ആർ വി എം യു പി എസ് രാമപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ വി എം യു പി എസ് രാമപുരം
വിലാസം
രാമപുരം

RVM UPS RAMAPURAM
,
രാമപുരം പി.ഒ.
,
686576
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0482 263212
ഇമെയിൽrvmupsrpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്31284 (സമേതം)
യുഡൈസ് കോഡ്32101200313
വിക്കിഡാറ്റQ87658387
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേഖ ഉണ്ണികൃഷ്ണൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീനിവാസ് എം. പി.
എം.പി.ടി.എ. പ്രസിഡണ്ട്നിഷ ബിജു
അവസാനം തിരുത്തിയത്
21-02-2024Anoopgnm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ വി എം യുപി എസ് രാമപുരം

ചരിത്രം

1954 ഒക്ടോബർ 27 നാണ് രാമപുരത്തു വാര്യർ മെമ്മോറിയൽ ട്രസ്റ്റ്‌ രൂപീകൃതമായത്. യശ:ശരീരനായ മഹാകവി രാമപുരത്തു വാര്യരുടെ ജന്മസ്ഥലമായിരുന്ന കിഴക്കേടത്തു പുരയിടം 1954 ഒക്ടോബർ മാസം കുന്നൂർ ശ്രീ നാരായൺ നമ്പൂതിരിയിൽ നിന്നും ആർ വി എം ട്രസ്റ്റ് വിലക്ക് വാങ്ങി ഒരു ഏക്കർ  64 സെന്റുള്ള പ്രസ്തുത സ്ഥലം രാമപുരത്തു വാര്യരുടെ അവസാന പിൻതുടർച്ചക്കാരനായിരുന്ന രാമവാര്യരുടെ അവകാശിയായിരുന്ന കുഞ്ഞുകുട്ടി വാരസ്യാരമ്മയുടെ കയ്യിൽ നിന്നു കുന്നൂർ നാരായണൻ നമ്പൂതിരി വിലയ്ക്കു വാങ്ങിയിരുന്നതാണ്. ട്രസ്റ്റ് അവകാശിയായി വരുമ്പോൾ കിഴക്കേടത്തു പുരയിടത്തിൽ ഇടിഞ്ഞു പൊളിഞ്ഞ ഒരു നാലുകെട്ടിന്റെ തകർന്നടിഞ്ഞ ഭാഗവും അടുക്കള കിണറും മാത്രമാണുണ്ടായിരുന്നത് ഇന്നും ആ നാലുകെട്ടിന്റെ തറയുടെ ഒരു ഭാഗവും അടുക്കളക്കിണറും കാത്തുസൂക്ഷിച്ചിട്ടുണ്ട്. കിഴക്കേടത്തു പുരയിടമാണു പിന്നീട് വാര്യത്ത് പറമ്പെന്നും അവിടെ സ്ഥാപിച്ച സ്കൂൾ വാര്യത്ത് സ്കൂൾ എന്നും അറിയുവാൻ തുടങ്ങിയത്.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും , പഠനാനുബന്ധ പ്രവർത്തനങ്ങൾക്കുമായി 2500 ൽ പരം പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രധാന കെട്ടിടത്തിലെ ഓഫീസിൽ തന്നെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.തുടർന്ന് വായിക്കുക...  

വായനാ മുറി


സ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന വായനാമുറി കുട്ടികൾ ഇടവേളകളിൽ പ്രയോജനപ്പെടുത്തുന്നു. ദിനപത്രം ബാലമാസികകൾ എന്നിവ വായനാമുറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളിൽ നിന്നും ലഭിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ്  കുട്ടികൾ തയ്യാറാക്കി സൂക്ഷിക്കുന്നു.  മഹാകവിയുടെ സ്മാരകമായ ഈ വിദ്യാലയം വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പ്രത്യേക ഊന്നൽ നല്കുന്നു.

സ്കൂൾ ഗ്രൗണ്ട്

     

പാലാ കൂത്താട്ടുകുളം റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്. രാമപുരത്തു വാര്യരുടെ സ്മാരകമായ ഈ വിദ്യാലയത്തിൽ അദ്ദേഹത്തിന്റെ നാലുകെട്ട് നിലനിന്നിരുന്ന സ്ഥലവും അടുക്കളക്കിണറും ഇപ്പോഴും സംരക്ഷിക്കുന്നു. നിരവധി ഫലവൃക്ഷങ്ങളും തണൽ മരങ്ങളും നട്ട് ആകർഷകമാക്കിയിരിക്കുന്ന സ്കൂൾ ഗ്രൗണിൽ മനോഹരമായ പൂന്തോട്ടവും, ഊഞ്ഞാൽ, സ്ലൈഡർ, മെറിഗോ റൗണ്ട്, സീസോ മുതലായവ കുട്ടികൾക്ക് കളിക്കുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്.            

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി  കാവും കുളവും സംരക്ഷിക്കുന്നു. ജന്മനക്ഷത്ര വൃക്ഷങ്ങളും ശലഭോദ്യാനവും  ക്രമീകരിച്ചിരിക്കുന്ന സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്ക് തുറന്ന അന്തരീക്ഷത്തിൽ അദ്ധ്യയനം നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സയൻസ് ലാബ്

സയൻസ് ലാബിന് പ്രത്യേക മുറി ഇല്ല. ഉപകരണങ്ങൾ അലമാരയിൽ സൂക്ഷിച്ചിരിക്കുന്നു

ഐടി ലാബ്

മൾട്ടിമീഡിയ റൂം സജ്ജീകരിച്ചിരിക്കുന്നു. മൂന്ന് കംപ്യൂട്ടറുകളും പ്രൊജക്ടറും ഉണ്ട്. കുട്ടികൾക്ക് ഇരിപ്പടം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

വളരെ വിപുലമായ രീതിയിൽ സ്കൂളിൽ ജൈവ കൃഷി നടത്തിവരുന്നു. രാമപുരം കൃഷിഭവന്റെ സഹായത്തോടെ പച്ചക്കറികളും  വാഴ, മരച്ചീനി, ഇഞ്ചി, മഞ്ഞൾ, എന്നിവ കൃഷി ചെയ്യുന്നു. കൂടാതെ  പൂച്ചെടികളും ഫല വ്യക്ഷങ്ങളും ഉണ്ട്. ജന്മനക്ഷത്രവനം തയ്യാറാക്കിയിട്ടുണ്ട്.

സ്കൗട്ട് & ഗൈഡ്

2021-22 വർഷത്തിൽ ശ്രീ എൻ വിനയചന്ദ്രൻ സ്കൗട്ട് മാസ്റ്ററായി സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.

വിദ്യാരംഗം കലാസാഹിത്യ വേദി

സംസ്കൃതം അദ്ധ്യാപകൻ ശ്രീ എൻ വിനയചന്ദ്രൻ കഴിഞ്ഞ 2 വർഷങ്ങളായി രാമപുരം ഉപജില്ലാ കൺവീനറാണ്.അഭിനയം, ചിത്രരചന, നാടൻപാട്ട്, എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് സമ്മാനം ലഭിച്ചു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകനായ പ്രമോദ് എം.ബിയുടെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

ഗണിതശാസ്ത്രക്ലബ്

അദ്ധ്യാപികയായ രേഖ ഉണ്ണികൃഷ്ണന്റെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

സാമൂഹ്യശാസ്ത്രക്ലബ്

അദ്ധ്യാപകനായ പ്രമോദ് എം.ബി യുടെ മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകനായ വിനയചന്ദ്രന്റെ നേതൃത്വത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

ജീവനക്കാർ

അദ്ധ്യാപകർ

1 രേഖ ഉണ്ണികൃഷ്ണൻ ഹെഡ്മിസ്സ്‌ട്രസ്  2 മായ ബി നായർ  ഗീതാഞ്ജലി  കുറിഞ്ഞി   3പ്രമോദ് എം ബി വാര്യത്ത് രാമപുരം   4  വിനയചന്ദ്രൻ എൻ നാന്നാൽ ഐങ്കൊമ്പ് 5 കീർത്തി എസ്സ് ശാരദ ഭവൻ

അനധ്യാപകർ

1. ജയശങ്കർ.എസ്സ്   മണിമല രാമപുരം

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

{{#multimaps:9.802365,76.650178| width=500px | zoom=16 }}

"https://schoolwiki.in/index.php?title=ആർ_വി_എം_യു_പി_എസ്_രാമപുരം&oldid=2103780" എന്ന താളിൽനിന്ന് ശേഖരിച്ചത്