രാമകൃഷ്ണ മിഷൻ എച്ച്. എസ്. എസ്

Schoolwiki സംരംഭത്തിൽ നിന്ന്
04:31, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
രാമകൃഷ്ണ മിഷൻ എച്ച്. എസ്. എസ്
വിലാസം
കോഴിക്കോട്

ആട്സ് കോളെജ് പി.ഒ,
കോഴിക്കോട്
,
673018
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ04952323419
ഇമെയിൽrkmhssmeenchanda@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപത്മകുമാരി. വി. എം.
പ്രധാന അദ്ധ്യാപകൻUnnikrishnan. T. K.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ.കെ.മിഷൻ എച്ച്.എസ്സ്.എസ്സ്. ആശ്രമം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==സ്വാമി വിവേകാനന്ദന്റെ നേതൃത്വത്തിൽ ശ്രീരാമകൃ‍ഷ്ണപരമഹംസരുടെ ശിഷ്യന്മാരാൽ സംഘടിപ്പിക്കപ്പെട്ടതാണ് ശ്രീരാമകൃ‍ഷ്ണമിഷൻ. ത്യാഗസന്നദ്ധരും മാനവരാശിയിലാകെ പ്രായോഗിക വേദാന്ത പ്രചരണത്തിന് സമർപ്പിതരുമായ സന്യാസിമാരെ വളർത്തി വേദാന്തതത്വങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുക, ജാതി, മത, വർഗ്ഗ, വർണ്ണ ചിന്തകളെപ്പറ്റി എല്ലാവരും ഈശ്വരരൂപങ്ങൾ തന്നെ എന്ന കാഴ്പപ്പാടോടെ കർമ്മരംഗത്തിറങ്ങുക എന്നിവയാണ് മിഷന്റെ ലക്ഷ്യങ്ങൾ. 1909-ൽ രാമക‍ൃഷ്ണമിഷൻ രജിസ്റ്റർ ചെയ്യപ്പെട്ടു. കല്കത്തയിലെ ബേലൂർ മഠമാണ് ആസ്ഥാനം.ലോകമെമ്പാടും ശാഖകളുള്ള രാമകൃഷ്ണപ്രസ്ഥാനത്തിന്റെ കോഴിക്കോട് ശാഖ നാഷണൽ ഹൈവേ 17 നോട് ചേർന്ന് പന്നിയങ്കര അംശത്തിൽ മീഞ്ചന്തയിൽ സ്ഥിതി ചെയ്യുന്നു. 1931 ൽ കോഴിക്കോട് ചാലപ്പുറത്തുള്ള ഭജൻകോവിൽ റോഡിൽ വാടകക്കെട്ടിടത്തിലാണ് ആയുർവേദഡിസ്പൻസറിയോടെ സേവാശ്രമം ആരംഭിച്ചു.രാമകൃഷ്ണാശ്രമത്തിന്റെ ഭാഗമായി 1948-ൽ ഒരു എലിമെന്ററി സ്കൂൾ തുടങ്ങി. 1953-ൽ ഇത് ഹൈസ്കൂളായി ഉയർത്തി. ഇപ്പോൾ എൽ. പി. മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. 1952-ൽ വിപാപ്മാനന്ദസ്വാമിജി ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്തു. പരിസരപ്രദേശമായ പയ്യാനക്കൽ, കണ്ണ‍ഞ്ചേരി, മീഞ്ചന്ത, നല്ലളം എന്നിവിടങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്കുന്നവർക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുന്നതിൽ സ്വാമിജി ബദ്ധശ്രദ്ധനായിരുന്നു. പ്രത്യേകിച്ച് മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ.ഹൈസ്കൂളിൽ 147ആൺകുട്ടികളും 74പെൺകുട്ടികളുമാണുണ്ടായിരുന്നത്. വിപാപാമാനന്ദജി മാനേജരും കെ. കെ. കല്യാണി ടീച്ചർ പ്രധാനാദ്ധ്യാപികയുമായിരുന്നു.പ്രശസ്ത കവി കുഞ്ഞുണ്ണി മാസ്റ്റർ നമ്മുടെ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്നു. വിപാപ്മാനന്ദജിയ്കുശേഷം 18വർഷം സിദ്ധിനാഥാനന്ദസ്വാമികളായിരുന്നു അശ്രമത്തിന്റെ സെക്രട്ടറി. ഈ കാലഘട്ടത്തിൽ സ്ഥാപനം കൂടുതൽ വളർച്ച നേടി. എസ്. എസ്. എൽ. സി. വിജയശതമാനം 90 ൽ ഏറെയായി. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ നമ്മുടെ സ്കൂളിനായിട്ടുണ്ട്.

==

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ശ്രീമതി കെ. കെ കല്യാണി 2. ശ്രീ പി. സി. കെ. രാജ 3. ശ്രീമതി പി. കലാദേവി 4. ശ്രീമതി എ. പാർവതി 5. ശ്രീ പി കൃഷ്ണൻ 6. ശ്രീമതി. എ. കുഞ്ഞിലക്ഷ്മി 7. ശ്രീമതി. ടി. പത്മാവതി 8. ശ്രീമതി കെ. എൻ. ജയലക്ഷ്മി 9. ശ്രീമതി. വി. പി. രത്നം 10. ശ്രീമതി കെ. ജി. ലളിത 11. ശ്രീ. പി. ബാലസുബ്രഹ്മണ്യൻ 12. ശ്രീ. പി. കെ. ഉണ്ണികൃഷ്ണൻ 13. ശ്രീമതി. എ. വി. ശ്രീദേവി. 14. ശ്രീ എം. ആർ. അജിതകൃഷ്ണൻ 15. ശ്രീമതി കെ. ഗീത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഒന്ന്
  • രണ്ട്
  • മൂന്ന്

വഴികാട്ടി

{{#multimaps:11.2191359,75.7924542|width=400px | zoom=13}}

<googlemap version="0.9" lat="11.219632" lon="75.794683" zoom="18" width="350" height="350" selector="no" controls="none">11.071469, 76.077017, MMET HS Melmuri11.219127, 75.794522</googlemap>: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.ചേർക്കാവുന്നതാണ്. -->