ഇടമൺ വി.എച്ച്. എസ്സ്. എസ്സ്

05:52, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ഇടമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1979ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഇടമൺ വി.എച്ച്. എസ്സ്. എസ്സ്
Edamon VHSS.jpg
വിലാസം
ഇടമൺ

ഇടമൺ. പി.ഒ,
ഇടമൺ
,
691307
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ04752335781
ഇമെയിൽ40047ehsplr@gmail.com
കോഡുകൾ
സ്കൂൾ കോഡ്40047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജി.അനിൽ കുമാർ
പ്രധാന അദ്ധ്യാപകൻകെ.എസ്.ജയ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                           ഇടമൺ ദേശത്തിൻറെ സെക്കൻഡറി / ഹയർ സെക്കൻഡറി വിദ്യാഭ്യസചരിത്രം ഇടമൺ ഹൈസ്കൂളിൽ ആരംഭിക്കുന്നു . ഇടമണ്ണിൻറ്റെ മഹത്തരമായ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ മകുടോദാഹരണമായി നിലകൊള്ളുകയാണ് ഇടമൺ  ഹൈസ്കൂൾ .അദ്ധ്യാപകനും തൊഴിലാളി നേതാവും ,തെന്മലഗ്രാമ പഞ്ചായത്തു പ്രെസിഡണ്ടും ആയിരുന്ന ശ്രീ .പി .വിജയൻ സാർ 1979 ജൂൺ മാസം 13 നാം തീയതി ആരംഭിച്ച ഈ സ്ഥാപനത്തിന് തറക്കല്ലിട്ടത് അദേഹത്തിൻറെ പിതാവും ഇടമൺ യു .പി സ്കൂളിന്റെ സ്ഥാപക മാനേജരുമായിരുന്ന ശ്രീ.പപ്പു മുതലാളിയാണ്‌. ഹൈസ്കൂൾ പഠനത്തിനായി 10 -15 കിലോമീറ്ററിലേറെ ദൂരം കാൽനടയായി കുട്ടികൾ പുനലൂർ പട്ടണത്തിൽ പോയി പഠിച്ചുവന്നിരുന്ന ഒരു കാലഘട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം തുടങ്ങുന്നത് എന്നത് വളരെ  ശ്രദ്ധേയമാണ്.
                           കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന യശ:ശരീരനായ പി .കെ വാസുദേവൻ നായരുടെ അനുഗ്രഹാശിസുകളോടെ അന്നത്തെ പത്താനപുരം എം .എൽ .എ  ആയിരുന്ന അന്തരിച്ച ഇ .കെ പിള്ളയുടെ സഹായത്തോടെ തുടങ്ങിയ ഇടമൺ വി.എച് .എസ് 1992 -ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. 37 വർഷം പിന്നിടുന്ന ഈ സ്ഥാപനം ഒട്ടനവധി പ്രതിഭകളെ സമൂഹത്തിനു സംഭാവന ചെയ്തു ഇന്നും പ്രതാപത്തോടെ വിദ്യാദീപം പരത്തി പരിലസിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ.ആർ.സി

മാനേജ്മെന്റ്

ഡി .ശാന്തമ്മ , വിജയ നിവാസ്‌, ഇടമൺ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

എം .ഒ .മാത്യു , എൽ .ഇന്ദിരാഭായ് , ഡി .ദേവരാജൻ, എൽ .സുഷമ്മ ദേവി , ബി.എസ്‌ .മാലതി അമ്മ ,ഡി .പത്മകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബീച്ചു -സയന്റിസ്‌റ്
  • ബിജു.പി.ഹബീബ് -അനിമൽ ഹസ്ബൻഡറി -ജോയിന്റ് ഡയറക്ടർ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഇടമൺ_വി.എച്ച്._എസ്സ്._എസ്സ്&oldid=392047" എന്ന താളിൽനിന്ന് ശേഖരിച്ചത്