ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഹൈടെക് സ്കൂൾ പദ്ധതിപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത  ഹൈസ്കൂളുകളിൽ 2018-19 അധ്യയനവർഷം മുതൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചു വരുന്നു.

2018 - 19 അധ്യനവർഷത്തിൽ  പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തീൽ 23 കുട്ടികൾ പ്രവേശനം നേടി. സൗമ്യ.ആർ, വിജയശ്രീ.ജി എന്നീ അധ്യാപകർക്കാണ് യൂണിറ്റിന്റെ ചുമതല.

  • സിലബസ് അനുസരിച്ച് അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് , ഇൻറർനെറ്റ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ്, ഹാർഡ്‌വെയർ തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നല്കുന്നു.
  • ഏകദിനക്യാമ്പുകൾ, ഡോക്യുമെൻററി നിർമ്മാണം, ഡിജിറ്റൽ മാഗസിൻ" ജ്വാല", എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.
  • ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഹൈടെക് ക്ലാസ്റൂം ഉപകരണങ്ങളുടെ പരിപാലനം ഹൈസ്കൂൾ കുട്ടികൾ ഭംഗിയായി ചെയ്ത് വരുന്നു.
  • ഡിജിറ്റൽ ക്യാമറ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയ അംഗങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾ പകർത്തി ഡോക്യുമെന്റേഷൻ ചെയ്യുന്നു.
  • ഡിജിറ്റൽ മാഗസിൻ,ഡോക്യുമെന്ററി എന്നിവ നിർമിച്ചു.
  • ലോക്ഡൗൺ കാലത്ത് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഓൺലൈൻ പഠനത്തിനായി ഡിജിറ്റൽ ലൈബ്രറി, സ്കൂൾ യുട്യൂബ് ചാനൽ എന്നിവ തയ്യാറാക്കി.
  • ഓൺലൈൻ പഠനകാലത്ത് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തിയ പ്രവർത്തനങ്ങൾ റെക്കോർഡ് ചെയ്തു യുട്യൂബിൽ അപ്‌ലോഡ് ചെയ്തു.
  • പ്രോഗ്രാമിംഗ് ഉപയോഗിച്ച് പൊതുജനങ്ങളുടെ ബോഡിമാസ് ഇന്റക്സ് കണ്ടുപിടിച്ചു.


2019 -20 അധ്യനവർഷത്തിൽ 23വിദ്യാർഥികൾ അഭിരുചിപരീക്ഷ വഴി അംഗത്വം നേടി.

  • ഈ  കുട്ടികൾക്കും ആഴ്ചയിൽ 5 മണിക്കൂർ വീതം പരിശീലനം നല്കി.
  • " e-ജാലകം "എന്ന പേരിൽ  ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.മാഗസിൻ നിർമ്മാണത്തിന് മുന്നോടിയായി  പ്രിൻറിംഗ് പ്രസ് സന്ദർശിക്കുകയും  ഗ്രാഫിക് ഡിസൈനിംഗ്, സ്ക്രീൻ പ്രിന്റിംഗ് ഓഫ്സെറ്റ് പ്രിൻറിംഗ് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
  • പഠനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് പ്രോഗ്രാമിംഗ് ഉപയോഗിച്ച്  ബോഡി മാസ് ഇൻറക്സ് (BMI) കണ്ടുപിടിക്കുന്ന പ്രവർത്തനം ചെയ്തത് പൊതുജനങ്ങളുടെ ശ്രദ്ധയും അഭിനന്ദനവും നേടി.

2020-21 അധ്യയനവർഷത്തിൽ 23 അംഗങ്ങളാണ് യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നത്. 2019 ൽ തന്നെ അഭിരുചി പരീക്ഷ വഴി അംഗങ്ങളെ തിരഞ്ഞെടുക്കുകയും  അവർക്ക് ഡിസംബർ

  • മാസത്തിൽ പ്രിലിമിനറിക്യാംമ്പ് നടത്തുകയും  അനിമേഷൻ,മലയാളം കംപ്യൂട്ടിങ്ങ് പ്രോഗ്രാമിംഗ് എന്നിവയിൽ പ്രാഥമിക പരിശീലനം നല്കുകയുംചെയ്തു.
  • കോവിഡ് പ്രതിസന്ധി മൂലം പഠനം വീട്ടിലേയ്ക്കൊതുങ്ങിയപ്പോൾ ലിറ്റിൽ കൈറ്റ്സ് സ്കൂളിനായി യുട്യൂബ് ചാനൽ നിർമ്മിച്ചു. വിവിധക്ലബുകൾ സംഘടിപ്പിച്ച ഓൺലൈൻ വെബിനാറുകൾ റെക്കോർഡ് ചെയ്യുകയും യുട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.കൂടാതെ ക്ലാസ്ഗ്രൂപ്പുകളിൽ അധികവായനയ്ക്കായി നല്കിയ വിഭവങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കി.
  • 2021 നവംബർ 7ന്  നടത്തിയ ആപ്ററിറ്റ്യൂഡ് ടെസ്ററിലൂടെ ഒമ്പതാം ക്ലാസിലെ  28 കുട്ടികൾ പ്രവേശനം നേടി. ഈ കുട്ടികളുടെ പരിശീലനക്ലാസിന്റെ ഉദ്ഘാടനം ഡിസംബർ22ന് ഹെഡ്മിസ്ട്രസ് ജ്യോതി.GKനായർ നിർവഹിച്ചു.ഈ കുട്ടികളുടെ ക്ലാസുകൾ നടന്നുവരുന്നു.2022 ജനുവരി 19ന് യൂണിറ്റ് ക്യാംപ് സംഘടിപ്പിച്ചു.
  • ജനുവരി 19ന് നടന്ന കോവിഡ് വാക്സിനേഷൻ ക്യാംപിൽ പങ്കെടുത്ത കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് 19-22ബാച്ച് വാക്സിനേഷൻ രജിസ്ട്രേഷൻ ചെയ്തു.
ഏകദിന ക്യാമ്പ് 2022
വാക്‌സിൻ രജിസ്ട്രേഷൻ
പരിശീലനം




ഡിജിറ്റൽ മാഗസിൻ 2019