ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ പച്ചപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ പച്ചപ്പ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ പച്ചപ്പ്

ജീവനും ജീവിതവും പ്രകൃതിയായ അമ്മയുടെ കൈയിലാണ് . ഓരോ ജീവജാലങ്ങളുടെയും മാതാവ് പ്രകൃതിയാണ്. മറ്റു ജീവജാലകങ്ങളെയും മനുഷ്യനെയും തമ്മിൽ താരതമ്യം ചെയ്താൽ സ്വന്തം പെറ്റമ്മയെ എങ്ങനെ ആണ് മക്കളായ ഇവർ പരിചരിക്കുന്നത് എന്ന് അറിയാം. മനുഷ്യന്റെ വളർച്ചക്ക് വികസനം അനിവാര്യമാണ് എന്നാൽ ഈ വികസനം പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു. ഡാം നിർമ്മാണം ഫാക്ടറി നിർമാണം റോഡ് നിർമ്മാണം മറ്റ് വികസന നിർമ്മാണങ്ങൾ മനുഷ്യന്റെ വികസനത്തിനും വളർച്ചയ്ക്കും അനിവാര്യമാണ് എന്നാൽ അതേ രീതിയിൽ തന്നെ പരിസ്ഥിതി മലിനമാക്കുകയും അതുവഴി മറ്റു ജീവജാലങ്ങൾക്ക് ഉപദ്രവമായി തീരുന്ന വികസന നിർമ്മാണം വഴി നദി തടാകം തുടങ്ങി ജലസ്രോതസ്സ് മലിനമാകുന്ന മനുഷ്യന്റെ വളർച്ചയ്ക്ക് വികസനം ആവശ്യമാണ് അതേപോലെ പരിസ്ഥിതിയുടെ തണൽ ആവശ്യമാണ് അതിനാൽ മനുഷ്യൻ പ്രകൃതിയെ അനുസരിച്ച് മുന്നോട്ട് നയിക്കുക. അതിനുവേണ്ടി പ്രകൃതിയെ അനുസരിക്കുക അത് നമ്മെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കും. നമ്മൾ പ്രകൃതിയെ സംരക്ഷിക്കണം അത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രകൃതിയായ അമ്മയുടെ മടിത്തട്ടിൽ പച്ചപ്പ് നിറയ്ക്കുക അതിനുവേണ്ടി നമ്മൾ മരങ്ങൾ നട്ടു വളർത്തുന്ന അതുവഴി അമ്മയാകുന്ന പ്രകൃതിയെ ജലധാര ഒഴിച്ച് സുന്ദരി ആക്കുക ആ സൗന്ദര്യം നമ്മുടെ ആരോഗ്യം ആയി മാറും. ആരോഗ്യവും സൗന്ദര്യവും നമുക്ക് വീണ്ടെടുക്കാൻ പരിസ്ഥിതിയെ സംരക്ഷിക്കണം. മരങ്ങൾ നട്ടുവളർത്തിയാൽ മഴയുണ്ടാകും അത് വഴി നമുക്ക് ജലസംഭരണി ഉണ്ടാക്കാൻ സാധിക്കും എവിടെയായാലും മൊത്തം പച്ചപ്പ് നിറഞ്ഞു നിൽക്കണം നമ്മുടെ പ്രകൃതിക്ക് ഒരു ചെടി വളർത്തുന്നതിലൂടെ ശുദ്ധവായു പ്രകൃതി മലിനീകരണം കുറയ്ക്കാൻ സഹായിക്കും അങ്ങനെ ചെടി കൊണ്ട് കുറെയേറെ ഉപകാരങ്ങൾ ഉണ്ട് നമ്മുടെ കയ്യിൽ ഒരു ചെടി നടുമ്പോൾ പ്രകൃതി ഒരു മാലയാണ് നമ്മുടെ കൈകൊണ്ട് ഇടുന്നത് മലിനീകരണം നമ്മൾ നിയന്ത്രിക്കണം അറിയാതെയും അത് കൃത്യമായി റീസൈക്കിൾ ചെയ്ത് നമ്മൾ വേസ്റ്റ് നിയന്ത്രിക്കുന്നതിലൂടെ പൊതു മലിനീകരണം കുറയ്ക്കണം ഇതെല്ലാം നാം ചെയ്താൽ അത് പ്രകൃതിക്കും പരിസ്ഥിതിക്കും ഏറെ ഗുണങ്ങളാണ് ഉണ്ടാക്കുക അതുവഴി പരിസ്ഥിതിമലിനീകരണം കുറയുകയും അത് നമ്മുടെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ് പ്രകൃതിയെ സംരക്ഷിക്കുന്നത് വഴി നാം നമ്മുടെ ആരോഗ്യം കൂടിയാണ് സംരക്ഷിക്കുന്നത് ആഗോളതാപനത്തിലുടെ പ്രകൃതി നശിച്ചു പോകും അത് വഴി ഒട്ടേറെ പ്രകൃതി പ്രശ്നങ്ങൾ നാം നേരിടേണ്ടിവരും അതിന് കാരണമായ പ്രശ്നങ്ങൾ നാം ഒരു വഴി കണ്ടെത്തി പ്രതിരോധിക്കണം മരം ഏറ്റവും നല്ലൊരു പ്രതിവിധിയാണ് നമ്മെ സഹായിക്കും അതിനാൽ നാം മരം വളർത്തണം. പരിസ്ഥിതിയെ നാം മനസ്സിലാക്കുന്ന അതിലൂടെ പുതിയൊരു പച്ചപ്പ് നാം വീണ്ടെടുക്കും പ്രകൃതിയെ സംരക്ഷിക്കുന്നതിനും ഇവിടെ നാം നമ്മുടെ ജീവൻ തന്നെയാണ് സംരക്ഷിക്കുന്നത്. മനുഷ്യൻ വളരേണ്ടത് പ്രകൃതിയുടെ മടിത്തട്ടിൽ ആണ് അതിനാൽ നാം പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം Griffith Tylor ഒരു Geographer ആണ് അദ്ദേഹം കൊണ്ടുവന്ന ചിന്ത രീതിയാണ് Neoderterminisum /Stop and Go determinismഅദ്ദേഹം പറയുന്നത് മനുഷ്യൻ പ്രകൃതിയെ ആവോളം ഉപയോഗിക്കാം എന്നാൽ പ്രകൃതിയെ ഉപയോഗിക്കേണ്ടത് പ്രകൃതിയെ അനുസരിച്ചുകൊണ്ട് മാത്രം ഈ ചിന്താരീതി പ്രകാരം നമുക്ക് മുന്നോട്ട് നീങ്ങാം. . പ്രകൃതിയെ രക്ഷിക്കുക നമ്മുടെ ജീവനും ജീവിതവും ബാക്കി വരുന്ന തലമുറയും രക്ഷിക്കും പ്രകൃതിയെ രക്ഷിക്കൂ നമ്മുടെ ജീവനും ജീവിതവും വരുന്ന തലമുറയെയും രക്ഷിക്കൂ........................

ശിവരഞ്ജിനി
9 B ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം