ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ഞങ്ങൾ ഒറ്റക്കെട്ടാണ്

ഞങ്ങൾ ഒറ്റക്കെട്ടാണ്

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളം ഇപ്പോൾ മഹാമാരി ആയ കൊറോണയുടെ കയ്യിലാണ്. മനുഷ്യൻ കുന്നിടിച്ച് ജലസ്രോതസ്സുകൾ മണ്ണിട്ട് മൂടി, മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളും വലിച്ചെറിയുന്നു. അങ്ങനെ നമ്മുടെ കേരളം മലിനീകരണത്തിന് അടിമയായി കൊണ്ടിരിക്കുന്ന കാലത്താണ് ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയുടെ കൈക്കുള്ളിൽ ആയത്. നമ്മുടെ കേരളജനത ഇപ്പോൾ കൊറോണയെ പേടിച്ച് വീടിനുള്ളിൽ തന്നെ ഇരിക്കുകയാണ്. തിരക്കൊഴിയാത്ത റോഡുകൾ ഇന്ന് വിജനമായി കിടക്കുന്നു. കടകൾ അടഞ്ഞു കിടക്കുന്നു. എന്നാൽ ഒരു നല്ല കാര്യം എന്ന് പറയുന്നത് മലിനീകരണത്തിൽ നിന്നും കേരളം കുറെ വിമുക്തി നേടി. സമയം ഇല്ലായ്മ ആയിരുന്നു നമ്മുടെ പ്രശ്നം. ഇപ്പോൾ സമയം മാത്രമേയുള്ളൂ. ജോലിക്ക് പോകുന്നത് കാരണം കുട്ടികളോട് കൂടുതൽ അടുക്കാനും വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കാനും പറ്റുന്നില്ല എന്നതായിരുന്നു പ്രശ്നം. ഇന്ന് വീട്ടിൽ തന്നെയാണ് എല്ലാവരും. ഇതിലൂടെ നമുക്ക് കുട്ടികൾക്കും വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കാനും അമ്മയെ വീട്ടുകാര്യങ്ങളിൽ സഹായിക്കാനും കഴിയുന്നു. പഠനത്തിൽ മാത്രമല്ല കൃഷിയിൽ ഏർപ്പെടാനും പലതരത്തിലുള്ള കൗതുക വസ്തുക്കൾ ഉണ്ടാക്കാനും കഴിയുമെന്ന് അവർക്കുതന്നെ ബോധ്യമായി തുടങ്ങിയ നാ ളുകളാണ് ഈ ലോക ഡൗൺ കാലഘട്ടം.

ഉത്സവങ്ങൾ, കല്യാണങ്ങൾ എന്നിവ ഒഴിവാക്കി, ആഡംബരം കുറച്ചു, തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ഈ സമയത്ത് പഠിക്കാൻ സാധിച്ചു. ഈ സമയം നമുക്ക് കിട്ടിയ ഈ അവധിക്കാലം കുട്ടികൾ പുസ്തകങ്ങൾ വായിക്കാനും എഴുതുവാനും കഥകൾ രചിക്കുവാനും കവിതകൾ രചിക്കുവാനും പൂന്തോട്ടം ഒരുക്കുവാനും കൃഷിയിൽ മുതിർന്നവരെ സഹായിക്കുവാനും നാം ഉപയോഗപ്പെടുത്തേണ്ടതാണ്. ഒരു സമയവും വിലപ്പെട്ടതാണെന്ന് നാം തന്നെ ചിന്തിക്കേണ്ടതാണ്. ഒന്നുംതന്നെ ചെയ്യാനില്ല എന്ന ചിന്ത ഉപേക്ഷിക്കുക. വീട്ടിൽ ആവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ ഉത്പാദിപ്പിച്ച എടുക്കാൻ ശ്രമിക്കുക. ഫലം പണം ലാഭം വിഷമില്ലാത്ത പച്ചക്കറി ലഭിക്കുകയും ചെയ്യുമെന്ന് തന്നെയാണ്.

ഇനി കുറച്ചു പ്രതിരോധമാർഗങ്ങൾ. വീട്ടിൽ നിന്നും പുറത്തിറങ്ങരുത്, അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക, കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് 20 സെക്കൻഡോളം കഴുകുക, കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, കഴിയുന്നതും രോഗബാധ ഉണ്ട് എന്ന് സംശയിക്കുന്ന വ്യക്തിയുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക, മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക, ആശുപത്രി സന്ദർശനം ഒഴിവാക്കുക, അത്യാവശ്യഘട്ടങ്ങളിൽ മാത്രം ആശുപത്രി സന്ദർശനം പാടുള്ളൂ, പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക, ഹസ്തദാനം നൽകാതിരിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, പൊതു വാഹനയാത്ര കഴിവതും ഒഴിവാക്കുക ഈ മാർഗ്ഗങ്ങളിലൂടെ മാത്രമേ നമുക്ക് ഈ രോഗത്തെ ഇപ്പോൾ പ്രതിരോധിച്ച് നിർത്താൻ ആവുകയുള്ളൂ.

നമ്മുടെ കേരളത്തെ രോഗാവസ്ഥയിൽ നിന്നും തിരിച്ചുപിടിക്കാൻ ഇവയെല്ലാം നാം പാലിച്ചേ മതിയാവൂ. നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടാണ്. നമ്മൾ ദൈവത്തിന്റെ മക്കൾ ആണ്. ഏതു മഹാമാരി വന്നാലും ഞങ്ങൾ തോൽക്കില്ല. ഞങ്ങൾ പ്രതിരോധത്തിലൂടെ ഈ മഹാമാരിയെ തുരത്തും. പ്രതിരോധമാണ് ഞങ്ങളുടെ ആയുധം. കേരളം മുഴുവൻ ഈ കൊറോണ വൈറസിനെതിരെ പൊരുതും. ഞങ്ങൾ ഒറ്റക്കെട്ടാണ്

ശ്രീലക്ഷ്മി
7C ഈ വി യു പി എസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം