ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ കൂട്ടുകാരെ രാജ്യം ലോക്ഡൗൺ അയിരിക്കുന്ന ഈ അവസരത്തിൽ നമ്മുടെ പരീക്ഷകൾ ഒന്നുമില്ലാതെ ഒരു അധ്യയന വർഷം കഴിഞ്ഞുപോയി. അതിനാൽ നമ്മുടെ സർഗ്ഗശക്തി വളർത്തുന്നതിനു വേണ്ടി സർക്കാരും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന അക്ഷര വൃക്ഷം പദ്ധതിയെ നമുക്കെല്ലാം ഹൃദയപൂർവ്വം സ്വാഗതം ചെയ്യാം. ചൈനയിലെ വുഹാനിൽ 2019_ൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് രോഗം ഇന്ന് ലോകത്തെ മുഴുവൻ വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലോക നമ്പർ വൺ ആയ അമേരിക്ക ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ മരണം നിരക്കുകളും രോഗികളും ദിനംപ്രതി കൂടുന്നു .ഇറ്റലി സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥിതി മറിച്ചല്ല .ഈ മഹാമാരിയെ തുരത്തുന്നതിനുളള മരുന്നുകൾ കണ്ടെത്തിയിട്ടില്ല അതാണ് രാജ്യങ്ങളിൽ ഇത്രമേൽ സമൂഹ വ്യാപനത്തിന് കാരണമായി തീർന്നത്. എന്നാൽ ഇപ്പോൾ മലേറിയയുടെ മരുന്നായ hydroxychloroquine കോവിഡ്-19 ന് (പതിരോധ മരുന്നായി ഉപയോഗിക്കുന്നു. ഇത് ഉൽപാദിപ്പിക്കുന്ന നമ്പർവൺ രാജ്യം ഇന്ത്യയാണ് .ഇന്ത്യ ആകട്ടെ കോവിഡ്_19 തടയുവാൻ (പ്രവാസി കളിലൂടെ എത്തപ്പെട്ട) പ്രധാനമന്ത്രി അദ്യം തന്നെരാജ്യത്ത് lock down പ്രഖ്യാപിച്ചു. വീട്ടിലിരിക്കൂ സുരക്ഷിതരാകൂ.(Stay Home break the chain)
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ