അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ് പ്രവർനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഓണാഘോഷ പരിപാടികൾ നടത്തി. പ്രധാനമായും ഓൺലൈനിൽ ആയിരുന്നു മത്സര പരിപാടികൾ സംഘടിപ്പിച്ചത്. ഓൺലൈനായി അയച്ചു കൊടുക്കുന്ന രീതി ആയിരുന്നു. സ്റ്റേജിതര മത്സരങ്ങൾ വീട്ടിൽ നിന്നും തന്നെ അവതരിപ്പിച്ചശേഷം അതിൻറെ വീഡിയോ എടുത്ത് അയച്ചുകൊടുക്കുന്ന രീതിയാണ് അവലംബിച്ചത് .വിജയികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി

ഹെൽത്ത് ക്ലബ്ബ്

കുട്ടികളുടെ ശുചിത്വം ആരോഗ്യം തുടങ്ങിയവ ഹെൽത്ത് ക്ലബ്ബ് നിരീക്ഷിക്കുന്നു. കുട്ടികൾക്ക് ആരോഗ്യ പരിപാലനത്തെക്കുറിച്ച് ബോധവൽക്കരണവും പരിശീലനം നൽകുന്നു...

ജി സ്യൂട്ട് ക്ലാസ് റൂം

ഓൺലൈൻ ക്ലാസുകൾ കൂടുതൽ സുരക്ഷിതവും ക്രിയാത്മകവും ആക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജി സ്യൂട്ട് ഓൺലൈൻക്ലാസ് ഈ സ്കൂളിലും നടപ്പിലാക്കിവരുന്നു .അധ്യാപകർക്ക് ഇതിന് ആവശ്യമായിട്ടുള്ള പരിശീലനങ്ങൾ ലഭിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസുകളിൽ പുറമേനിന്നുള്ള ആളുകളുടെ ശല്യം ഒഴിവാക്കുന്നതിനും ഈ സമ്പ്രദായം ഏറെ ഗുണകരമാണ് .ഒരു ക്ലാസിൽ പ്രത്യേക ഐഡൻറിറ്റിയോടുകൂടി മാത്രമേ ഒരു കുട്ടിക്ക് പ്രവേശിക്കാൻ ആവു..

ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം

കീകൃത ക്യാമറ നിരീക്ഷണ സംവിധാനം

സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃത ക്യാമറ നിരീക്ഷണത്തിലൂടെ ഹെഡ്മാസ്റ്റർക്ക് ഓഫീസിൽ ഇരുന്നു കൊണ്ട് തന്നെ വിദ്യാലയത്തിലെ വരാന്തയും ക്ലാസ് മുറികളും ഒപ്പം ഗ്രൗണ്ട് നിരീക്ഷിക്കുന്നതിനും സഹായിക്കുന്നു . 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉള്ളതിനാൽ മുഴുവൻ സമയം സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനു സഹായിക്കുന്നു,..

ഭവന സന്ദർശനങ്ങൾ

ഭവന സന്ദർശനം

കോവിഡ് കാലത്തെ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതുമായി അധ്യാപകർ ഭവന സന്ദർശനങ്ങൾ നടത്തി. പഠന നിലവാരം മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് ഉത്സാഹം പകരുന്നതിനും ഇതു വലിയൊരളവുവരെ സഹായകമായി. മാത്രമല്ല രക്ഷിതാക്കളിൽ നിന്നും കുട്ടികളെക്കുറിച്ചുള്ള വിലയിരുത്തലുകൾ തേടുന്നതിനും വിദ്യാർഥികളെ ഭൗതികസാഹചര്യങ്ങൾ പഠന സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും സഹായകമായി. ഭവന സന്ദർശനത്തിൽ ഫലമായി പല കുട്ടികൾക്കും സഹായങ്ങൾ ചെയ്യുവാനും കഴിച്ചി‍ഞ്ഞിട്ടുണ്ട് .പ്രത്യേകിച്ചും ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ സംഭാവന ചെയ്യുന്നതിന് സാധിച്ചിട്ടുണ്ട് .ഏകദേശം മുപ്പതോളം മൊബൈൽ ഫോണുകൾ ഇത്തരത്തിൽ വിദ്യാർഥികൾക്ക് നൽകുകയുണ്ടായി...

സ്കൂൾ ബസ്

അസംപ്ഷൻ.യു.പി. സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യു.പി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗക

ര്യങ്ങളും ഹൈസ്കൂളിലെ യാത്ര ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി  പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു..