കെട്ടിടം. 1910-ല്‍ ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മ മഹാരാജാവാണ് പണികഴിപ്പിച്ചത്. പ്രഥമ പ്രിന്‍സിപ്പല്‍ ഡോ. ഇ എഫ് ക്ലാര്‍ക്കിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രശസ്തി നേടി. 1911ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥാപിതമായി. 1924ല്‍ മോഡല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു. 1975ല്‍ പ്രൈമറി വിഭാഗം അടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി. 1998ല്‍ ഹയര്‍സെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരുന്നത് പിന്നീട് നിര്‍ത്തലാക്കി. ക്ലാര്‍ക്ക്സ് ബില്‍ഡിംഗും ഹോസ്റ്റലും ക്രമേണ ക്ലാസ്മുറികളാക്കി. ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയം ആദ്യമായി അനുവദിച്ചത് ഈ സ്കൂളിലാണ്. വിശ്വപ്രസിദ്ധനായ ശ്രീ രവീന്ദ്രനാഥ ടാഗോര്‍ ഈ സ്കൂള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് മഹാകവി എം.പി അപ്പന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാര്‍ട്ട് ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവര്‍ത്തി പരിചയം, സംഗീതം, ഫിസിക്കല്‍ എജൂക്കേഷന്‍, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1910-13 ഡോ. ഇ എഫ് ക്ലാര്‍ക്ക്
1913 - 23 കെ വെങ്കടേശ്വര ഐയ്യര്‍
1920 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1993- എന്‍ സി ശ്രീകണ്ഠന്‍ നായര്‍, എം ഡാനിയല്‍
1904 ശ്യാമള ദേവി പി
1995-96 എസ് ശ്രീകുമാര്‍
1998-99 എസ് സുരേഷ് കുമാര്‍
1999 ജി സുകേശന്‍
1999-2001 എം ഇ അഹമ്മദ് നൂഹു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഉപയോക്താവ്:Modelschool&oldid=263822" എന്ന താളിൽനിന്ന് ശേഖരിച്ചത്