ഇടമൺ വി.എച്ച്. എസ്സ്. എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 25 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vikraman (സംവാദം | സംഭാവനകൾ)
ഇടമൺ വി.എച്ച്. എസ്സ്. എസ്സ്
വിലാസം
ഇടമണ്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-12-2016Vikraman



ഇടമണ്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1979ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                           ഇടമൺ ദേശത്തിൻറെ സെക്കൻഡറി / ഹയർ സെക്കൻഡറി വിദ്യാഭ്യസചരിത്രം ഇടമൺ ഹൈസ്കൂളിൽ ആരംഭിക്കുന്നു . ഇടമണ്ണിൻറ്റെ മഹത്തരമായ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ മകുടോദാഹരണമായി നിലകൊള്ളുകയാണ് ഇടമൺ  ഹൈസ്കൂൾ .അദ്ധ്യാപകനും തൊഴിലാളി നേതാവും ,തെന്മലഗ്രാമ പഞ്ചായത്തു പ്രെസിഡണ്ടും ആയിരുന്ന ശ്രീ .പി .വിജയൻ സാർ 1979 ജൂൺ മാസം 13 നാം തീയതി ആരംഭിച്ച ഈ സ്ഥാപനത്തിന് തറക്കല്ലിട്ടത് അദേഹത്തിൻറെ പിതാവും ഇടമൺ യു .പി സ്കൂളിന്റെ സ്ഥാപക മാനേജരുമായിരുന്ന ശ്രീ.പപ്പു മുതലാളിയാണ്‌. ഹൈസ്കൂൾ പഠനത്തിനായി 10 -15 കിലോമീറ്ററിലേറെ ദൂരം കാൽനടയായി കുട്ടികൾ പുനലൂർ പട്ടണത്തിൽ പോയി പഠിച്ചുവന്നിരുന്ന ഒരു കാലഘട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം തുടങ്ങുന്നത് എന്നത് വളരെ  ശ്രദ്ധേയമാണ്.
                           കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന യശ:ശരീരനായ പി .കെ വാസുദേവൻ നായരുടെ അനുഗ്രഹാശിസുകളോടെ അന്നത്തെ പത്താനപുരം എം .എൽ .എ  ആയിരുന്ന അന്തരിച്ച ഇ .കെ പിള്ളയുടെ സഹായത്തോടെ തുടങ്ങിയ ഇടമൺ വി.എച് .എസ് 1992 -ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. 37 വർഷം പിന്നിടുന്ന ഈ സ്ഥാപനം ഒട്ടനവധി പ്രതിഭകളെ സമൂഹത്തിനു സംഭാവന ചെയ്തു ഇന്നും പ്രതാപത്തോടെ വിദ്യാദീപം പരത്തി പരിലസിക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജെ.ആര്‍.സി

മാനേജ്മെന്റ്

ഡി .ശാന്തമ്മ , വിജയ നിവാസ്‌, ഇടമൺ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

എം .ഒ .മാത്യു , എൽ .ഇന്ദിരാഭായ് , ഡി .ദേവരാജൻ, എൽ .സുഷമ്മ ദേവി , ബി.എസ്‌ .മാലതി അമ്മ ,ഡി .പത്മകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ബീച്ചു -സയന്റിസ്‌റ്
  • ബിജു.പി.ഹബീബ് -അനിമൽ ഹസ്ബൻഡറി -ജോയിന്റ് ഡയറക്ടർ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഇടമൺ_വി.എച്ച്._എസ്സ്._എസ്സ്&oldid=181195" എന്ന താളിൽനിന്ന് ശേഖരിച്ചത്