അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/ക്വാറന്റൈൻ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18243 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ക്വാറന്റൈൻ കാലം | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ക്വാറന്റൈൻ കാലം
 

വീടകങ്ങളിൽ അടഞ്ഞിരിക്കുന്നതിൽ
ഒരു സൗന്ദര്യമുണ്ട്, നന്മയും
എന്റെയും നിന്റെയും സുരക്ഷയുടെ നന്മ
സ്വപ്നങ്ങളിൽ മുങ്ങിയും പൊങ്ങിയും
മലർന്നു കിടക്കാം
പഠിച്ച പാഠങ്ങളും പറഞ്ഞ കഥകളും
ഓർത്തും രസിച്ചും അയവിട്ടുറങ്ങാം
ക്വാറന്റൈൻ അഥവാ വീടകങ്ങൾ
ഒരു ഊഞ്ഞാൽ പോലെയാണ്
തിരികെ വരുമെന്നുറപ്പുള്ള ഊഞ്ഞാൽ
ഭയപ്പെടരുത് ജാഗ്രത മതിയെന്ന
പാഠം പഠിപ്പിച്ച ഊഞ്ഞാൽ
പണമല്ല വലുതെന്ന് പഠിപ്പിച്ച കാലം
ഞാനെന്ന ചിന്തയെ നിർവീര്യമാക്കി
നന്മയും തിന്മയും മാറി പഠിപ്പിച്ച
ക്വാറന്റൈൻ ഇന്നൊരു ഗുരുനാഥനായി
വന്ന തിന്മകൾ മായ്ച്ചുകളഞ്ഞൊരു
നിറമുള്ള ജീവിതം ഇനി കോർത്തിണക്കാൻ
പോലെയാണ് തിരികെ വരും എന്നുറപ്പുള്ളത് ഊഞ്ഞാൽ
ഭയപ്പെടരുത് മതി എന്ന പാഠം പഠിപ്പിച്ച ഊഞ്ഞാൽ
പണമല്ല വലുതെന്ന് പഠിപ്പിച്ച കാലം
ഞാൻ എന്ന ചിന്തയെ നിർവീര്യമാക്കി
പിന്നെയും പിന്നെയും മാറി പഠിപ്പിച്ച
ക്വാറന്റൈൻ ഇന്നൊരു ഗുരുനാഥനായി
 വന്ന തിന്മകൾ മായ്ച്ചുകളഞ്ഞ്
ഒരു നിറമുള്ള ജീവിതം ഇനി കോർത്തിണക്കാൻ

ഫാത്തിമ നിഹ് ല. പി.എ
5 B അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത