ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ‍‍‍‍ മലപ്പട്ടം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1) വിദ്യാരംഗം കലാസാഹിത്യവേദി

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.ഇവ കൂടാതെ സാഹിത്യ പ്രതിഭകളുടെ ജന്മദിനത്തിലും മറ്റും അവരെ കുറിച്ച് ദിനാചരണങ്ങളും മറ്റു പരിപാടികളും സംഘടിപ്പിക്കാറുണ്ട് .

വായനാ വാരാചരണത്തോടൊപ്പം തന്നെ, പല പ്രമുഖരായ മലയാള സാഹിത്യകാരന്മാരുടെ അനുസ്മരണത്തോടനുബന്ധിച്ച് ദിനാചരണങ്ങളും മറ്റും വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് കയ്യെഴുത്ത് മാസികകളും,ഡിജിറ്റൽ മാസികകളും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കാറുണ്ട്. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും,അക്കിത്തം അനുസ്മരണവും, വയലാർ അനുസ്മരണവും ഒക്കെ വളരെ സമുചിതമായി തന്നെ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്. നാടൻപാട്ട്, കവിത, അഭിനയ ശില്പശാലകളിൽ കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

2) ഇംഗ്ലീഷ് ക്ലബ്ബ്

3) സയൻസ് ക്ലബ്ബ്

4) ഗണിത ക്ലബ്ബ് 

എല്ലാ വർഷവും ഗണിത മാഗസീൻ മികച്ച രീതിയിൽ തയ്യാറാക്കി സബ്ങില്ലാതലത്തിൽ പങ്കെടുത്ത് മികച്ച വിജയം നേടാറുണ്ട്. മിക്കവാറും വർഷങ്ങളിൽ ജില്ലയിലും പങ്കെടുക്കാൻ യോഗ്യത നേടുന്നു. സബ് ജില്ലാ ഗണിതശാസ്ത്ര മേളകളിൽ എല്ലാ വിഭാഗങ്ങളിലും പങ്കെടുത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. നിരന്തരം ഗണിത ക്വിസ് മത്സരം നടത്തുന്നു സബ് ജില്ലാ ക്വിസിൽ പങ്കെടുക്കുന്നു. സബ് ജില്ലാതല സെമിനാറുകളിൽ നമ്മുടെ കുട്ടികൾ, പങ്കെടുക്കാറുണ്ട്. ദേശിയ ഗണിതശാസ്ത്ര ദിനം, രാമാനുജൻ ദിനം തുടങ്ങിയ ദിനങ്ങൾ ആചരിക്കാറുണ്ട്.

5) സാമൂഹ്യശാസ്ത്ര ക്ലബ്ബ്

   സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അദ്ധ്യയന വർഷാരംഭത്തിൽ തന്നെ രൂപീകരിക്കുന്നു. സാമൂഹ്യ ശാസ്ത്ര പഠനം കാര്യക്ഷമമാക്കാനും സാമൂഹ്യ ബോധമുള്ള ഉത്തമ പൗരൻമാരായി കുട്ടികളെ വളർത്തി കൊണ്ടുവരാനും സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.

   ജനസംഖ്യാ ദിനം , യുദ്ധവിരുദ്ധദിനം , സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങി ദേശീയ പ്രാധാന്യമുള്ളതും സാമൂഹ്യ പ്രസക്തിയുള്ളതുമായ എല്ലാ ദിനാചരണങ്ങളും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ക്വിസ്സുകൾ, മറ്റ് പരിപാടികൾ ,ഓരോ ദിനാചരണത്തിന്റെയും സന്ദേശം ഉൾപ്പെടെ ദിനാചരണങ്ങളുടെ ഭാഗമായി വ്യത്യസ്ത പരിപാടികൾ കോവിഡ് കാലഘട്ടത്തിലും ഓൺലൈൻ വഴിയും സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂൾ തല , സബ്‌ജില്ലാതല സാമൂഹ്യ ശാസ്ത്ര  മേളകളിലും ക്വിസ്സുകളിലും കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. ഓരോ വർഷത്തിന്റെയും പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുകയും മാഗസിനുകൾ തയ്യാറാക്കുകയും ചെയ്യാറുണ്ട്.  പ്രാദേശിക ചരിത്ര രചന , പുരാവസ്തുക്കളുടെ പ്രദർശനം, ജലവർഷം -മാഗസിൻ ഭരണഘടന -നൈതികം 2019, തുടങ്ങിയവന്ന സാ മൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങളിൽ പെടുന്നവയാണ്. അതോടൊപ്പം അഭിമുഖം, ഫീൽഡ് ട്രിപ്പ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്താറുണ്ട്.

6) ഹെൽത്ത് ക്ലബ്ബ്

ആർ . ജി. എം.എ. യു. പി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ, അഭിമുഖങ്ങൾ എന്നിവ നടത്താറുണ്ട്. 'പോഷകാഹാരം കുട്ടികളിൽ ' എന്ന വിഷയത്തിൽ ഡോക്ടറുമായി അഭിമുഖം നടത്തുകയും രക്ഷിതാക്കളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകുകയും ചെയ്തു.

  കൊറോണ കാലഘട്ടത്തിൽഎല്ലാ ദിവസവും കുട്ടികളുടെ ഊഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്

7) ഹിന്ദി ക്ലബ്ബ്

हमारे स्कूल में हिंदी क्लब के नेतृत्व में बच्चों के लिए कई प्रतियोगिताएं होते हैं । पांचवी कक्षा से लेकर सातवीं कक्षा तक के बच्चे हिंदी क्लब के अंग है ।हिंदी भाषा में अभिरुचि बढ़ाने एवं बच्चों में साहित्य क्षेत्र में अभी रुचि बढ़ाने वाले रसीली प्रवर्तन आदि हिंदी क्लब के  उद्देश्य है । विशेष दिनों में हिंदी क्लब के नेतृत्व में कई प्रतियोगिताएं चलाया जाता है।हिंदी दिवस ,वाचन दिवस ,प्रेमचंद जयंती ,स्वतंत्रता दिन समारोह इन दिनों में बच्चे अपने कार्यक्रम एंव  पत्रिका भी प्रस्तुत करते हैं।

कक्षा 5 से लेकर कक्षा 7 तक के बच्चों के लिए केरला हिंदी प्रचार सभा सुगामा हिंदी परीक्षा हर साल हमारे स्कूल में चलाया जाता हैं । हिंदी भाषा को बढ़ावा देते हुए हमारे स्कूल में  पांचवी कक्षा से लेकर सातवीं कक्षा तक के बच्चों के लिए विभिन्न गतिविधियां वीडियो के साथ कहानी कविता और नाटक माध्यम से छात्र -छात्राओं को रोचक ढंग से हिंदी भाषा को पढ़ाया जाता है।

8) ഉറുദു ക്ലബ്ബ്

ആർ . ജി. എം.എ. യു. പി. സ്കൂളിൽ 44 വിദ്യാർത്ഥികളാണ് ഉർദു   പഠിക്കുന്നവർ. ഇവരെല്ലാം ഉർദു ക്ലബ്ബിൽ അംഗങ്ങളാണ്.ഉർദു ഗദ്യം, പദ്യം എന്നിവയുടെ തുടർ പഠനത്തിനാവശ്യമായ സാമഗ്രികൾ ശേഖരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.എല്ലാ മാസവും ഓൺലൈൻ ആയി ഉർദു ക്വിസ് നടത്തി ഉർദുവു മായി ബന്ധപ്പെട്ട പൊതു വിജ്ഞാനം കുട്ടികളിൽ എത്തിക്കാൻ ശ്രമിക്കുന്നു. ഉർദു പഠിക്കുന്ന 44 കുട്ടികളും താല്പര്യമുള്ള മറ്റു കുട്ടികളും ഇതിൽ പങ്കെടുക്കാറുണ്ട് . ഇതിലൂടെ ഉർദു പഠനത്തിലും കുട്ടികളിൽ താല്പര്യം ഉണ്ടാക്കാൻ സാധിക്കുന്നു. ഉർദു അക്ഷരങ്ങൾ, കവിതകൾ, ഗസലുകൾ, കത്തുകൾ, പ്രധാനപ്പെട്ട ഉർദു വാക്യങ്ങൾ എന്നിവ ക്ലബ്‌ പ്രവർത്തനത്തിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്നു.

സംസ്ഥാന തലത്തിൽ നടത്തിയ ക്വിസ് പ്രോഗ്രാമിൽ പങ്കെടുത്തു സർട്ടിഫിക്കറ്റ് കരസ്തമാക്കിയവർ

🧩🧩🧩🧩🧩🧩🧩

കേരള ഉർദു അക്കാഡമിക് കൌൺസിൽ നടത്തിയ സ്വാതന്ത്ര്യ ദിന ക്വിസിൽ പങ്കെടുത്തു സർട്ടിഫിക്കറ്റ് കരസ്തമാക്കിയവർ

👍👍👍👍👍👍👍👍

1.അസ്ന ഫാത്തിമ.7std

2. ഹസ്ന  ഫാത്തിമ.6. Std

🌹🌹🌹🌹🌹🌹🌹

കേരള ഉർദു ടീച്ചേർസ് ആകാഡെമിക് കൗൺസിലും ഹിന്ദി അധ്യാപക മഞ്ചും സംയുക്തമായി സങ്കടിപ്പിച്ച  പ്രേമംചന്ദ് ദിന ക്വിസിൽ പങ്കെടുത്തു സർട്ടിഫിക്കറ്റ് കരസ്തമാക്കിയവർ

1.ഹരികീർത്ത്. P..7std

2.സഫവാൻ. M. K. 7std

🌹🌹🌹🌹🌹🌹

ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ്.. ക്വിസ് പ്രോഗ്രാമ്മിൽ പങ്കെടുത്തു സർട്ടിഫിക്കറ്റ് നേടിയവർ

1. മുഹമ്മദ്‌ റിഫാൻ. എം.കെ 5th std

2.ഫാത്തിമത്തുൽ സൻഹ.എം.6th. Std

🌹🌹🌹🌹🌹