ആർ.പി.എം.എം.യു.പി.എസ് എടക്കഴിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 29 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24260 (സംവാദം | സംഭാവനകൾ)
ആർ.പി.എം.എം.യു.പി.എസ് എടക്കഴിയൂർ
വിലാസം
എടക്കഴിയൂർ

എടക്കഴിയൂർ
,
680515
സ്ഥാപിതം6 - ജൂൺ - 1979
വിവരങ്ങൾ
ഫോൺ0487 2616771
ഇമെയിൽhm.rpmm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24260 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി ജെ ലിറ്റി
അവസാനം തിരുത്തിയത്
29-09-202024260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ചരിത്രം

1979 ജൂൺ മാസം 6ാം തിയ്യതി സ്കൂൾ സ്ഥാപകനായ യശഃശരീരനായ ജനാബ് ഹാജി ആർ.പി.മൊയ്തുട്ടി സാഹിബിന്റെയും ഹെഡ്മിസട്രസ്സ് ശ്രീമതി .സി .കെ .ലിസി ടീച്ചറുടേയും സാന്നിദ്ധ്യത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിൽക്കുന്ന എടക്കഴിയൂർ തീരപ്രദേശത്ത് തിരമാലകളോട് മല്ലിട്ട് ഉപജീവന മാർഗ്ഗം തേടുന്ന മത്സ്യ തൊഴിലാളികളുടെയും മറ്റ് പിന്നോക്കം നിൽക്കുന്നവരുടേയും മക്കൾക്കും ഉന്നത വിദ്യാഭ്യാസം ലഭിക്കണമെന്ന മഹത്തായ ലക്ഷ്യത്താൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന യശ: ശരീരനായ ജനാബ് ഹാജി സി .എച്ച്. മുഹമ്മദ് കോയ സാഹിബ് സ്ഥാപകന്റെ അമ്മാവനും ഭാര്യാപിതാവുമായ മർഹും ആർ.പി.മുഹമ മത് സാഹിബിന്റെ ഓർമ്മക്കായി കനിഞ്ഞരുളിയ മഹത്തായ സംഭാവനയാണ് ആർ.പി.മുഹമ്മദ് മെമ്മോറിയൽ യു.പി.സ്കൂൾ.

       നാല് അദ്ധ്യാപകരാൽ തുടക്കം കുറിച്ച ഈ സ്ഥാപനം ഇന്ന് ഉന്നതിയിലേക്ക് അതിന്റെ പ്രയാണം തുടരുകയാണ്. മുസ്ലീം ഭൂരിപക്ഷമുള്ള ഈ തീരപ്രദേശത്ത് സ്കൂൾ അനുവദിക്കുന്നതിനെതിരെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്.
      പഠനത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ കലാകായിക ശേഷി വർദ്ധിപ്പിക്കാനുള്ള ഉദ്ദേശത്തോടെ കലാകായിക ഉത്സവങ്ങളും, വിനോദയാത്ര, പഠനയാത്ര, സാഹിത്യ സമാജം, കല്ലെഴുത്ത് മാസിക മത്സരം എന്നിവ സംഘടിപ്പിക്കുന്നു. കാലഘട്ടത്തിനസൃതമായി വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പ്യുട്ടർ ലാബ്, ലൈബ്രറി എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
       പാവപ്പെട്ടവർക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം സ്വായത്തമാക്കുന്നതിനു വേണ്ടി 2007-08 വർഷം മുതൽ 5ാം ക്ലാസ്സുമുതൽ 7ാം ക്ലാസ്സുവരെ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സി.കെ.ലിസി - 06-06-1979 മുതൽ 31 - 05-2010

എ.ആർ.എലിസബത്ത് - 01-06-2010 മുതൽ 31-03-2014

കെ.ബി.ഷീല - Ol - 04-2014 മുതൽ 31-03-2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.62329,75.99575|zoom=13}}