ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

< ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ

സ്വാതന്ത്ര്യ ദിനാഘോഷം പി. ടി. എ.യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ മുന്നൂറ് കുട്ടികളെ ഉൾപ്പെടുത്തി ചലിക്കുന്ന ദേശീയപതാക നിർമിച്ചു. ദേശീയപതാകയുടെ നിറങ്ങളോട് കൂടിയ വേഷംധരിച്ച് കുട്ടികൾ നിരന്നതും ഭീമൻ അശോേക ചക്രം ദേശീയപതാകയുടെ മധ്യത്തിൽ കറങ്ങുന്ന ദൃശ്യവും മനോഹരമായിരുന്നു. ഈചടങ്ങും വളരെ പ്രാധാന്യത്തോടെ പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന വർണ്ണാഭമായ ഘോഷയാത്രയിൽ വ്യത്യമായ ഫ്ളോട്ടുകളും അവതരിപ്പിക്കപ്പെട്ടു ഗാന്ധിജയന്തി വാരാഘോഷം‌ പി. ടി. എ.യുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി വാരാഘോഷം സേവനവാരം എന്നരീതിയിൽതന്നെ നടപ്പിലാക്കി,. തഴവ പ്രാഥമീക ആരോഗ്യകേന്ദ്രം, ഗ്രാമപഞ്ചായത്ത്, സ്കൂൾ പരിസരം എന്നിവിടങ്ങൾ പി. ടി. എ. അംഗങ്ങൾ, അധ്യാപകർ, കുട്ടികൾ എന്നിവരുടെ പങ്കാളിത്തത്തോടെ ശുചീകരിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ആയിരത്തോളം ഭക്ഷണപൊതികളും വസ്ത്രങ്ങളും സമാഹരിച്ചു കലയപുരം അനാഥാലയത്തിന് നൽകി. ആദിത്യ റിപ്പബ്ളിക് ദിനാഘോഷം റിപ്പബ്ളിക് ദിനത്തിൽ പി. ടി. എ. യുടെ നേതൃത്വത്തിൽ ദണ്ഡിയാത്രയെ അനുസ്മരിപ്പിക്കുംവിധം പതിനഞ്ച് മീറ്റർ നീളത്തിൽ അഞ്ഞൂറ് രൂപാ നോട്ടിന്റെ മാതൃക നിർമിച്ചു. നോട്ടിനുള്ളിലെ ദണ്ഡിയാത്രികരായി കുട്ടികൾ നിരന്നത് അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. ഈപരിപാടി വലിയപ്രാധാന്യത്തോടെയാണ് പത്ര – ദൃശ്യമാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് സ്കൂൾ ആഘോഷങ്ങൾ , ദിനാചരണങ്ങൾ. മേളകൾ, പ്രദർശനങ്ങൾ. എല്ലാം ആഘോഷങ്ങളും സ്കൂളിൽ സമുചിതമായി ആഘോഷിച്ചുവരുന്നു. ഓണത്തിന് പി. ടി. എ.യുടെ നേതൃത്വത്തിൽഓണാഘോഷം ഗംഭീരമായാണ് കൊണ്ടാടിയത്. അത്തപ്പൂക്കള മത്സരം, നൂറ്റിയൊന്ന് ഊഞ്ഞാലുകൾ, അഞ്ഞൂറോളം കുട്ടികളെ അണിനിരത്തികൊണ്ട് ചലിക്കുന്ന പൂക്കളവും സൃഷ്ടിച്ചു. ചലിക്കുന്ന പൂക്കളത്തിന്റെ ഫോട്ടോ എല്ലാ പത്രമാധ്യമങ്ങളിലും വളരെ വലിയ പ്രാധാന്യത്തോടാണ് പ്രസിദ്ധീകരിച്ചത്. കേരള കൗമുദി ചിത്രം ഒന്നാം പുറത്താണ് പ്രസിദ്ധീകരിച്ചത്.