ഇ.എ.എൽ.പി.എസ്. കോച്ചേരിമുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 7 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soneypeter (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഇ.എ.എൽ.പി.എസ്. കോച്ചേരിമുക്കം
37245-1.jpeg
വിലാസം
കോച്ചേരിമുക്കം
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഇമെയിൽealpskocharimukkam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37245 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.പി.കുഞ്ഞുമോൻ
അവസാനം തിരുത്തിയത്
07-10-2020Soneypeter


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവല്ല - എടത്വാ റോഡിൽ വൈക്കത്തില്ലം പാലത്തിനു പടിഞ്ഞാറു വശത്തു വടക്കോട്ടുള്ള റോഡിൽ മൂന്നു ഫർലോംഗ് ദൂരത്തിൽ നെടൂമ്പ്രത്തിന്റെയും പെരിങ്ങരയും ഇടയ്ക്കു സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമപ്രദേശമാണ് കോച്ചാരിമുക്കം. ഇവിടെ വായനശാലകളോ സർക്കാർ സ്ഥാപനങ്ങളോ ഒന്നും തന്നെ ഇല്ല. പ്രകൃതിയാൽ അനുഗൃഹീതമായ പമ്പയുടെ കൈവഴിയായ ഒരു തോടിന്റെ പടിഞ്ഞാറു ഭാഗത്തായി കോച്ചാരിമൂക്കം ഇ എ എൽ പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. ഹിന്ദുക്കളുടെ വിശിഷ്യാ ഈഴവരുടെയും ക്രിസ്തേതരായ താഴ്ന്ന ജാതിക്കാരുടെയും വാസസ്ഥലമായിരുന്ന കോച്ചാരിമുക്കത്തു 1086-ാം ആണ്ടു മുതൽ മാർത്തോമാ സഭയിലെ ചില സുവിശേഷകന്മാർ പ്രവർത്തിക്കാൻ തുടങ്ങി. കുട്ടികളുടെ വിദ്യാഭ്യാസം അന്നൊരു പ്രശ്നമായിരുന്നു . ഒരു വിദ്യാലയത്തിന്റെ ആവശ്യകതയെപ്പറ്റി സുവിശേഷകർ പ്രചരണം നടത്തി. സഭയിലെ ചില അംഗങ്ങൾ ഒരു വിദ്യാലയം സ്ഥാപിക്കുവാനുളള നവിനാശയങ്ങളുമായി രംഗപ്രവേശം ചെയ്തു.

1091-ൽ സഭയിലെ ചില അംഗങ്ങളുടെ വക 9 സെന്റ് സ്ഥലം സുവിശേഷ സംഘം വിലക്ക് വാങ്ങി അവിടെ കേവലം ഒന്നും രണ്ടും ക്ലാസുകൾ മാത്രവും പ്രാർത്ഥനാലയവുമായി ഒരു വിദ്യാ ലയം രൂപം കൊണ്ടു. അതാണ് കോച്ചാരിമുക്കം ഇ.എ.എൽ.പി. സ്കൂൾ. മേപ്രാൽ ഇമ്മാനുവേൽ ഇടവകാംഗങ്ങളിൽ ചിലരുടെയും പ്രഥമാദ്ധ്യാപകരുടെയും പരിശ്രമവും സഹകരണവും നിമിത്തം 1100 -ൽ 27 സെന്റ് സ്ഥലത്തിൽ ബലവും ഉറപ്പും ഉള്ള രണ്ടു കെട്ടിടങ്ങളും പണികഴിപ്പിക്കുകയും അഞ്ചു ക്ലാസ്സുകൾ നടത്തുന്നതിനുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു. സുവിശേഷ സംഘത്തിന്റെ നേതൃത്വത്തിലാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഈ സ്കൂളിന്റെ ആരംഭകാലം മുതൽ ശ്രീമാന്മാരായ എം. റ്റി. വറുഗീസ്, പി. വി. ചെറിയാൻ, തോമസ് ജോൺ, കെ.പി. മാത്തൻ, ശമുവേൽ ചാക്കോ എന്നീ പ്രധാനാധ്യാപകർ സ്തുത്യർഹമായ രീതിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്നുള്ള വസ്തുത പ്രത്യേകം പ്രസ്താവ്യമാണ്. 2007 ൽ ശ്രീ. പി ജെ കുര്യൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഓഫീസ് കെട്ടിടവും ഒരു ക്ലാസ് മുറിയും ഉൾപ്പെടുന്ന ബ്ലോക്ക് നിർമ്മിച്ചു നൽകി.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി