സഹായം Reading Problems? Click here

ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/എൻ്റെ പാടം

Schoolwiki സംരംഭത്തിൽ നിന്ന്
< ആർ സി എൽ പി എസ്സ് ഉച്ചക്കട‎ | അക്ഷരവൃക്ഷം
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/എൻ്റെ പാടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ്റെ പാടം

വരിവരിയായ് നെൽക്കതിരുകൾ കൊത്തി
പാറി വരുന്നു തത്തമ്മ ....
സ്വർണ്ണം പോൽ നിൻ ചുണ്ടിൽ തിളങ്ങും
കതിർ മണി കിട്ടിയതെവിടുന്നാ...?

പറയാം ഞാനെൻ പൊൻ ചങ്ങാതീ....
പച്ച വിരിച്ചൊരു പാടത്തിൽ ഞാൻ -
കണ്ടൂ സ്വർണ്ണക്ക തിരുകളെ ....

എൻ്റെ കിടാങ്ങൾക്കായി ഞാനാ -
സ്വർണ്ണക്കതിർ മണി പൊട്ടിച്ചു...
കണ്ടാലേറ്റം സന്തോഷിക്കും
വിശപ്പു മാറ്റും പൊൻ മക്കൾ ....

ചെല്ലത്തത്തേ കുഞ്ഞിത്തത്തേ....
വേണ്ടും കതിർ മണി കൊത്തിക്കോ...
ആ ചെറുപാടം എന്നുടെ പാടം
സന്തോഷത്തിൻ പൊൻ പാടം ....
വീണ്ടും വീണ്ടും കൊത്തിയെടുത്തോ
പൊൻ നിറമാർന്ന കതിർമണികൾ ....
 

ആദിത്യൻ.ആർ.എസ്
IV A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത