ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
< ആർ. എച്ച്. എസ്. എസ് രാമനാട്ടുകര‎ | അക്ഷരവൃക്ഷം
20:54, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് എച്ച്.എസ്. രാമനാട്ടുകര/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി എന്ന താൾ ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന മഹാമാരി

   
മാനവരാശിയെ തകർക്കാനായ്..
ജന്മമെടുത്ത കുഞ്ഞുവൈറസെ,
ശാസ്ത്രലോകം നൽകിയ
കോറോണയെന്ന പേരുമായ്..
അധികം വിലസേണ്ട നീ..
എത്ര ജീവനുകളെടുത്തു,
ഇതു സഹിക്കില്ല,
സഹിക്കാൻ കഴിയില്ല.
എന്നിട്ടും മതിയായില്ലേ...
നിർത്തൂ, നിന്റെ താണ്ഡവം.
ചിരിക്കേണ്ട നീ, ചിന്തിക്കുക..
ഒരിക്കൽ നിനക്കും നാശം വരുമെന്ന്.
വരുത്തും, ഞങ്ങൾ കുറച്ചുപേരല്ല,
ലോകം മുഴുവൻ നിനക്കെതിരാ -
ണെന്നോർക്കുക...
ജയിക്കില്ല, മനുഷ്യരെ തകർക്കാൻ-
കഴിയില്ല നിനക്ക്.
ജാതിമതവകഭേദമില്ലാതെ,
ഒറ്റകെട്ടായി പൊരുതീടാം നമുക്ക്...
കൂട്ടം കൂടി നില്കാതെ കളിക്കാതെ..
അടുത്ത വേനലവധിക്കാല-
മാഘോഷിക്കാനായ്,
മാനവലോകരക്ഷക്കായ് നാം,
ഓരോരുത്തരും...
പ്രയത്നിക്കുക സഹകരിക്കുക.
മറക്കണ്ട കൂട്ടരേ...
സോപ്പും വെള്ളവും ഉപയോഗിച്ച്
ഇടയ്ക്കിടെ കൈയും മുഖവും കഴുകീടാൻ
അതിജീവനത്തിൻ പാതയിൽ നിന്നും,
മുന്നോട്ടു കുതിക്കാൻ നാം
സർവേശ്വരനെ സ്മരിക്കുക.
 

Adik V
6A RHSS രാമനാട്ടുകര
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത