ഉപയോക്താവ്:19861

Schoolwiki സംരംഭത്തിൽ നിന്ന്

1921ൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ൽ മേലേതിൽ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ൽ തൊട്ടിയിൽ മൂസ്സാൻകുട്ടി മാസ്റ്റർ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എൽ.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയർത്തി. 1981ലാണ് പൂർണ്ണമായ രീതിയിൽ (1 മുതൽ 7 വരെ) ഇതൊരു യു പി സ്ക്കൂൾ ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ൽ മൂസ്സാൻകുട്ടി മാസ്റ്ററൂടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതിൽ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ആട്ടീരി.ഈ പ്രദേശത്ത് അടിസ്ഥാന പരമായ വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി വളരെ കഷ്ടപ്പാടുകൾ സഹിച്ച് പറപ്പൂർ സ്വദേശിയായ വളപ്പിൽ അഹമദ് മുസ്ല്യാർ 1921ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അതേ കാലഘട്ടത്തിൽ തന്നെ പറപ്പൂരിന്റെ വിദ്യാഭ്യാസ പുരോഗതിയിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു.പറപ്പൂർ ഈസ്റ്റ് (വീണാലുക്കൽ) എ.എം.എൽ.പി സ്കൂളിന്റെ മാനേജർ കൂടി ആയിരുന്നു അദ്ദേഹം. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന കോട്ടക്കൽ സ്വദേശി മേലേതിൽ മുഹമ്മദ്‌ സാഹിബ് 1950-ൽ ആട്ടീരി സ്‌കൂൾ വാങ്ങുകയും നടത്തിക്കൊണ്ടു പോരുകയും ചെയ്തു.പിന്നീട് 1952-ൽ ആട്ടീരി പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിൽ ഊന്നൽ നൽകി സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന തൊടിയിൽ മൂസാൻകുട്ടി മാസ്റ്റർ വാങ്ങിക്കുകയും ചെയ്തു.വളരെ ത്യാഗപൂർണ്ണമായ ശ്രമങ്ങളിലൂടെ സ്ഥാപനത്തെ മുന്നോട്ട് നയിക്കുകയും ചെയ്തു.മതപഠനവും സ്കൂളിൽ വെച്ച് നടത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത് . 1970 കാലഘട്ടമായപ്പോഴേക്കും ആട്ടീരി പ്രദേശത്തുകാർ വിദ്യാഭ്യാസ കാര്യങ്ങളിൽ തല്പ്പരർ ആയിക്കഴിഞ്ഞിരുന്നു.വിദ്യാഭ്യാസം സാമൂഹ്യ നന്മക്ക് അനിവാര്യമാണെന്ന ബോധം നാട്ടുകാരിലുണ്ടായി.അതിനാൽ ഈ വിദ്യാലയം ഒരു യു.പി സ്കൂൾ ആയി ഉയർത്തുന്നതിന് നാട്ടുകാരും അന്നത്തെ പ്രധാന അധ്യാപകനും മാനേജറും ആയിരുന്ന മൂസാൻ കുട്ടി മാസ്റ്ററും കൂടി ചേർന്നു നിരന്തരം സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിന്റെ് ഫലമായി 1979-ൽ ഇതൊരു യു.പി സ്കൂളായി മാറുമ്പോൾ ഇവിടെ 636 വിദ്യാർത്ഥികൾ പഠനം നടത്തുകയും 19 അധ്യാപകർ ജോലി ചെയ്യുകയും ചെയ്തിരുന്നു. 1942മുതൽ കുഞ്ഞഹമ്മദ് മാസ്റ്റർ,ഹസ്സൻ കുട്ടിമാസ്റ്റർ,അവറാൻ മാസ്റ്റർ,നഫീസ ടീച്ചർ,മൂസാൻ കു‍ട്ടി മാസ്റ്റർ,സുബൈദ ടീച്ചർ,ടി.എം.ബഷീർ മാസ്റ്റർ,ടി.മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ,വി റസിയ ടീച്ചർ എന്നിവർ ഈ സ്ഥാപനത്തിൽ പ്രധാന അധ്യാപകരായി ചുമതല വഹിച്ചു.നിലവിൽ മീന ജോൺ ആണ് ഈ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകനായി സേവനമനുഷ്ടിക്കുന്നത്.നിലവിൽ 45ഓളം അധ്യാപകരും 1100നടുത്ത് കുട്ടികളും ഉണ്ട് .ആരംഭ കാലം മുതൽ തന്നെ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്മെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.മഞ്ചേരിയിലെ കുരിക്കൾ എജ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയായ അഡ്വ.ഉസ്മാൻ കുരിക്കൾ ഒ.വി ക്ക് ശേഷം കൊണ്ടോട്ടിയിലെ വി.അബ്ദുൾ സലാം ഹാജിയാണ് ഇപ്പോഴത്തെ മാനേജർ.

"https://schoolwiki.in/index.php?title=ഉപയോക്താവ്:19861&oldid=978892" എന്ന താളിൽനിന്ന് ശേഖരിച്ചത്