ആസ്സിയ ബായ് ഇ.എം.എച്ച്.എസ്. മട്ടാഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
02:50, 31 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ)

ആമുഖം

മുസ്ലീം പെണ്‍കുട്ടികള്‍ക്ക് എഴുത്തും വായനയും നിഷിദ്ധമായിരുന്ന ഒരു കാലഘട്ടത്തില്‍ അവരുടെ ആത്മീയവും ഭൗതീകവുമായ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കികൊണ്ട് കൊല്ലവര്‍ഷം 1110- ല്‍ സനാന മദ്രസ്സ ഇസ്ലാമിക ട്രസ്റ്റും അതിന്റെ കീഴില്‍ സനാന മദ്രസ്സ ഇസ്ലാമിയ എന്ന വിദ്യാഭ്യാസ സ്ഥാപനവും സ്ഥാപിച്ചു. മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച മര്‍ഹൂമ ആസ്യാഭായി തുടങ്ങിവച്ച പ്രസ്തുത സ്ഥാപനം പുരോഗതിയുടെ പടവുകള്‍ പിന്നിട്ട് ആസ്യാഭായ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്ന പദവിയിലേക്ക് എത്തിനില്‍ക്കുന്നു. 1989-ല്‍ ആരംഭിച്ച സ്‌ക്കൂളിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചത് മര്‍ഹൂം ജനാബ് ഇബ്രാഹിം സുലൈമാന്‍ സേട്ട് എം.പി. ആയിരുന്നു. 1990 മുതല്‍ ഇവിടെ പ്രധാന അദ്ധ്യാപികയായി പ്രവര്‍ത്തിച്ചു വരുന്നത് ശ്രീമതി. സൂസന്‍ ഫിലിപ്പാണ്.

1996 മുതല്‍ ഇവിടെ 10-ാം ക്ലാസ് പഠനം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ 100% വിജയം കരസ്ഥമാക്കി വരികയാണ്. സ്‌ക്കൂള്‍ പിന്നീട് 2001-ല്‍ സയന്‍സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കണ്ടറി ക്ലാസ്സുകള്‍ തുടങ്ങുകയുണ്ടായി. അറബി മതപഠനത്തിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്ന ഇവിടെ മുസ്ലീം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നമസ്‌ക്കാര സൗകര്യവും ഉണ്ട്.

37 ഡിവിഷനുകളിലായി 1240 കുട്ടികളും പ്രധാന അദ്ധ്യാപികയും 50 അദ്ധ്യാപകരും മറ്റ് സ്റ്റാഫുകളും ചേര്‍ന്ന് 61 പേര്‍ കൂട്ടായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായി ആധുനിക രീതിയില്‍ തയ്യാറാക്കപ്പെട്ട ഫിസിക്‌സ്, കെമസ്ട്രി, സുവോളജി, ബോട്ടണി, ഐ.ടി ലാബുകള്‍ ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു. ഒന്നാം ക്ലാസ്സ് മുതല്‍ കമ്പ്യൂട്ടര്‍ പഠനത്തിനും ഇവിടെ സൗകര്യമുണ്ട്.


കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ ലക്ഷ്യമിട്ട് വിവിധ ക്ലബ്ബുകള്‍ (ഹെല്‍ത്ത്, സയന്‍സ്, ഐ.ടി. സോഷ്യല്‍ സയന്‍സ്, സ്‌പോര്‍ട്ട്‌സ്, മലയാളം, പരിസ്ഥിതി, റെഡ്‌ക്രോസ്, കണക്ക്) ഇവിടെ പ്രവര്‍ത്തിക്കുന്നു. കൂടാതെ എല്ലാ വര്‍ഷവും പി.സി.എം. സ്‌കോളര്‍ഷിപ്പ് പരീക്ഷയും സംഘടിപ്പിക്കാറുണ്ട്. വായിച്ചു വളരാനായി വായനയുടെ ലോകം തുറക്കുന്ന വിശാലമായ ലൈബ്രറി സൗകര്യവും ഇവിടെയുണ്ട്.

മട്ടാഞ്ചേരി ഉപജില്ലാതലത്തില്‍ നടത്തിവരുന്ന എല്‍.പി., യു.പി., എച്ച്.എസ്., അറബിക് കലോത്സവത്തില്‍ തുടര്‍ച്ചയായി വിജയം കൈവരിക്കുന്ന ആസ്യാഭായ് മറ്റ് മത്സരരംഗങ്ങളിലും ഒട്ടും പിന്നിലല്ല. കല കായിക മേഖലകളില്‍ മഹത്തായ ലക്ഷ്യങ്ങളാണ് ആസ്യാഭായ് സ്‌കൂള്‍ എന്നും മുന്നില്‍ കാണുന്നത്.

സാമൂഹികോന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഭരണസമിതി അംഗങ്ങളുടെയും, കുട്ടികളുടെയും ശോഭനമായ ഭാവിയെ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്വ മനോഭാവമുള്ള പ്രധാന അദ്ധ്യാപികയുടെയും കര്‍മ നിരതരായ ഒരു കൂട്ടം അദ്ധ്യാപകരുടെയും കഠിന പരിശ്രമമാണ് ആസ്യാഭായ് സ്‌കൂളിന്റെ വിജയങ്ങള്‍ക്ക് പിന്നിലുള്ളത്.


നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം