സഹായം Reading Problems? Click here

ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/വിളിക്കാതെ വന്ന വിരുന്നുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
< ആർ എം യു പി എസ്സ് കല്ലറക്കോണം‎ | അക്ഷരവൃക്ഷം
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/വിളിക്കാതെ വന്ന വിരുന്നുകാരൻ" സം‌രക്ഷിച്ചിരിക്ക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിളിക്കാതെ വന്ന വിരുന്നുകാരൻ

വാർഷിക പരീക്ഷ എത്തും മുമ്പേ
വിളിക്കാതെ വന്നൊരാ വിരുന്നുകാരൻ
സ്കൂളൊക്കെ നേരത്തെ പൂട്ടിച്ചവൻ
ലോക്കിട്ടു നമ്മളേം വീട്ടിലാക്കി
നേരം തികയാത്ത വീട്ടുകാർക്കെല്ലാം
എല്ലാറ്റിനും ഇപ്പോൾ നേരം കിട്ടി
അച്ഛനുമമ്മയ്ക്കും കുട്ടികൾക്കും
ഒന്നിച്ചിരിക്കുവാനേറെ നേരം
വീട്ടിലിരിക്കാത്തെ ചേട്ടന്മാരെ
കേരളാപോലീസും കൂട്ടിലാക്കി
നാടും നഗരവും ശാന്തമായി
ആതുരസേവകർ കാവലായി
വിളിക്കാതെ വന്നൊരാ കൊറോണയെ
നാടു കടത്തുവാൻ നമ്മളൊന്നായ്
ഇന്ന് നമുക്കു അല്പമകന്നിരിക്കാം
നല്ലൊരു നാളെയിൽ ഒത്തുചേരാൻ


         

 

വിധു കൃഷ്ണൻ
5B ആർ എം യു പി എസ്സ് കല്ലറക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത