അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ അബിയാം ജോ ഫെബി തന്നെ തൻ്റെ കൃഷികളെക്കുറിച്ച് ചുരുക്കി തയ്യാറാക്കിയ വിവരണം

എന്റെ പേര് അഭിയാം ജോ ഫെബി. ഞാനും എന്റെ കുടുംബവും ചേർന്നു ചെയ്യുന്ന കൃഷി രീതികളാണ് ഞാൻ ഇന്ന് പരിചയപ്പെടുത്തുന്നത് .

പച്ചക്കറികൾ എന്റെ വീട്ടിൽ വഴുതന, വേണ്ട, പയർ, തക്കാളി, പച്ചമുളക്, മത്തൻ എന്നിവ കൃഷി ചെയ്തു വരുന്നു. ജൈവ രീതിയിലുള്ള കൃഷിയാണ് ഞങ്ങൾ ചെയ്യുന്നത് .

ഫല വൃക്ഷം ഫല വൃക്ഷങ്ങളായ കരിമ്പ് , റംബൂട്ടാൻ , മാതളം , മുട്ടപ്പഴം , പേര , ചാമ്പ എന്നിവയും നട്ടു വളർത്തുന്നു.

മലയിഞ്ചി കഴിഞ്ഞ ലോക്ക് ഡൌൺ സമയത്തു പ്രധാനമായും ഞങ്ങൾ ചെയ്ത കൃഷിയാണ് മലയിഞ്ചി. മലയോര മേഖലയിൽ ഏറ്റവും കൂടുതൽ ചെയ്യുന്ന ഒരു കൃഷിയാണിത്. മൂന്നു വര്ഷം കൂടുമ്പോളാണ് ഇതു വിളവെടുക്കുന്നത്. മലയിഞ്ചി കൃഷിയെക്കുറിച്ച് ഞാൻ ചെയ്ത യൂട്യൂബ് വീഡിയോ കണ്ട് മലയിഞ്ചി കൃഷി കാണുന്നതിനും വിത്തു വാങ്ങുന്നതിനും കൃഷിരീതികൾ മനസ്സിലാക്കുന്നതിനുമൊക്കെയായി ഇപ്പോഴും ആളുകൾ വന്നുപോകുന്നു.

മരച്ചീനി ഞങ്ങളുടെ പറമ്പിലും കൂടാതെ സ്ഥലം പാട്ടത്തിനെടുത്തും മരച്ചീനി കൃഷിചെയ്തു വരുന്നു.

മൃഗപരിപാലനം 

കോഴി താറാവ് പന്നി മുയൽ എന്നിവയേയും വളർത്തുന്നുണ്ട്. ജല ധൗര്ലഭ്യം നേരിടുന്ന പ്രദേശമായതിനാൽ, മഴക്കാല കൃഷിയാണ് പ്രധാനമായും ചെയ്യുന്നത് .


പ്രധാന കൃഷികൾ മലയിഞ്ചി കുരുമുളക് ജാതി വാഴ ഫലവൃക്ഷങ്ങൾ പച്ചക്കറിച്ചെടികൾ ചേന ചേമ്പ് ചെറുകിഴങ്ങ് കപ്പ കാപ്പി കമുക് റബ്ബർ

ജൈവവളം എൻ്റെ കൃഷികൾ എല്ലാം ജൈവകൃഷികളാണ്. പച്ചില വളം, ചാണകപ്പൊടി, മുയൽ കാഷ്ഠം, കോഴിവളം എന്നിവ ജൈവവളമായി ഉപയോഗിക്കുന്നു.

കാറ്റിനരികെ കൂടാതെ ഫാ.റോയ് സംവിധാനം ചെയ്ത കാറ്റിനരികെ എന്ന മലയാളം സിനിമയിൽ അഭിനയിക്കാൻ എനിക്ക് അവസരമുണ്ടായി.

അഭിയാം ടോക്സ് അഭിയാം ടോക്സ് എന്ന ഒരു യൂട്യൂബ് ചാനലും എനിക്കുണ്ട്. എൻ്റെ യൂട്യൂബ് ചാനൽ ആയ Abhiyam Talks ൽ എൻ്റെ സമീപപ്രദേശങ്ങളിലെ മനോഹരവും ചരിത്രപരവുമായ കാഴ്ചകൾ ഉൾകൊള്ളിച്ചുകൊണ്ട് ഞാൻ ചെയ്ത വീഡിയോ കണ്ട പലരും ഈ പ്രദേശങ്ങൾ നേരിൽ കാണുന്നതിനായി എത്താറുണ്ട്.




കലാ പ്രതിഭ വിവിധ മത്സരങ്ങളിൽ ഞാൻ പങ്കെടുക്കുകയും ജില്ലാ തലത്തിൽ കലാ പ്രതിഭയാവുകയും , സ്റ്റേറ്റ് ലെവലിൽ എത്താനും ഭാഗ്യം ലഭിച്ചു.


വിളവ് , വരുമാനം

പച്ചക്കറിയിൽ നിന്നു ലഭിക്കുന്ന വിളവ് സ്വന്തം ആവശ്യത്തിനും കൂടാതെ മിതമായ നിരക്കിൽ അൽക്കാർക്കും നല്കി വരുന്നു. മൃഗപരിപാലനത്തിലൂടെയും നല്ലൊരു വരുമാനം ലഭിക്കുന്നു. കൃഷിയും മൃഗപരിപാലനവുമൊക്കെ ഇഷ്ടപ്പെടുന്നവർ ഞങ്ങളുടെ കൃഷിരീതികൾ കണ്ടുപഠിക്കുന്നതിനായി എത്താറുണ്ട്. മലയിഞ്ചി കൃഷിയെക്കുറിച്ച് ഞാൻ ചെയ്ത യൂട്യൂബ് വീഡിയോ കണ്ട് മലയിഞ്ചി കൃഷി കാണുന്നതിനും വിത്തു വാങ്ങുന്നതിനും കൃഷിരീതികൾ മനസ്സിലാക്കുന്നതിനു മൊക്കെയായി ഇപ്പോഴും ആളുകൾ വന്നുപോകുന്നു.

ഈ കാര്യങ്ങളെല്ലാം ചെയ്യാൻ എനിക്ക് പ്രചോദനം നൽകുന്നത് എന്റെ ഗ്രാൻഡ് ഫാദർ ആണ്. അതുപോലെ തന്നെ എന്റെ അധ്യാപകർ എനിക്ക് നൽകുന്ന പ്രോത്സാഹനവും വളരെ വലുതാണ് . എൻ്റെ കൃഷിരീതികൾ കാണുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നതിനുമൊക്കെയായി എല്ലാവരെയും എൻ്റെ കൃഷിയിടങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു.