ഉപയോക്താവിന്റെ സംവാദം:Balikamatomhss

Schoolwiki സംരംഭത്തിൽ നിന്ന്

ചിത്രം അപ്‍ലോഡ് ചെയ്യുമ്പോൾ

സ്കൂൾവിക്കിയിൽ ലേഖനങ്ങളുടെ പരിപൂർണ്ണതയ്ക്കും ആധികാരികതയ്ക്കും ഉതകുന്നതരത്തിലൂള്ള ചിത്രങ്ങളാണ് അപ്‍ലോഡ് ചെയ്യേണ്ടത്. ഓരോ പരിപാടിയുടെയും പ്രാതിനിധ്യസ്വഭാവമുള്ള മികച്ച രണ്ടോമൂന്നോ ചിത്രങ്ങൾ മാത്രം ചേർക്കുക. എന്നാൽ ഇതിനുവിപരീതമായി ചിത്രങ്ങളുടെ ബാഹുല്യമാണ് ബാലികാമഠം സ്കൂൾ താളുകളിൽ കാണുന്നത്. പല പരിപാടികളുടെയും വിശദീകരണങ്ങൾ തീരെയില്ല, പകരം ചിത്രങ്ങൾ മാത്രം. പല ചിത്രങ്ങളും ആവർത്തനസ്വഭാവമുള്ളവയും മിക്കവയും അപ്രസക്തങ്ങളുമാണ്. ആയതിനാൽ കരുതലോടെ മാത്രം ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ സന്ദർശിക്കുക.
വിശ്വസ്തതയോടെ
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 19:10, 6 ഡിസംബർ 2020 (IST)