ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ് വളരെ സജീവമായി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.പ്രധാനപ്പെട്ടദിനങ്ങൾ ഏറ്റവും ഭംഗിയായി ആചരിക്കാനും കുട്ടികളെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാനും സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ ബദ്ധ ശ്രദ്ധരാണ്

പരിസ്ഥിതി ദിനം

ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം വൃക്ഷത്തൈ വിതരണത്തോടെ ആരംഭിച്ചു.എല്ലാകുട്ടികൾക്കും വൃക്ഷങ്ങൾ വിതരണം ചെയ്തു.അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു
ജനസംഖ്യാ ദിനം'

മാനവവിഭവശേഷിയെക്കുറിച്ചും അത് വികസിപ്പിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നല്കി. ശ്രീമതി ജാൻസിയും ശ്രീ ബിനുവും ക്ലാസുകൾക്ക് നേതൃത്വം നൽകി
സ്വാതന്ത്ര്യ ദിനാഘോഷം
കനത്ത മഴയെ അവഗണിച്ചുംസ്വാതന്ത്ര്യദിനത്തിൽ അധ്യാപകരും കുട്ടികളും സ്കൂളിൽ എത്തുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു.വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു
ക്ലാസ് തല അസംബ്ലി
അസംബ്ലി നടത്താനുള്ള ചുമതല ഓരോ ക്ലാസിനും നൽകിയിരിക്കുന്നു.സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ അതിന് മേൽ നോട്ടം വഹിക്കുന്നു
ക്വിസ് മത്സരങ്ങൾ
ഓരോ ദിനാചരണത്തോടുമനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.റിപ്പബ്ലിക് ദിനം, ഹിരോഷിമാ ദിനം, ശിശു ദിനം തുടങ്ങിയവയും ആചരിച്ചു വരുന്നു.