ഉപയോക്താവിന്റെ സംവാദം:RAJEEV

Schoolwiki സംരംഭത്തിൽ നിന്ന്

വിവരങ്ങളുടെ വിശ്വസനീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ചിത്രങ്ങള്‍ക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015-1.png , 18015-pic-1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. താങ്കള്‍ ഉള്‍പ്പെടുത്തിയ ചില ചിത്രങ്ങള്‍ക്ക് സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി നല്‍കിയതായി കാണുന്നില്ല. ഇത്തരം ചിത്രങ്ങള്‍ മായ്ത്തുന്നതിനും over write ചെയ്യപ്പെടുന്നതിനും സാധ്യതയുണ്ട്. എത്രയും പെട്ടന്ന് ചിത്രത്തിന്റെ തലക്കെട്ട് മാറ്റേണ്ടതാണ്. ശബരിഷ് കെ 18:50, 3 ജനുവരി 2017 (IST)


നമസ്കാരം RAJEEV !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Button sig.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 10:34, 13 നവംബർ 2016 (IST)[മറുപടി]

  • ആ സ്കൂളിന്റെയോ ഉപയോക്താവിന്റെയോ സംവാദം താളിലോ നിര്‍ദ്ദേശം നല്കുാം

സര്‍, ഞാന്‍ താങ്കളുടെ പ്രൊഫൈല്‍ പരസ്യപ്പെടുത്തട്ടേ? കൈ പുസ്തകത്തില്‍ മാതൃകയായി ഉപയോഗിക്കട്ടേ ? ശബരിഷ് കെ 08:06, 18 നവംബർ 2016 (IST) ആകാം സര്‍.കുഴപ്പമില്ല..RAJEEV (സംവാദം) 09:43, 18 നവംബർ 2016 (IST) പ്രസന്റേഷനും കൈപുസ്തകവും വളരെ നന്നായിട്ടുണ്ട്.എളുപ്പം മനസ്സിലാക്കാന്‍ കഴിയും.ഉദ്യമം പ്രശംസനീയം തന്നെ‌.
അക്ഷരത്തെറ്റ് കളര്‍ ചെയ്ത് അയക്കട്ടെ!.കുഴപ്പമില്ലല്ലോ? RAJEEV (സംവാദം) 20:55, 20 നവംബർ 2016 (IST)[മറുപടി]

4/5 stars

ഗ്രേഡിംഗ്

മാഷെ,

സ്കൂള്‍ വിക്കി പേജുകളുടെ ഗ്രേഡിംഗ്, പേജുകള്‍ വിലയിരുത്തി മാത്രം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. --Kannans (സംവാദം) 11:11, 22 ഡിസംബർ 2016 (IST)

പഴയസംവാദം

വാര്യര്‍ സര്‍, ഇത് 2009 ‍ഡിസംബറിലെ അറിയിപ്പാണ്. അതില്‍ കഴിഞ്ഞ ദിവസത്തെ പരിശീലനത്തില്‍ ഒപ്പിടേണ്ടത് കാണിച്ചുകൊടുത്തപ്പോള്‍ പുതിയ തിയ്യതിയില്‍ ഒപ്പുവന്നത് മാത്രമാണ്. തെറ്റിദ്ധാരണയുണ്ടായതില്‍ ക്ഷമിക്കുക.ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 11:38, 2 ജനുവരി 2017 (IST)

റോന്തുചുറ്റല്‍

  • ഒരു തിരുത്ത് വിക്കിപീഡിയ/സ്കൂള്‍വിക്കിയുടെ ഉള്ളടക്കത്തിന് യോജിച്ചാതാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തകയാണ് റോന്തുചുറ്റൽ.
  • റോന്തു ചുറ്റാത്ത തിരുത്തലുകൾ ചുവന്ന നിരത്തിലുള്ള ഒരു ആശ്ചര്യചിഹ്നം കൊണ്ട് വെ​ളി​പ്പെ​ടുത്തും. (ഇതിന് സമീപകാലമാറ്റങ്ങള്‍ എന്ന താള്‍ കാണുക)
  • എന്നാല്‍ റോന്തു ചുറ്റൽ അവകാശമില്ലാത്ത ഉപയോക്താക്കൾക്ക് ഇത്തരം അടയാളങ്ങൾ കാണാൻ സാധിക്കില്ല.

തിരുത്തലുകളും പുതിയ താളുകളും റോന്തു ചുറ്റിയതായി അടയാളപ്പെടുത്താൻ ഒരു ഉപയോക്താവിന് നൽകുന്ന അനുവാദമാണ് റോന്തു ചുറ്റൽ. റോന്തു ചുറ്റൽ പൂർത്തിയാകാത്ത തിരുത്തുകൾ സംശോധനം ചെയ്യാൻ ഉപയോക്താവിന് ഇതു വഴി സഹായിക്കുന്നു. റോന്തു ചുറ്റുക വഴി വിജ്ഞാനകോശസംബന്ധമല്ലാത്ത തിരുത്തുകൾ മറ്റുള്ള റോന്തുചുറ്റൽക്കാർക്ക് പെട്ടെന്ന് കണ്ടെത്താനും അത്തരം തിരുത്തുകൾ തിരസ്കരിക്കാനോ അനായാസം സാധിക്കുന്നു.

റോന്തു ചുറ്റാൻ അവകാശമുള്ള ഉപയോക്താക്കൾക്ക് റോന്തു ചുറ്റാത്ത പുതിയ താളുകളുടെ ചുവട്ടിൽ വലതു ഭാഗത്തായും, എഡിറ്റ് മാറ്റങ്ങൾ കാണിക്കുന്ന പേജിന്റെ വലതു ഭാഗത്ത് മുകളിലായും "[ഈ താളിൽ റോന്തുചുറ്റിയതായി രേഖപ്പെടുത്തുക]" എന്ന ഒരു ലിങ്ക് കാണാൻ സാധിക്കും. അതുപോലെ സമീപകാലമാറ്റങ്ങളിൽ റോന്തു ചുറ്റാത്ത തിരുത്തലുകളുള്ള വരിയിൽ താളിന്റെ പേരിന്റെ മുന്നിലായി ഒരു ! ആശ്ചര്യചിഹ്നം കൊണ്ട് അടയാളപ്പെടുത്തിയിരിക്കും. തിരുത്തലുകളും പുതിയ താളുകളും സ്കൂവിക്കിയുടെ ഉള്ളടക്കത്തിന് യോജിച്ചതാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തകയാണ് റോന്തു ചുറ്റൽ അവകാശമുള്ള ഉപയോക്താക്കൾ ചെയ്യേണ്ടത്. സ്കൂള്‍വിക്കിക്ക് അനുയോജ്യമായ ഉള്ളടക്കമാണെന്ന് ഉറപ്പുണ്ടങ്കിൽ ആ താളോ തിരുത്തോ റോന്തു ചുറ്റിയതായി അടയാളപ്പെടുത്താം. അനുയോജ്യമല്ലാത്ത തിരുത്തലുകൾ തിരസ്കരിക്കുകയോ അല്ലെങ്കിൽ പുനഃക്ര​‍മ​പ്പെ​ടുത്തുകയോ അതുമല്ലെങ്കിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കാം. റോന്തു ചുറ്റാനുള്ള അവകാശം സ്വതേ എല്ലാ കാര്യനിർവാഹകർക്കും നൽകിയിട്ടുണ്ട്, വിശ്വസ്തരായ ഉപയോക്താക്കൾക്ക് അവശ്യപ്പെടുന്നതനുസരിച്ച് ഈ അവകാശങ്ങൾ നൽകാൻ കാര്യനിർവാഹകർക്ക് സാധിക്കും. ഈ അവകാശം വേണമെന്നുള്ള ഉപയോക്താക്കൾ കാര്യനിർവാഹകരുമായി ബന്ധപ്പെട്ടാല്‍ മതി. വിക്കി സമൂഹത്തിന് ഉപയോക്താവിന്മേലുള്ള വിശ്വാസ്യത നഷ്ടപെട്ടാൽ ഈ അവകാശം തിരിച്ചെടുക്കുന്നതാണ്. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 07:35, 16 ജനുവരി 2017 (IST)

ബന്ധമില്ലാത്ത താളുകൾ

പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു) സ്കൂൾ ബസ്സ് ദിനാചരണങ്ങൾ. സ്ററുഡന്റ് പോലിസ് കാഡററ് ഓപ്പൺ ആഡിറ്റോറിയം ഇതുപോലെ ഒരു സ്ക്കൂളുമായും യാതൊരുബന്ധവുമില്ലാത്ത താളുകൾ സൃഷ്ടിക്കരുത്. അവ മായ്ക്കുക മാത്രമേ നിവർത്തിയുള്ളൂ. ഇത്തരം താളുകൾ സ്ക്കൂളുകളുടെ ഉപതാളുകളായി മാത്രം തുടങ്ങുക. ശ്രദ്ധിക്കുമല്ലോ. --Ranjithsiji (സംവാദം) 16:28, 1 ഫെബ്രുവരി 2017 (IST)


തിരുത്തിയിട്ടുണ്ട്,മായ്ക്കാൻ കഴിയുന്നില്ല--RAJEEV(സംവാദം)

ഡിജിറ്റൽ മാഗസിൻ

വാര്‌രേ,

എന്താടോ ഞാൻ നന്നാവാത്തത്? ലാലേട്ടൻ.jpg

ഏത് താളാണെന്ന് വ്യക്തമായില്ല. ഡിജിറ്റൽ മാഗസിൻ പരിപാടി തുടങ്ങിയതിനുശേഷം നൂറിലധികം താളുകളും പ്രമാണങ്ങളും മായ്ച്ചുകളയേണ്ടി വന്നിട്ടുണ്ട്. എന്തെങ്കിലും പിശകുള്ളതോ, പകർപ്പുള്ളതോ ഒക്കെയാണ് മായ്ച്ചത്. കടുംവെട്ട് വെട്ടിയതല്ല. താളാണ് മായ്ചതെങ്കിൽ, ശരിയായ താൾ അവിടെ പകരം ഉണ്ടാക്കിയിട്ടുണ്ടാവും. പ്രമാണം പകർപ്പുകൾ മാത്രമാണ് മായ്ചത്. അങ്ങനെയല്ലാത്തത് ദയവായി സൂചിപ്പിക്കണേ. അപ്ലോഡ് ചെയ്ത പ്രമാണങ്ങൾക്ക് ഈ വർഗ്ഗം കൂടി ചേർക്കണേ. ക്രമീകരണങ്ങളിൽ ഗാഡ്ജറ്റിൽ ഹോട്ട്ക്യാറ്റ് പ്രവർത്തനക്ഷമമാക്കിയാൽ മതി. സംശയത്തിന് വിളിക്കുമല്ലോ.
സസ്നേഹം
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 03:29, 3 ഫെബ്രുവരി 2019 (UTC)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:RAJEEV&oldid=597804" എന്ന താളിൽനിന്ന് ശേഖരിച്ചത്