ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/അക്ഷരവൃക്ഷം/യമദൂതൻ

യമദൂതൻ

ഒരു മഹാമാരിയായി ഭീതിപരത്തി
വന്നണഞ്ഞ കൊറോണേ....
വുഹാനിൽ പിറവിയെടുത്ത നീ
മരണദൂതുമായി എത്തിയ കാലനോ?
 ഗുണ പാഠങ്ങൾ പഠിപ്പിക്കും ഗുരുവോ?
 ഒരു നാണയത്തിനിരുവശം പോലെ നീ
നന്മതിന്മകൾ വിതറി പടരുന്നു വോ
നിൻ കരാള ഹസ്തത്തിൽ അകപ്പെട്ട്
 മനുഷ്യ ജീവൻ പൊലിഞ്ഞു പോകുമ്പോൾ
നീ ഓതിതന്ന ഗുണപാഠങ്ങളൊക്കെയും
 എൻ മനതാരിലൂടോർത്തിടുന്നു ഞാൻ
 കൈ കഴുകാതെ സദ്യയുണ്ട മനുഷ്യനെ
 സോപ്പു കൊണ്ട് കൈ കഴുകാൻ പഠിപ്പിച്ചു
മല്ലടിച്ചിരുന്ന സോദരരെ
ഒരുമയോടെ പോരാടാൻ പഠിപ്പിച്ചു
ധൂർത്തടിച്ചു നടത്തിയ വിവാഹ മാമാങ്കങ്ങൾ
 ലളിതമാക്കാൻ മർത്ത്യരെപഠിപ്പിച്ചു
ദേവാലയദർശനംകൂടാതെ
 ദൈവത്തിങ്കലെത്താൻ പഠിപ്പിച്ചു
അങംഭാവിയായ മനുഷ്യനെ
നന്മയുള്ള ഹൃദയം ദേവാലയം ദേവാലയമെന്ന് പഠിപ്പിച്ചു
സ്നേഹമാണ് ദൈവമെന്ന് പഠിപ്പിച്ചു
 ആതുരശുശ്രൂഷകരൊക്കെയും
ജീവൻതുടിക്കുംദൈവങ്ങൾ എന്ന് പഠിപ്പിച്ചു
കർക്കശക്കാരനായ നിയമപാലകരൊക്കെയും
കരുണ ഹൃദയരെന്ന് പഠിപ്പിച്ചു
എങ്കിലും നിന്നെ തുരത്തിയോടിക്കുന്ന
ദിനമെണ്ണികഴിയുന്നു ഞങ്ങൾ മനുഷ്യർ
ഇനിയൊരിക്കലും പിറവിയെടുക്കാതെ
 പരലോകത്തേക്ക് തിരിച്ചു പോകണം നീ
മനുഷ്യജീവനിൽതാണ്ഡവമാടും നിന്നെ
ലോക് ഡൗൺചെയ്തു പുറത്തു ചാടിച്ചീടും
മാസ്ക് ധരിച്ച് മറയുണ്ടാക്കിയും
കൈ കഴുകി ശുദ്ധമാക്കിയും
ഇനിയൊരിക്കലും പിറവിയെടുക്കാതെ
 നിന്നെ ഞങ്ങൾ തുടച്ചുനീക്കും

    ഒരുപുതു പൊൻപുലരിയായ്
 ആ ദിനം വന്നണയും
പ്രളയം അതിജീവിച്ച ഉൾക്കരുത്തോടെ
നിപ്പയെതുരത്തിയ നിശ്ചയദാർഢ്യത്തോടെ
ഞങ്ങൾ സോദരർഒരുമയോടെ
നിൻ അവസാന ഹൃദയതാളത്തിനായ്
കാത്തിരിക്കുന്നു ജാഗ്രതയോടെ.....

നക്ഷത്ര പ്രകാശ്
9 സി ആർ.വി.എസ്.എം .എച്ച്.എസ്സ്.എസ്സ്.പ്രയാർ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത